രാമപുരം: മഴയോടു കൂടിയ ശക്തമായ ഇടിമിന്നലില്‍ വീട് ഭാഗികമായി തകര്‍ന്നു. വീടിന്റെ ഇലക്ട്രിക് ഉപകരണങ്ങളും വയറിങ്ങും പൂര്‍ണ്ണമായി കത്തിനശിച്ചു. ഒരു ലക്ഷത്തിലധികം രൂപയുടെ നാശനഷ്ടം ഉണ്ടായി. ഇന്നലെ രാവിലെ മുല്ലമറ്റം വാര്‍ഡില്‍ നെല്ലിയാനിക്കുന്ന് പ്രദേശത്ത് പുതിയിടത്തുകുന്നേല്‍ ജെയിംസിന്റെ വീടിനാണ് ഇടിമിന്നലേറ്റത്.
അപകട സമയത്ത് വീട്ടില്‍ കുടുംബാംഗങ്ങള്‍ എല്ലാവരും ഉണ്ടായിരുന്നു. ജെയിംസിന്റെ ഭാര്യ മിനി, മകന്‍ ആല്‍ബിന്‍ എന്നിവര്‍ക്ക് പരിക്കേറ്റു. ഇരുവരും രാമപുരം ഗവണ്‍മെന്റ് ആശുപത്രിയില്‍ ചികിത്സതേടി. അയല്‍വാസികളായ പാലോലിയ്‌ക്കല്‍ ഗോപന്റെ വീട്ടിലും, കൊല്ലപ്പിള്ളി ബേബിയുടെ വീട്ടിലും ഇടിമിന്നലേറ്റു. ഗോപന്റെ ഭാര്യ ജയ, മരുമകള്‍ ശ്രീജ, ഗൗരി എന്നിവര്‍ക്കും സാരമായി പരിക്കുപറ്റി. കൊല്ലപ്പിള്ളി ബേബിയുടെ നിരവധി ഇലക്ട്രിക്ക് ഉപകരണങ്ങള്‍ കത്തിനശിച്ചു.
















