ന്യൂദല്‍ഹി: സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാകുന്നു. മണ്ണെണ്ണ സബ്‌സിഡിക്കും അടല്‍ പെന്‍ഷന്‍ യോജനയ്‌ക്കും മറ്റ് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്കും ആധാര്‍ നമ്പറോ, എന്റോള്‍ നമ്പരോ സപ്തംബര്‍ 30നകം നല്‍കണമെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. അടല്‍ പെന്‍ഷന്‍ യോജനക്ക് ആധാര്‍ ലഭിക്കേണ്ടത് ജൂണ്‍ 15 നാണ്.
അതേസമയം ആധാര്‍ ലഭിക്കാത്ത സാഹചര്യത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴില്‍ ഉറപ്പ് പദ്ധതിക്ക് റേഷന്‍ കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, വോട്ടര്‍ ഐഡി, ഫോട്ടോയോട് കൂടിയ കിസാന്‍ പാസ്സ്ബുക്ക്, ജോബ് കാര്‍ഡ് എന്നിവയുടെ ഗസ്റ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് നല്‍കിയാല്‍ മതി.
















