നെടുങ്കണ്ടം: കുട്ടികള്‍ക്കും വാഹനങ്ങള്‍ക്കും അപകട ഭീക്ഷണി ഉയര്‍ത്തിയാണ് തേര്‍ഡ്ക്യാമ്പിലെ ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥിതി ചെയ്യുന്നത്. ട്രാന്‍സ്‌ഫോര്‍മര്‍ മാറ്റി സ്ഥാപിക്കാനോ ചുറ്റും വേലി കെട്ടി സംരക്ഷിക്കാനോ കെഎസ്ഇബി അധികൃതര്‍ തയ്യാറാകുന്നില്ല. ട്രാന്‍സ്‌ഫോര്‍മര്‍ നിലനില്‍ക്കുന്ന സ്ഥലത്തോടു ചേര്‍ന്ന് 100 കണക്കിന് വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന രണ്ട് യു.പി സ്‌കൂളുകളും അംഗന്‍വാടികളും പ്രവര്‍ത്തിക്കുന്നുണ്ട്.
ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിച്ചിരിക്കുന്ന എല്ലാ സ്ഥലവും വേലികെട്ടി അതിനകത്ത് മിറ്റില്‍ നിരത്തി പുല്ലും മറ്റു വള്ളിചെടികളും പടര്‍ന്ന് പിടിക്കാത്ത രീതിയില്‍ സംരക്ഷിക്കണം എന്ന നിര്‍ദ്ദേശം ഇവിടെ നടപ്പായിട്ടില്ല.
















