Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

പ്രകൃതിയോടു ചേര്‍ന്നും പരിപാലിച്ചും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 5, 2017, 12:22 pm IST
inSpecial Article

അതിക്രമിച്ചു കടക്കുന്നവരെ പ്രോസിക്യൂട്ട് ചെയ്യുമെന്ന് ബോര്‍ഡ് വെച്ച് തന്റെ പൂന്തോട്ടം കുട്ടികള്‍ കടക്കാതിരിക്കാന്‍വേണ്ടി പൂട്ടിയിച്ച ഒരാളുടെ കഥ ഓസ്‌ക്കാര്‍ വൈല്‍ഡ് എഴുതിയിട്ടുണ്ട്, ദ സെല്‍ഫിഷ് ജയന്റ്. തോട്ടത്തില്‍ കുട്ടികള്‍ വരാതായപ്പോള്‍ കിളികളും പൂമ്പാറ്റയും മറ്റും വിരുന്നുവരാതായി. മരങ്ങള്‍ പൂക്കാതായി.പൂന്തോട്ടമേ അല്ലാതായി. ഒടുക്കം വാതില്‍ തുറന്നുകൊടുത്ത് കുട്ടികള്‍ ഓടിക്കയറിയപ്പോള്‍ പൂന്തോട്ടം പറുദീസയായി. പരിസ്ഥിതിയുമായി മനുഷ്യന്റെ നിഷ്‌ക്കളങ്ക സ്‌നേഹം കൂട്ടുകൂടുമ്പോള്‍ സംഭവിക്കുന്ന മാറ്റത്തിന്റെ ഹരിതാഭയുടെ മാതൃകയാണ് ഇക്കഥ.

പ്രകൃതിയുമായി ഒത്തുചേരാന്‍ ഒന്നിക്കൂ എന്ന ഈ വര്‍ഷത്തെ പരിസ്ഥിതി സന്ദേശം ഭൂമിയിലെ എല്ലാമനുഷ്യര്‍ക്കും ഞാന്‍ പ്രകൃതിയോടൊപ്പം എന്നുപറഞ്ഞ് പുതിയൊരു ബോധ്യത്തിനു മനസുകൊടുക്കാവുന്ന മുദ്രാവാക്യമായിത്തെ മാറുകയാണ്. ഭൂമിക്കു ചരമഗീതം എഴുതാന്‍ പരിസ്ഥിതി നാശംകൊണ്ടു നാം അടുത്തുവരുന്നുവെന്ന് പലതും ഓര്‍മിപ്പിക്കുന്ന വിനാശകരമായ ഒരു ദശാസന്ധിയിലൂടെ കടന്നുപോകുകയാണ് ലോകം. ആഗോള താപനത്തെക്കുറിച്ച് നാം ആശങ്ക തിന്നുമ്പോഴും ഉള്ള മരങ്ങള്‍ വെട്ടി പുതിയ മരങ്ങള്‍ വെച്ചുപിടിപ്പിക്കുകയാണ്. ഇന്ന് കേരളത്തിലെമ്പാടുമായി ഒരുകോടി വൃക്ഷതൈകളാണ് നടുന്നത്. പഴയ കുളങ്ങളും തോടുകളും നികത്തി നാം ഇപ്പോള്‍ ആ കുളങ്ങളും തോടുകളും കുഴിച്ചെടുക്കുകയാണ്.

പണ്ട് നിത്യജീവിതത്തോടൊപ്പം അറിയാമായിരുന്ന മരങ്ങളുടെയും പക്ഷികളുടേയും പുഴകളുടേയും നദികളുടേയും പേരുപോലും പുതു തലമുറയ്‌ക്ക് അറിയാതായി. അവരതു കാണാതെയും കേള്‍ക്കാതെയുമായി. ഇനി അവര്‍ക്ക് വരച്ചും എഴുതിയും പുസ്തകങ്ങളില്‍ നിന്നുമൊക്കെ പഠിക്കണമായിരിക്കും. നമ്മുടെ വീട്ടുമുറ്റത്തേയും പറമ്പിലേയും പച്ചപ്പായിരുന്ന തുളസിയും തുമ്പയും മാവും പേരയും പ്‌ളാവുമൊക്കെ ഓര്‍മ്മയില്‍ ചിക്കിത്തിരയുന്നതായി. തണലിന്റെയും തണുപ്പിന്റെയും മരത്തലപ്പുകള്‍ കുടയായിപ്പിടിച്ചതൊക്കെ കൊഴിഞ്ഞ് ഒരു കാക്കക്കാലിന്റെ തണലുപോലുമില്ലാതെ വെന്ത നാം മലയാളികള്‍ കരഞ്ഞു കരഞ്ഞണ് രണ്ടു മൂന്നു ദിവസം പെയ്ത മഴയെ വരുത്തിയതെന്നു തോന്നുന്നു.

നാല്‍പ്പത്തിനാലു നദികളുണ്ടായിട്ടും നമുക്കു കുടിക്കാനും കുളിക്കാനുമില്ല വെള്ളം. ഓരോ ജലത്തുള്ളിക്കും പൊന്നിന്‍വിലയാണിപ്പോള്‍. നമുക്കു നദികള്‍പോലും വറ്റുമ്പോള്‍ കടലുപോലും വറ്റുന്ന നാടുകളുണ്ട്. ഇസ്രായേലിലെ ചാവുകടല്‍ വറ്റുകയാണ്.

കാടകങ്ങളുടേയും തടാകങ്ങളുടേയും നൈസര്‍ഗികാവസ്ഥയേയും പ്രകൃതിയേയും ഹൃദയത്തിലേറ്റി നടന്നും അവിടെ ജീവിച്ചും ലോകത്തിന് വിപിന ദര്‍ശനത്തിന്റെ നൈതിക ചേതന നല്‍കിയ, സ്വന്തം പേരിനൊപ്പം നിരവധി വിശേഷണങ്ങളുള്ള പ്രകൃതി സ്‌നേഹിയായ തോറോയുടെ വാല്‍ഡന്‍ വായിക്കുമ്പോള്‍ കിട്ടുന്ന പരിസ്ഥിതി സവിശേഷതയുടെ വിശുദ്ധ സ്തന്യം ചുരത്തുന്ന പച്ചപ്പിന്റെ അമൃത് ഒന്നുവേറെ തന്നെ. നിര്‍മല പരിസ്ഥിതിയെക്കുറിച്ചുള്ള ഒരു പാഠപുസ്തകവും കൂടിയാണത്. മനുഷ്യര്‍ക്കൊപ്പം സസ്യങ്ങളും പക്ഷി മൃഗാദികളും ഒരുപോലെ പരിപാലിക്കപ്പെടണമെന്നു നിഷ്‌ക്കര്‍ഷിച്ചവരും അതു നടപ്പാക്കിയവരുമാണ് നമ്മുടെ രാജാക്കന്മാരും മറ്റും. കാടും നദിയും പര്‍വതവുമൊക്കെ ജീവപ്രകൃതിയായി കാണുന്നുണ്ട് നമ്മുടെ ഇതിഹാസങ്ങളും വേദങ്ങളും.കാളിദാസ കൃതികളില്‍ വൃക്ഷങ്ങള്‍ വലിയ കഥാപാത്രങ്ങളായിത്തന്നെ വരുന്നുണ്ട്.

ഇതൊക്കെ ഓര്‍ത്തുകൊണ്ടു തന്നെ അതിജീവനത്തിനു പകരം സ്വതവേയുള്ള ജീവിതംപോലും പരിസ്ഥിതിനാശംകൊണ്ട് പ്രശ്‌നമായിരിക്കെ പഴയ പാപത്തിന്റെ പുതിയ പ്രായശ്ചിത്തംപോലെ വൈകിയ വേളയിലെങ്കിലും പ്രകൃതിയെ ചേര്‍ത്തുപിടിക്കണം നമുക്ക്. ആഗോള താപനത്തെ കുറച്ചുകൊണ്ടുവരുന്ന പാരീസ് ഉടമ്പടിയില്‍ നിന്നും അമേരിക്ക കൊഴിഞ്ഞുപോകാനുള്ള ഡൊണാള്‍ഡ് ട്രംപിന്റെ വേലത്തരങ്ങള്‍ ആശങ്ക ഉണര്‍ത്തുന്ന ഈ വേളയില്‍ പ്രത്യേകിച്ചും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ഇന്ന് ദേശീയ കൈത്തറിദിനം: വികസിത ഭാരതത്തിന്റെ ഭാവി നെയ്യുമ്പോള്‍

Editorial

മെറ്റയുടെ കുറ്റസമ്മതം തീര്‍ത്തും അപര്യാപ്തം

Article

പുഴയൊഴുകട്ടെ, നാടുയരട്ടെ

India

‘Get Ready With Me’; ദേശീയ കൈത്തറി ദിനത്തിൽ പങ്കാളികളാകാൻ യുവതയോട് അഭ്യർത്ഥിച്ച് പ്രധാനമന്ത്രി

Kerala

അരപ്പവന്‍ മെഡലില്ല, ഏകദേശം 20,000 മിടുക്കര്‍ പുറത്തുതന്നെ; എസ്സി-എസ്ടി കുട്ടികളുടെ 10,000 പവന്‍ വി.ഡി. സതീശന്‍ സര്‍ക്കാരും മുക്കി

പുതിയ വാര്‍ത്തകള്‍

സാവരിയ ബസന്ത് കൊലപാതകം: രാജ്യസഭയില്‍ ഉന്നയിച്ച് സി. സദാമനന്ദന്‍ മാസ്റ്റര്‍

മോദിയുടെ വിദേശ യാത്രകള്‍ വഴി എത്തിയത് 381 ബില്യന്‍ ഡോളര്‍

രാജ്യത്ത് ഹരിത ഊർജ്ജ വിപ്ലവം; 23,731 കോടിയുടെ ‘ഗോബർധൻ’ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

‘വിരട്ടരുത് വളർന്ന പാർട്ടി വേറെയാണ്’; ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ വെല്ലുവിളിച്ച് അർജുൻ ആയങ്കി

ഭക്ഷ്യവസ്തുക്കളില്‍ വ്യാവസായിക എസന്‍സ് ഭക്ഷ്യനിര്‍മാണ യൂണിറ്റ് അടപ്പിച്ചു

വിജയിന്‍റെ ധനകാര്യമന്ത്രി ബജറ്റിനൊപ്പം കൊന്തയും പിടിച്ചിരിക്കുന്നു (ഇടത്ത്)വിജയ് തെരഞ്ഞെടുപ്പ് പ്രചാരണക്കാലത്ത് പള്ളിയില്‍ മുട്ടിലിഴയുന്നു (വലത്ത്)

ബജറ്റ് പേപ്പറുകള്‍ പിടിച്ച കയ്യില്‍ കൊന്തയും….വിജയിന്റെ ധനമന്ത്രി തമിഴ്നാട് നിയമസഭയില്‍ ബജറ്റ് അവതരിപ്പിക്കാന്‍ എത്തിയത് ഇങ്ങിനെ…

യുഡിഎഫും എല്‍ഡിഎഫും കൈകോര്‍ത്തു, നാരങ്ങാനം പഞ്ചായത്തില്‍ ബിജെപിക്ക് അദ്ധ്യക്ഷ സ്ഥാനം നഷ്ടമായി

എം എം മണിയുടെ സഹോദരന്റെ നിയന്ത്രണത്തിലുള്ള സിപ്പ് ലൈനിന്റെ പ്രവര്‍ത്തനം വിലക്കി

മഴക്കെടുതി നേരിടുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ പരാജയമെന്ന് ഷോണ്‍ ജോര്‍ജ്

പ്ലസ് ടു വേണ്ട, ഐടിഐക്കാര്‍ക്കും ബിരുദ പ്രവേശനം, ഡിപ്ലോമക്കാര്‍ക്ക് രണ്ടാം വര്‍ഷത്തേക്ക് ലാറ്ററല്‍ എന്‍ട്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.