പാറത്തോട:് ഇടച്ചോറ്റി സരസ്വതി ദേവീ ദിവ്യ ക്ഷേത്രത്തില്‍ വിദ്യാ വിജയ പൂജയും സൗജന്യ പഠനോപകരണ വിതരണവും ഇന്ന് നടക്കും. രാവിലെ 9.30 ന് ക്ഷേത്രം മുഖ്യ കാര്യദര്‍ശി സാബു സ്വാമി മുഖ്യ കാര്‍മ്മികത്വം വഹിക്കും. പാറത്തോട് പഞ്ചായത്ത് മൂന്നാം വാര്‍ഡ് മെമ്പര്‍ കെ.പി സുജിലന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ സൗജന്യ പഠനോപകരണ വിതരണോാദ്ഘാടനം ജില്ലാ പഞ്ചായത്തംഗം കെ. രാജേഷ് നിര്‍വഹിക്കും.
















