കായംകുളം: ഹിന്ദു ആചാര്യസഭ ദേശീയ നേതൃയോഗം കായംകുളത്ത് ആചാര്യ സഭ ഓഫീസില്‍ ദേശീയ പ്രസിഡന്റ് ദേശ്പാല്‍ സിംഗ് റാത്തോഡിന്റെ അദ്ധ്യക്ഷതയില്‍ നടന്നു. സ്വാമി വിജേന്ദ്ര പുരി ഭദ്രദീപം കൊളുത്തി അനുഗ്രഹ പ്രഭാഷണം നടത്തി. യോഗത്തില്‍ ദേശീയ വര്‍ക്കിങ്ങ് പ്രസിഡന്റ് രാഹുല്‍ ആദിത്യ, കേരള സമിതി പ്രസിഡന്റ് മഠത്തില്‍ ബിജു, ജനറല്‍ സെക്രട്ടറി ബാഹുലേയ ശങ്കരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു
















