Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മൂലാധാര ചക്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 5, 2017, 08:24 pm IST
inSamskriti

ഗര്‍ഭധാരണം സംഭവിച്ചതിനു ശേഷം മനുഷ്യ ശരീരം ആദ്യമായി കാണപ്പെടുന്നത് ചെറിയ ഒരുണ്ട മാംസപിണ്ഡമായിട്ടാണ്. ആ ചെറിയ മാംസപിണ്ഡമാണ് ഇന്നു കാണുന്ന മനുഷ്യ ശരീരമായി താനേ രൂപം പ്രാപിച്ചിട്ടുള്ളത്. ഈ രൂപാന്തരത്തിന് അതിനെ സഹായിച്ചിട്ടുള്ളത് ശരീരത്തിനകത്തുള്ള പ്രത്യേകമായ ഒരു സംവിധാനമാണ്. അതാണ് ശരീരത്തില്‍ ആദ്യം രൂപപ്പെടുന്ന പ്രാണമയകോശം. അതിനുശേഷമാണ് പ്രാണമയകോശത്തെ പൊതിഞ്ഞുകൊണ്ട് ഉടല്‍ രൂപം കൊള്ളുന്നത്.

ഊര്‍ജശരീര (പ്രാണമയകോശം) ത്തിന് എന്തെങ്കിലും അപാകങ്ങളുണ്ടെങ്കില്‍ അത് ഭൗതിക ശരീരത്തിലും പ്രകടമായിരിക്കും. ഗര്‍ഭിണികള്‍ പുണ്യസ്ഥലങ്ങള്‍ ദര്‍ശനം നടത്തുന്നതും, ആചാര്യന്മാരെ കണ്ട് അനുഗ്രഹം വാങ്ങുന്നതും ഇന്ത്യയിലെ വളരെ പഴയ ഒരാചാരമാണ്. ഇതെല്ലാം ഊര്‍ജ ശരീരത്തിന്റെ അറ്റകുറ്റങ്ങള്‍ നികത്താനും,അതിന് വേണ്ടത്ര ചൈതന്യം നല്‍കാനും സഹായിക്കുന്നു എന്നാണ് പരക്കെയുള്ള വിശ്വാസം. അമ്മയുടെ ഊര്‍ജശരീരം പ്രബലവും പ്രസന്നവുമാണെങ്കില്‍ അവള്‍ പ്രസവിക്കുന്ന കുഞ്ഞിന് ഊര്‍ജസ്വലതയും ഉന്മേഷവും ഉണ്ടായിരിക്കും.

മൂലാധാരചക്രമാണ് ഊര്‍ജശരീരത്തിന് ആധാരമായിരിക്കുന്നത്. സാധാരണയായി എല്ലാവരും മൂലാധാരത്തെ ഏറ്റവും താഴെയുള്ള ചക്രമായി കണക്കാക്കുന്നു. അതുകൊണ്ടുതന്നെ അതിന്റെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധയും ചെലുത്തുന്നില്ല. ഏതു കാര്യത്തിലും അടിത്തറയാണ് ഏറ്റവും പ്രധാനപ്പെട്ടത്. അതുപോലെ മനുഷ്യശരീരത്തിലും ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്നത് മൂലാധാരമാണ്. യോഗചെയ്യുമ്പോഴും ഏറ്റവുമധികം ശ്രദ്ധ പതിയേണ്ടത് മൂലാധാരത്തിലാണ്.

ഇതിന്റെ പ്രവര്‍ത്തനം സ്ഥിരവും ദൃഢവുമാക്കാന്‍ കഴിഞ്ഞാല്‍ ബാക്കിയുള്ളതെല്ലാം പ്രായേണ എളുപ്പമാണ്. അടിത്തറയ്‌ക്കു ശക്തിയില്ലെങ്കില്‍ കെട്ടിടത്തെ ഉറപ്പിച്ചു നിര്‍ത്താനാവില്ലല്ലൊ. മനുഷ്യ ശരീരത്തിന്റെ കഥയും ഇതുതന്നെയാണ്. അതിനെ ഭദ്രമായി, ഉലച്ചില്‍ കൂടാതെ പിടിച്ചു നിര്‍ത്തുക പ്രയാസമുള്ള കാര്യമാണ്. എന്നാല്‍ മൂലാധാരം ശക്തമാണെങ്കില്‍ ആ വ്യക്തിക്ക് ഭയപ്പെടേണ്ടതില്ല. ജീവിതമായാലും മരണമായാലും അവനത് തുല്യമായിരിക്കും.

ഈശ്വരാനുഗ്രഹത്തിന് നിര്‍ബാധം ഒഴുകിയെത്താന്‍ ശരിയായൊരു ചാലുണ്ടായിരിക്കണം, അതാണ് കുറ്റമറ്റ ശരീരം. ഈശ്വരകൃപ ഒന്നായി പ്രവഹിക്കാന്‍ തുടങ്ങുമ്പോള്‍ അത് താങ്ങാനുള്ള ശക്തി ശരീരത്തിനുണ്ടാകണം. ഇല്ല എങ്കില്‍ എല്ലാം വൃഥാവിലാവും. യോഗയില്‍ ഒരാളും അസാധാരണമായ അനുഭവങ്ങളുടെ പുറമെ പായുന്നില്ല. ഏത് അനുഭവവും ഉള്‍ക്കൊള്ളാന്‍ സ്വയം തയ്യാറെടുപ്പു നടത്തുകയാണ് ചെയ്യുന്നത്. യോഗശാസ്ത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നത് മൂലാധാരചക്രത്തിലാണ്. അടുത്ത കാലത്തായി കണ്ടുവരുന്ന ഒരു പ്രവണതയാണ്, മൂലാധാരത്തെ അവഗണിച്ച് ഉന്നത ചക്രങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന രീതി.

യോഗനിത്യാഭ്യാസമാക്കാത്ത ചില പണ്ഡിതന്മാരുടെ പ്രചാരണമാണ് ഇതിന് പുറകിലുള്ളത്. പുസ്തകവായനയിലൂടെ യോഗ പഠിക്കുന്നവരുടെ മനസ്സില്‍ ഈ ഉയര്‍ന്ന/താഴ്ന്ന ചക്രവിചാരം ആശയക്കുഴപ്പം സൃഷ്ടിക്കുന്നു. ശരിയായ രീതി അതല്ല.

ഏതാനും വര്‍ഷം മുമ്പ്, ഞാന്‍ രണ്ടോ മൂന്നോ ദിവസം നീണ്ടു നില്‍ക്കുന്ന ഹഠയോഗ ശിബിരങ്ങള്‍ നടത്താറുണ്ടായിരുന്നു. കേവലം ആസനങ്ങള്‍ ചെയ്തുകൊണ്ടുതന്നെ ആളുകള്‍ വികാരഭരിതരാകുമായിരുന്നു. മിക്കവാറും യോഗികള്‍ ഏതാനും ആസനങ്ങള്‍ മാത്രമാണ് അഭ്യസിപ്പിക്കുക. അതുമാത്രം കൊണ്ടുതന്നെ ശിഷ്യന്മാര്‍ക്ക് സ്വത്വത്തിന്റെ ചില പരിമിതികള്‍ ലംഘിക്കാന്‍ സാധിക്കുന്നു.

ഹഠയോഗ എന്നത് സമമായ നിലയാണ്. അതിന് വിവേകം, സ്ഥിരബുദ്ധി എന്നൊന്നും അര്‍ത്ഥമില്ല. ‘ഞാന്‍ ആരാണ്’എന്ന ബോധം നഷ്ടപ്പെടുത്താന്‍ സഹായിക്കുന്നതാണ് ഹഠയോഗ. സമനിലയെപറ്റി സംസാരിക്കുമ്പോള്‍ ഇവിടെ ഉദ്ദേശിക്കുന്നത് ബുദ്ധി, വിവേകം ഇത്യാദികളെയല്ല; സ്ഥിരബുദ്ധിക്കും, ഉന്മത്താവസ്ഥയ്‌ക്കും ഇടക്കുള്ള ഒരിടം. തല്‍ക്കാലത്തേക്ക് നിങ്ങള്‍ അവിടെ ചുവടുറപ്പിക്കുന്നു. അസാധാരണവും, സാഹസികവുമായ അനുഭവങ്ങള്‍ക്ക് പാത്രമാവുന്നു.

മാനസികമായ സ്ഥിരത വളരെ നല്ല കാര്യമാണ്. എന്നാല്‍ അത് അങ്ങേ അറ്റമായാല്‍ ‘ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും’ എന്ന സ്ഥിതിയാവും. പുതിയ അനുഭവങ്ങള്‍ കണ്ടെത്താനൊ ആസ്വദിക്കുവാനോ സാധിക്കുകയില്ല. മൂലാധാരത്തിന്റെ സ്ഥിരത, ദൃഢത, അതാണ് ആദ്യമുണ്ടാക്കേണ്ടത്. അതിനുശേഷം മാത്രം സാധനയിലും ധ്യാനത്തിലും ഏതു സാഹസത്തിനും തുനിയാം, ഒരു കുഴപ്പവും സംഭവിക്കുകയില്ല.

 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ആലോചനാമൃതം: തന്നെത്തന്നെ തിരിച്ചറിയുക

ദേശീയ സേവാഭാരതി സംസ്ഥാന വാര്‍ഷിക പൊതുയോഗം തൃശൂരില്‍ കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്.
പട്ടാഭിരാമന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

സേവാഭാരതിയുടെ പ്രവര്‍ത്തകരുടെ കണ്ണുകളില്‍ ജ്വലിക്കുന്നത് സേവന സന്നദ്ധത: ടി.എസ്. പട്ടാഭിരാമന്‍

Kerala

ജന്മഭൂമി രാമകഥ കോണ്‍ക്ലേവ്; പൊതുജനങ്ങള്‍ക്കും പങ്കെടുക്കാം

Samskriti

സാക്ഷാത്കാരത്തിന്റെയും തിരിച്ചറിവിന്റെയും നിമിഷം

Samskriti

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സംഘശതാബ്ദിയുടെ ഭാഗമായി ലണ്ടനില്‍ സംഘടിപ്പിക്കുന്ന സെലിബ്രേഷന്‍ ഓഫ് വണ്‍നെസില്‍ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു

ലണ്ടനില്‍ ഏകതയുടെ ആഘോഷം ഭാവി തലമുറയില്‍ ഉറച്ച വിശ്വാസം : സര്‍സംഘചാലക്

ഓട്ടോറിക്ഷ തൊഴിലാളികള്‍ 15ന് കരിദിനം ആചരിക്കും

സേവാസേതു അഭിയാന്റെ ഭാഗമായി സംഘടിപ്പിച്ച കൗണ്‍സിലര്‍മാരുടെ ശില്പശാല തിരുവനന്തപുരം മാരാര്‍ജി ഭവനില്‍ മഹാരാഷ്ട്ര മന്ത്രി പങ്കജാ മുണ്ടെ ഉദ്ഘാടനം ചെയ്യുന്നു

ബിജെപിയുടെ ജൈത്രയാത്ര ഭാരതത്തെ കരുത്തുറ്റ രാജ്യമാക്കി: പങ്കജാ മുണ്ടെ

പാര്‍ട്ടിയില്‍ ആന്തരിക ചികിത്സ വേണം, ചിലപ്പോള്‍ ചവിട്ടി പിഴിയല്‍ വേണ്ടിവരും: എം.എ.ബേബി

ദേശീയപാത അതോറിറ്റിക്കെതിരായ വിമര്‍ശനത്തിനെതിരെ സുരേഷ് ഗോപി

മോദിയുടെ വാക്കുകള്‍ കേട്ട് കയ്യടിച്ചും ആസ്വദിച്ചും ജെന്‍ സീ; സിജെപിക്കാരുടെ മനസ്സില്‍ തീ കോരിയിട്ട് മോദി

വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് സംഘിന്റെ ഇടപെടല്‍: ഓണ്‍ലൈന്‍ സ്ഥലം മാറ്റം നടപ്പിലാക്കുന്നു

ശില്‍പ നിര്‍മാണം ബിജെപി കണ്ണൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ്കുമാറിന്റെ നേതൃത്വത്തിലുളള ബിജെപി നേതാക്കള്‍ വിലയിരുത്തുന്നു

മാരാര്‍ജിക്ക് പയ്യാമ്പലത്ത് സമൃതിമണ്ഡപവും ശില്‍പവും ഒരുങ്ങുന്നു

പി.പി. മുകുന്ദന്‍ സേവാ പുരസ്‌കാരം ഡോ. വി. നാരായണന്

ജന്തര്‍ മന്തറിന്റെ ദുര്‍ഗന്ധം വമിക്കുന്ന ഏഷ്യാനെറ്റിന്റെ ബിഗ് ബോസ് എട്ടാം പതിപ്പ്; രഞ്ജിനി ഹരിദാസ് ഉള്ളതുകൊണ്ട് മാത്രമല്ല….

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.