Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

തസ്തിക മാറ്റ പരീക്ഷയ്‌ക്കായി ഒഴിവുകള്‍ മാറ്റിവെയ്‌ക്കുന്നതായി പരാതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 5, 2017, 07:09 pm IST
inWayanad

കല്‍പ്പറ്റ : എച്ച്.എസ്.എ. മലയാളം ലിസ്റ്റ് നിലവിലുള്ളപ്പോള്‍ ഇതുവരെ നടക്കാത്ത തസ്തിക മാറ്റ പരീക്ഷയ്‌ക്കായി ഒഴിവുകള്‍ മാറ്റിവെയ്‌ക്കുന്നതായി ഉദ്യോഗാര്‍ഥികളുടെ പരാതി. കാലഹരണപ്പെട്ട നിയമം മൂലം ജോലി ലഭിക്കാതെ അവസരം നഷ്ടപ്പെടുന്നത് നിരവധി ഉദ്യോഗാര്‍ഥികള്‍ക്കാണ്. തസ്തികമാറ്റ പരീക്ഷയ്‌ക്ക് വിജ്ഞാപനം അടുത്ത കാലത്താണ് വിളിച്ചത്. ഇതിനായി ഒഴിവുകള്‍ പിടിച്ചുവെയ്‌ക്കുന്നുവെന്നാണ് ഉദ്യോഗാര്‍ഥികളുടെ പരാതി.

സര്‍വീസിലുള്ളവര്‍ക്കുവേണ്ടി വകുപ്പുകള്‍ ചേര്‍ന്നു നടത്തുന്ന ഒത്തുകളിയാണിതെന്ന് ഉദ്യോഗാര്‍ഥികള്‍ കുറ്റപ്പെടുത്തുന്നു.

ഒഴിവുകള്‍ മാറ്റിവെയ്‌ക്കുന്നതിനു പുറമെ സര്‍വ്വീസിലുള്ളവരെ തിരുകി കയറ്റാന്‍ കെടെറ്റ് നിര്‍ബന്ധമല്ലെന്ന ഉത്തരവും ഇറങ്ങി കഴിഞ്ഞു. പി.എസ്.സി. പോലും കെടെറ്റ് നിര്‍ബന്ധമാക്കി. എന്നാല്‍ സര്‍വീസിലുള്ളവര്‍ക്ക് പ്രത്യേക ഇളവു നല്‍കുന്നതാണ് ഉത്തരവ്. സര്‍വീസ് സംഘടനകളും ഉദ്യോഗസ്ഥരും ചേര്‍ന്ന് നൂറുകണക്കിന് ഉദ്യോഗാര്‍ഥികള്‍ പുറത്തു നില്‍ക്കുമ്പോള്‍ അവരുടെ അവസരം നിഷേധിക്കുന്നതിനാണ് ഇത്തരം ചെപ്പടിവിദ്യകള്‍ കാണിക്കുന്നത്.തസ്തികമാറ്റത്തിനായി എച്ച്.എസ്.എ. മലയാളത്തിന്റെ മൂന്ന് ഒഴിവുകള്‍ പി.എസ്.സി. ജില്ലാ ഓഫീസില്‍ മാറ്റിവെച്ചിട്ടുണ്ട്. തസ്തികമാറ്റ പരീക്ഷയും തുടര്‍നടപടികളും പൂര്‍ത്തിയാകാന്‍ കുറഞ്ഞത് മൂന്നുവര്‍ഷമെങ്കിലും വേണം. വകുപ്പിനുള്ളില്‍ തന്നെ ശതമാനകണക്കിന് തസ്തികമാറ്റ നിയമനം നടത്തിയതിന് ശേഷമാണ് പി.എസ്.സി.യില്‍ നിന്ന് തസ്തികമാറ്റത്തിന് അയയ്‌ക്കുന്നത്. സാധാരണ തസ്തിക മാറ്റ ഒഴിവുകള്‍ക്ക് തനത് ലിസ്റ്റ് ഇല്ലെങ്കിലും നിലവിലുള്ള ജനറല്‍ ലിസ്റ്റില്‍ നിന്നും നിയമനം നടത്താറാണ് പതിവ്. എന്നാല്‍ ജില്ലയില്‍ പരീക്ഷ പോലും നടത്താത്ത സാഹചര്യത്തിലാണ് ഒഴിവുകള്‍ മാറ്റിവെച്ചിരിക്കുന്നത്. മറ്റുവകുപ്പുകളില്‍ തസ്തികമാറ്റത്തിന് 30 ശതമാനം മാത്രമാണ് നീക്കിവെച്ചതെങ്കിലും വിദ്യാഭ്യാസ വകുപ്പില്‍ അത് 70 ശതമാനമാണ്. ഭാഷാവിഷയങ്ങള്‍ക്ക് പി.എസ്.സി. ലിസ്റ്റില്‍ നിന്നും നിയമനം നടത്തുന്നത് വെറും 30 ശതമാനം മാത്രമാണ്.

മലയാളം നിര്‍ബന്ധിത പാഠ്യവിഷയമാക്കിയ സാഹചര്യത്തില്‍ ഇപ്പോള്‍ മാറ്റിവെച്ച തസ്തികമാറ്റ ഒഴിവുകള്‍ നിലവിലുള്ള ജനറല്‍ ലിസ്റ്റില്‍ നിന്നും നികത്തണമെന്ന് എച്ച്.എസ്.എ. മലയാളം റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.

എച്ച്.എസ്.എ. റാങ്ക് ലിസ്റ്റ് നിലവില്‍ വന്നത് 2017 ഏപ്രില്‍ 11നാണ്. ഇതിനുശേഷം വയനാട് വിദ്യാഭ്യാസ ഓഫീസില്‍ നിന്ന് മൂന്ന് ഒഴിവുകളാണ് റിപ്പോര്‍ട്ടു ചെയ്തത. ഒമ്പത് ഒഴിവുകള്‍ ഉണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി നിയമസഭയില്‍ പറഞ്ഞിരുന്നു. അതില്‍ മൂന്നെണ്ണം മാത്രമാണ് പി.എസ്.സി.ലിസ്റ്റിലുള്ളവര്‍ക്ക് കിട്ടിയത്. അതില്‍ തന്നെ രണ്ടു ഒഴിവുകളില്‍ മാത്രമാണ് നിയമനശുപാര്‍ശ അയച്ചത്.

തസ്തികമാറ്റത്തിന് ഒഴിവ് മാറ്റിവെച്ചതുപോലെ സംവരണ ലിസ്റ്റില്‍ നിലവിലില്ലാത്തവര്‍ക്കു പകരം ജനറല്‍ ലിസ്റ്റില്‍ നിന്നും നിയമനം നടത്താനും അധികൃതര്‍ തയ്യാറാകുന്നില്ല.

പുതിയ മലയാളം എച്ച്.എസ്.എ. ലിസ്റ്റില്‍ ഭിന്നശേഷിക്കാരായ ആരും ഇല്ല. എന്നാല്‍ ഈ തസ്തികയില്‍ നിയമനം നടത്താതെ ഒഴിച്ചിട്ടിരിക്കുകയാണ്. ഇനി വരുന്ന രണ്ടു ലിസ്റ്റുകളില്‍ കൂടി ഭിന്നശേഷിക്കാര്‍ ഇല്ലെങ്കില്‍ മാത്രമേ ഈ ഒഴിവില്‍ ജനറല്‍ ലിസ്റ്റില്‍ നിന്ന് നിയമനം നടത്തുകയുള്ളൂ.

ഇതിന് പത്തുവര്‍ഷമെങ്കിലും കഴിയുകയും വേണം. ഈ സ്ഥിതിക്കു മാറ്റമുണ്ടാകണമെന്നാണ് റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്റെ ആവശ്യം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നാരദസ്തുതി
Samskriti

ചിത്രരാമായണം 27: നാരദസ്തുതി

Kerala

പത്താം ക്ലാസ് വിദ്യാർത്ഥിനിയെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ദല്‍ഹിയില്‍ പാര്‍ലമെന്റ് അംഗങ്ങളും ജനപ്രതിനിധികളും പങ്കെടുത്ത ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി ഉപരാഷ്ട്രപതി
സി.പി. രാധാകൃഷ്ണന്‍ ഫ്‌ലാഗ് ഓഫ് ചെയ്യുന്നു
India

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികം; ഇന്ദ്രപ്രസ്ഥത്തില്‍ ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി

Samskriti

രാമമന്ത്രം: ജന്മസാഫല്യമിത്രം

Samskriti

ജാതിക്കെതിരെ പടനയിച്ച അയ്യാവ് ഗുരു .

പുതിയ വാര്‍ത്തകള്‍

കൊലക്കേസ് പ്രതി ജയിലിൽ ഒരു മാസമായി ‘കർക്കടക സുഖ’ചികിത്സയിൽ; ഒത്താശ ചെയ്ത് നൽകി ജയിൽ അധികൃതർ

ഒരു മേയറുടെ നഗരസ്വപ്നങ്ങളോടൊപ്പം

നീതി നിര്‍വഹണത്തിലെ വിപ്ലവം

ഇറാൻ മുന്നോട്ട് വെച്ച എല്ലാ നിബന്ധനകളും അമേരിക്ക അംഗീകരിക്കുന്നതുവരെ ഹോർമുസ് തുറക്കില്ല: ഇറാൻ സുരക്ഷാ കൗൺസിൽ മേധാവി

ഭക്തരെ കൊള്ളയടിക്കാന്‍ ചരക്കുസേവന നികുതിയും

യുഎസിൽ അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ കൗമാരക്കാരൻ അറസ്റ്റിൽ ; ചാറ്റ്ജിപിടിയോട് കുടുംബത്തെ എങ്ങനെ കൊല്ലാമെന്ന് ചോദിച്ചു

താന്‍ സൗത്തിന്ത്യക്കാരനെന്ന് ബ്രിട്ടാസ്; ഒറ്റ ഭാരതമേ ഉള്ളൂവെന്ന് രാജ്യസഭാ ചെയര്‍മാന്‍

കശ്മീരി പണ്ഡിറ്റിന്റെ കൊലപാതകം; അന്വേഷണം പുനരാരംഭിച്ചു; ഒന്‍പതിടങ്ങളില്‍ എസ്‌ഐഎ തെരച്ചില്‍

മാധ്യമ പ്രവർത്തകൻ്റേത് തെറ്റായ വിവരണം : ഇമ്രാൻ ഖാൻ മരിച്ചുവെന്ന വാർത്തകൾ നിഷേധിച്ച് പാകിസ്ഥാൻ സൈന്യം 

മുട്ടില്‍ മരംമുറി: സിബിഐ അന്വേഷണം അനിവാര്യമെന്ന് ബിഡിജെഎസ് ലീഗല്‍ സെല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.