കൊട്ടാരക്കര: മരം വീണ് വീട് തകര്‍ന്നു. പടിഞ്ഞാറ്റിന്‍കര സ്‌നേഹാനഗര്‍ തടത്തില്‍ പുത്തന്‍വീട്ടില്‍ സജീനയുടെ വീടാണ് മരം വീണ് തകര്‍ന്നത് .കഴിഞ്ഞ ദിവസം രാത്രി എട്ടിനാണ് സംഭവം. സമീപത്തെ പുരയിടത്തിലെ തേക്ക് വീടിന്റെ മുകളിലേക്ക് മറിയുകയായിരുന്നു. മരം വീണ് മേല്‍ക്കൂരയുടെ ഷെയ്ഡ് ഭാഗികമായി തകരുകയും കൈവരിക്ക് കേട് സംഭവിക്കുകയും ചെയ്തിട്ടുണ്ട്. വീട്ടില്‍ 80 വയസ്സുള്ള വൃദ്ധയും സജീനയും മക്കളും മാത്രമാണ് ഉള്ളത്. ഈ സമയത്തായിരുന്നു അപകടം. ആളപായമില്ല.
















