ഏഴാച്ചേരി: പയപ്പാര്‍ ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിലെ പുനപ്രതിഷ്ഠാ മഹോത്സവത്തിന്റെ ഭാഗമായുള്ള വിഗ്രഹഘോഷയാത്രക്ക്് 21ന് വൈകിട്ട്്5ന് ഏഴാച്ചേരി കാവിന്‍പുറം ഉമാമഹേശ്വര ക്ഷേത്രസിധിയില്‍ സ്വീകരണം നല്‍കും. താലപ്പൊലിയുടെയും നിറപറയുടെയും അകമ്പടിയോടെയാണ് സ്വീകരണം. ഇതിനായി ദേവസ്വം പ്രസിഡന്റ് റ്റി.എന്‍. സുകുമാരന്‍ നായരുടെ നേതൃത്വത്തില്‍ 51 അംഗ സ്വാഗത സംഘവും രൂപീകരിച്ചു.
പയപ്പാര്‍ വിഗ്രഹ ഘോഷയാത്രയുടെ അവസാന സ്വീകരണ സ്ഥലമാണ് കാവിന്‍പുറം ക്ഷേത്രം. ഇവിടെ നിന്നും താലപ്പൊലിയുടെയും വാദ്യമേളങ്ങളുടെയും വാഹനങ്ങളുടെയും അകമ്പടിയോടെയാണ് ഘോഷയാത്ര പയപ്പാര്‍ ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിലേയ്‌ക്ക്് എത്തുന്നത്.
















