കുട്ടനാട്: ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി ബിജെപി പുളിങ്കുന്ന് പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ വാഴപ്പിണ്ടിയുടെയും ചക്കയുടെയും വിഭവങ്ങളൊരുക്കി ഭക്ഷ്യമഹോത്സവം നടത്തി.
നിയോജക മണ്ഡലം പ്രസിഡന്റ് ഡി. പ്രസന്നകുമാര്‍ ഉദ്ഘാടനം ചെയ്തു. മങ്കൊമ്പ് ക്ഷേത്രത്തിനു സമീപം നടന്ന പരിപാടിയില്‍ സ്ത്രീകള്‍ ഉള്‍പ്പടെ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു.
പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ്പി.കെ. പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം ട്രഷറര്‍ ആര്‍. രമേശ് കുമാര്‍, മഹിളാ മോര്‍ച്ച മണ്ഡലം പ്രസിഡന്റ് വിധു പ്രസാദ്, ബിജെപി പഞ്ചായത്ത് കമ്മറ്റി ജന. സെക്രട്ടറി എസ്. ജയകുമാര്‍, കല്പന തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
















