ന്യൂദല്‍ഹി: സൈനികര്‍ക്ക് സ്ഥലം മാറ്റം നല്‍കുന്നതുമായി ബന്ധപ്പെട്ട് കൈക്കൂലി വങ്ങിയ കേസില്‍ ലഫ്റ്റനന്റ് കേണലിനെയും സഹായിയെയും സിബിഐ അറസ്റ്റു ചെയ്തു. ലഫ്റ്റനന്റ് കേണല്‍ രഘുനാഥന്‍ സുവര്‍മണി മോനി, ഗൗരവ് കോഹിലി എന്നിവരെയാണ് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തത്.
ബെംഗളൂരൂ സ്വദേശിയായ ആര്‍മി ഓഫിസറുടെ സ്ഥലംമാറ്റത്തിമായി രണ്ട് ലക്ഷംരൂപ ഇവര്‍ വാങ്ങിയതായാണ് പരാതി. ബ്രിഗേഡിയര്‍ റാങ്കിലുള്ള മറ്റൊരു ഉദ്യോഗസ്ഥനും കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കിലും എഫ്‌ഐആറില്‍ അദ്ദേഹത്തിന്റെ പേര് ഉള്‍പ്പെടുത്തിയില്ല.
ഹവാല പണമാണ് എത്തിക്കുന്നതെന്നാണ് സിബിഐക്ക് ലഭിച്ച വിവരം. ഇതിനകം എത്ര ജവാന്മാരില്‍ നിന്നും സ്ഥലംമാറ്റത്തിനായി കൈക്കൂലി നല്‍കിയിട്ടുണ്ടെന്ന് അന്വേഷിച്ച് വരുന്നതായി സിബിഐ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
















