ചണ്ഡീഗഡ്: ഇന്ത്യയില്‍ ഭീകരാക്രമണങ്ങള്‍ ആസൂത്രണം ചെയ്യാനെത്തിയ മൂന്നു പേരെ അറസ്റ്റ് ചെയ്തതായി പഞ്ചാബ് പോലീസ്. പാക് ചാര സംഘടനയായ ഐഎസ്‌ഐയുടെ പരിശീലനം ലഭിച്ച മൂന്നു സിഖ് യുവാക്കളാണ് അറസ്റ്റിലായത്.
നിരോധിത സംഘടനയായ ഇന്റര്‍നാഷണല്‍ സിഖ് യൂത്ത് ഫെഡറേഷനിലെ അംഗങ്ങളായ ഗുര്‍ദൈല്‍ സിങ്, ജാഗരൂപ് സിങ്, സത്വിന്ദര്‍ സിങ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
മെയ് ഇരുപത്തൊന്നിന് അമൃത്‌സറില്‍ നിന്ന് വന്‍ തോതില്‍ ആയുധങ്ങള്‍ പിടിച്ചതിനു പിന്നാലെ നടത്തിയ അന്വേഷണമാണ് പോലീസിനെ ഇവരിലേക്ക് എത്തിച്ചത്. പാക്കിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഇന്റര്‍നാഷണല്‍ സിഖ് യൂത്ത് ഫെഡറേഷന്‍.
കഴിഞ്ഞ മാസം ബിഎസ്എഫ് അറസ്റ്റ് ചെയ്ത മാന്‍ സിങ്്, ഷേര്‍ സിങ് എന്നിവരില്‍ നിന്നാണ് ആയുധശേഖരത്തെക്കുറിച്ചുള്ള വിവരങ്ങള്‍ കിട്ടിയത്. ഇന്നലെ അറസ്റ്റിലായവരില്‍ നിന്ന് ആയുധങ്ങളും പണവും പിടിച്ചെടുത്തിട്ടുണ്ട്.
















