Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കാട്ടിലുണ്ടൊരു വൈദ്യരമ്മ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 6, 2017, 10:30 am IST
in Kerala

ലക്ഷ്മിക്കുട്ടി പച്ചിലമരുന്ന് അരച്ചുണ്ടാക്കുന്നു

തിരുവനന്തപുരം: പേരും പെരുമയും കടലേഴും കടന്നിട്ടും അതിന്റെ പത്രാസൊന്നുമില്ലാതെ കാട്ടിലുണ്ട് ഒരു വൈദ്യരമ്മ. മരങ്ങള്‍ക്കും മരുന്നുചെടികള്‍ക്കും നടുവില്‍ ജീവിക്കുന്ന മുത്തശ്ശി.

വിദ്യാഭ്യാസം എട്ടാംതരം മാത്രം. പക്ഷേ, ഫോക്‌ലോര്‍ അക്കാദമിയിലെ വിസിറ്റിങ് പ്രൊഫസറാണ്. അന്തര്‍ദേശീയ ജൈവപഠന കേന്ദ്രം പുരസ്‌കാരം നല്‍കി ആദരിച്ച വിഷ ചികിത്സക.

ഇങ്ങനെ വിശേഷണങ്ങള്‍ ഏറെയുണ്ട് പൊന്മുടിയുടെ അടിവാരത്തെ കല്ലാര്‍ മൊട്ടമൂട് ആദിവാസി ഊരിലെ എഴുപത്തിമൂന്നുകാരി ലക്ഷ്മിക്കുട്ടിക്ക്. സ്‌നേഹത്തോടെ, ബഹുമാനത്തോടെ എല്ലാവരും വൈദ്യരമ്മ എന്നു വിളിക്കും.

അഞ്ചു പതിറ്റാണ്ടായി നാട്ടുവൈദ്യത്തിന്റെയും കാട്ടുമരുന്നുകളുടെയും കരുത്തറിഞ്ഞ വൈദ്യരമ്മയെത്തേടി സ്വദേശത്തും വിദേശത്തും നിന്നായി എത്തുന്നത് ആയിരങ്ങള്‍. ഗോത്ര സംസ്‌കാരത്തിന്റെ പുരാതന അറിവുകള്‍ അറിയുന്ന തലമുറയിലെ അവസാന കണ്ണി കൂടിയാണ് ലക്ഷ്മിക്കുട്ടി. അഞ്ഞൂറിലധികം പച്ചമരുന്നുകളുടെ പേരും അവയുടെ ഔഷധ ഗുണവും മനസ്സില്‍ കുറിച്ചിട്ടിട്ടുണ്ട് ഇവര്‍. കാടും കാട്ടറിവുകളും മനഃപാഠം. ഏതുതരം വിഷദംശനമേറ്റാലും കാട്ടുചെടികള്‍ അരച്ചുണ്ടാക്കുന്ന കൂട്ടുകൊണ്ട് ചികിത്സ.

സംസ്ഥാന സര്‍ക്കാര്‍ 1995ല്‍ നാട്ടുവൈദ്യരത്‌ന പുരസ്‌കാരം നല്‍കി ആദരിച്ചതോടെയാണ് ലക്ഷ്മിക്കുട്ടിയെ ലോകം അറിഞ്ഞത്. തമിഴും സംസ്‌കൃതവും വഴങ്ങും. സെമിനാറുകള്‍ക്കും പഠന ശിബിരങ്ങള്‍ക്കും ക്ലാസെടുക്കാന്‍ തമിഴ്‌നാട്ടിലേക്കും കര്‍ണാടകത്തിലേ ക്കും പോകാറുണ്ട്.

അരികുകള്‍ പിഞ്ചുകീറിയ 200 പേജ് ബുക്കില്‍ അവര്‍ കോറിയിട്ടിരിക്കുന്ന സാഹിത്യസൃഷ്ടികള്‍ വായിച്ചാല്‍ വിസ്മയിക്കും. അത്രയ്‌ക്കു ഭാഷാശുദ്ധിയും ഭാവനയുമുണ്ട് ഈ കാടിന്റെ കരുത്തിന്.

മൊട്ടമൂട് ഊരിലെ മൂപ്പനായിരുന്ന മാത്തന്‍ കാണിയായിരുന്നു ലക്ഷ്മിക്കുട്ടിയുടെ ഭര്‍ത്താവ്. മൂന്ന് ആണ്‍മക്കളായിരുന്നു. ഭര്‍ത്താവും മൂത്ത മകന്‍ ധരണീന്ദ്രനും ഇളയ മകന്‍ ശിവപ്രസാദും മരിച്ചു.

രണ്ടാമത്തെ മകന്‍ ലക്ഷ്മണന് റെയില്‍വേയിലാണ് ജോലി. മകനും കുടുംബവും താമസം നഗരത്തിലാക്കിയപ്പോള്‍ അമ്മയെ വിളിച്ചെങ്കിലും പോയില്ല. കുടിലിനു ചുറ്റും പൂവിട്ടു നില്‍ക്കുന്ന ഔഷധച്ചെടികളുടെയും മരങ്ങളുടെയും നിഷ്‌കളങ്ക ഭാഷയെ പിരിയാനായില്ലെന്ന് മറുപടി. കാട്ടില്‍ ഒറ്റയ്‌ക്ക് കഴിയാന്‍ ഭയമില്ലേ എന്ന ചോദ്യത്തിന് കാടെനിക്ക് കാവല്‍ എന്ന് ഉത്തരം.

കാടിന്റെ മക്കള്‍ക്കായി തുടങ്ങിയതാണ് ലക്ഷ്മിക്കുട്ടിയുടെ വിഷചികിത്സ. ഫലസിദ്ധി ഏറിയതോടെ ചികിത്സകയെ നാടറിഞ്ഞു.

കഴിഞ്ഞ പരിസ്ഥിതി ദിനത്തില്‍ ഓസ്‌ട്രേലിയയില്‍ നിന്ന് അന്താരാഷ്‌ട്ര പരിസ്ഥിതി സംഘം ഈ കാട്ടുപാത താണ്ടി വൈദ്യരമ്മയ്‌ക്ക് അരികിലെത്തിയത് നാട്ടുവൈദ്യത്തിന്റെ പൊരുള്‍തേടിയാണ്. സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ്, കേരള സര്‍വകലാശാല, ട്രോപ്പിക്കല്‍ ബോട്ടാണിക്കല്‍ ഗാര്‍ഡന്‍ തുടങ്ങി നിരവധി സ്ഥാപനങ്ങള്‍ ആദരിച്ചിട്ടുണ്ട് നാട്ടുവൈദ്യത്തിന്റെ ഈ അക്ഷയപാത്രത്തെ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ജപ്പാനിൽ അതിശക്തമായ ഭൂചലനം; റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തി, സുനാമി മുന്നറിയിപ്പ്

Kerala

വടകര എംഡിഎംഎ കേസില്‍ ഒരു അധ്യാപിക കൂടി അറസ്റ്റിൽ; ബിആർസിയിലെ നീഷ്മ കോഴിക്കോട് കുട്ടോത്ത് സ്വദേശി

Kerala

അയല്‍ സംസ്ഥാനങ്ങളിലെ മഴക്കുറവ്; ഓണം വിപണിയില്‍ ആശങ്ക, തമിഴ്‌നാട്ടിലും കര്‍ണാടകത്തിലും പച്ചക്കറി, പൂവ് ഉത്പാദനത്തില്‍ വന്‍ ഇടിവ്

Kottayam

കായല്‍പ്പൂവില്‍ ഒളിച്ചുകളി; വേമ്പനാട്ടു കായലില്‍ കൊഞ്ചുപിടിത്തം ദുഷ്‌കരം, കായലില്‍ ഉപ്പുരസവും കുറഞ്ഞു

Kerala

ആശുപത്രി ശുചിമുറിയിലെ ബക്കറ്റില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച് യുവതി മുങ്ങി; ചികിത്സ തേടിയത് വയറുവേദനയെന്ന് പറഞ്ഞ്

പുതിയ വാര്‍ത്തകള്‍

ക്ഷേത്രങ്ങളില്‍ പിടിമുറുക്കാന്‍ സിപിഎം; പി ജയരാജന് സംസ്ഥാനതല ചുമതല, ആദ്യഘട്ടം മലബാറിൽ, കാസർകോട്ട് കമ്മിറ്റി രൂപീകരിച്ചു

പരീക്ഷാ ഭേദഗതി ബിൽ; ലോക്സഭയിൽ ചർച്ച തുടങ്ങി, യുപിഎ കാലത്തെ ചോദ്യപേപ്പർ ചോർച്ച ഉന്നയിച്ച് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്

ശുഭാനന്ദ ഗുരുദേവ സമാധിദിനാചരണം

മോദിയുടെ ഫേസ്ബുക്ക് വീഡിയോ ബ്ലോക്ക് ചെയ്തതിൽ ക്ഷമാപണവുമായി മെറ്റ; ഗ്ലോബൽ ഹെഡിനെ വിളിച്ചുവരുത്തി

ഒരു നഗരത്തിന്റെ അച്ചടക്കവും… അതിരുകളില്ലാത്ത ‘കായികസൗഹൃദ’വും…(ഭാഗം – 4 )

നവജാതശിശു വില്‍പ്പന; ഇതര സംസ്ഥാന ഗര്‍ഭിണികളെ എത്തിച്ച് കുഞ്ഞുങ്ങളെ തട്ടിയെടുത്ത സംഘം പിടിയില്‍

ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി അന്തരിച്ചു

നഷ്ടപ്പെട്ട കണ്ണടയും… കണ്ടെത്തിയ മനുഷ്യരും… (ഭാഗം – 3)

12,000 രൂപ ശമ്പളത്തിൽ ആഡംബര ജീവിതം; വടകരയിൽ ലഹരി കേസിൽ അറസ്റ്റിലായ അധ്യാപികമാർക്കെതിരെ കൂടുതൽ വിവരങ്ങൾ പുറത്ത്

പുതിയ രാജ്യം… പുതിയ അനുഭവങ്ങൾ…(ഭാഗം – 2 )

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.