കല്ലറ: എസ്എന്‍ഡിപി യോഗത്തിന് രാഷ്ടീയമില്ലെന്നും രാഷ്‌ട്രീയത്തിന് അതീതമായ അഭിപ്രായങ്ങള്‍ ഉണ്ടെന്നും യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശന്‍. കല്ലറ ശാരദാ വിലാസിനി യു.പി സ്‌കൂളിന്റെ പുതിയതായി നിര്‍മ്മിച്ച കെട്ടിട സമുച്ചയം ഉദ്ഘാടനം ചെയ്യതു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പിന്നാക്ക വിഭാഗങ്ങള്‍ക്ക് തുല്യസാമൂഹ്യനീതി ലഭിക്കുന്നതിന് സമരസംഘടനയായി യോഗം പ്രവര്‍ത്തിക്കും. വിദ്യാഭ്യസത്തിലൂടെ ഉന്നതി നേടണമെന്ന ഗുരുദേവ വചനങ്ങള്‍ ഉള്‍ക്കെണ്ട് പ്രവര്‍ത്തിക്കുവാന്‍ യുവതലമുറകള്‍ക്ക് കഴിയണമെന്നും് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗുരുദേവന്റെ ചിത്രത്തെ നവമധ്യാമങ്ങളിലൂടെ ചിലര്‍ വികലമാക്കിയപ്പോള്‍ ഒരു രാഷ്ടീയ പാര്‍ട്ടികളും പ്രതികരിച്ചില്ലെന്നും വെളളാപ്പളളി ആരോപിച്ചു. കടുത്തുരുത്തി യൂണിയന്‍ പ്രസിഡന്റ് എസ്.ഡി പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. ജോസ് കെ മാണി എം.പി മുഖ്യപ്രഭാഷണം നടത്തി. മോന്‍സ് ജോസഫ് എംഎല്‍എ, അന്നമ്മ രാജു, ജമീല പ്രദീപ്, എന്‍.കെ രമണന്‍, കെ. കെ. സച്ചിദാനന്ദന്‍, പി.എം അശോകന്‍, ബിനുമോന്‍ എന്നിവര്‍ പ്രസംഗിച്ചു.















