കോട്ടയം : കളിക്കുന്നതിനിടെ കിണറ്റില്‍ വീണ ഒന്നര വയസ്സുള്ള കുഞ്ഞിനെയും രക്ഷിക്കാന്‍ ശ്രമിച്ച മുത്തശ്ശിയെയും നാട്ടുകാര്‍ ചേര്‍ന്ന് രക്ഷിച്ചു. മാന്നാനം മൂളേപറമ്പില്‍ അനീഷിന്റെ മകന്‍ ജയിതനാണ് വീണത്. ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് സംഭവം. പൊക്കം കുറഞ്ഞ ചുറ്റുമതിലിന്റെ സമീപത്ത് കിടന്ന എംസാന്‍ഡിന് മുകളില്‍ കയറി നില്‍ക്കുമ്പോള്‍ കാല്‍ വഴുതി വീഴുകയായിരുന്നു. പിന്നാലെ 20 അടി താഴ്ചയുള്ള കിണറ്റിലേക്ക് മുത്തശ്ശി ത്രേസ്യാമ്മയും ചാടി. നിലവിളി കേട്ട് നാട്ടുകാരെത്തി ഇവരെ രക്ഷിക്കുകയായിരുന്നു. കോട്ടയത്ത് നിന്ന ്ഫയര്‍ഫോഴ്‌സും എത്തി. ത്രേസ്യാമ്മയ മെഡിക്കല്‍ കോളേജിലും കുഞ്ഞിനെ ഐ സി എച്ചിലും പ്രവേശിപ്പിച്ചു.
















