Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഗോഹത്യ: ഇതല്ലേ ചര്‍ച്ച ചെയ്യേണ്ടത്?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 2, 2017, 09:09 pm IST
in Vicharam

ഗോഹത്യ നിരോധനത്തെക്കുറിച്ച് പലരും മുഖ്യധാരയില്‍ ചര്‍ച്ച ചെയ്യാന്‍ മടിക്കുന്ന ചില യാഥാര്‍ഥ്യങ്ങളുണ്ട്. അവ സ്വയം സംസാരിക്കുന്ന കണക്കുകളാണ്. പശു ഒരു പാലുത്പാദനയന്ത്രമാണെന്നും അതിനാല്‍ കറവവറ്റിയ പശുക്കള്‍ അധിക്കപ്പറ്റാണെന്നും നമ്മെ പഠിപ്പിച്ചത് പാശ്ചാത്യരാണ്. ഭാരതത്തിന്റെ കാഴ്ചപ്പാട് ഇതായിരുന്നില്ല. മഹാത്മാഗാന്ധിയുടെ വാക്കുകള്‍ കേള്‍ക്കൂ:

”പശുവിനെ വിശുദ്ധമായിക്കാണുന്നത് എന്തിനെന്ന് എനിക്ക് വ്യക്തമായി അറിയാം….ഭാരതത്തില്‍ സമൃദ്ധിക്ക് ആധാരമായി നിലകൊണ്ടത് പശുവായിരുന്നു. അവള്‍ പാല്‍ തരുക മാത്രമല്ല ചെയ്തത്. കൃഷി സാധ്യമാക്കിയത് അവളാണ്. കാരുണ്യത്തിന്റെ കവിതയാണവള്‍…ഭാരതത്തിലെ ജനലക്ഷങ്ങളുടെ മാതാവാണവള്‍.”

ഭാരതത്തില്‍ കന്നുകാലികളുടെ നിലവിലുള്ള അവസ്ഥയെ മെച്ചപ്പെടുത്താനെന്ന ഉദ്ദേശ്യത്തില്‍ 2001ല്‍ അന്നത്തെ ഭാരതസര്‍ക്കാര്‍ കന്നുകാലികളെ സംബന്ധിച്ച വിവിധമേഖലകളെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് അവതരിപ്പിക്കുന്നതിനായി നാഷണല്‍ കമ്മീഷനെ നിയോഗിച്ചു. ഗുവാഹട്ടി ഹൈക്കോര്‍ട്ട് ചീഫ് ജസ്റ്റിസായിരുന്ന ഗുമാന്‍ മാല്‍ ലോധയുടെ നേതൃത്വത്തിലുള്ള 17 അംഗസമിതി 2002ല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഭാരതസര്‍ക്കാറിന്റെ കൃഷിമന്ത്രാലയത്തിനു കീഴിലുള്ള മൃഗസംരക്ഷണവകുപ്പിന്റെ വെബ്‌സൈറ്റില്‍ Report of the national commission on cattle എന്നപേരില്‍ പ്രസിദ്ധപ്പെടുത്തിയിരിക്കുന്ന പ്രസ്തുത റിപ്പോര്‍ട്ടില്‍ അഞ്ചാം അധ്യായത്തിന്റെ രണ്ടാം ഭാഗത്തിന്റെ തലക്കെട്ട് ‘സാമ്പത്തികമേഖലയില്‍ പശുവിന്റെ പങ്ക്’ (economic contribution of cattle) എന്നാണ്. അതിലാകട്ടെ ഭൂരിഭാഗവും പശുവില്‍നിന്നുല്‍പ്പന്നമാകുന്ന ചാണകവും ഗോമൂത്രവും എത്രമാത്രം കൃഷിക്ക് ഉപയോഗപ്രദമാകുന്നുവെന്ന് വിവരിക്കുന്നു. കര്‍ഷകര്‍ സുലഭമായതും ഫലപ്രദവുമായ ജൈവവളമായും ജൈവകീടനാശിനിയായും ഇവ ഉപയോഗിക്കുന്നു.

വിറക് കഴിഞ്ഞാല്‍ ഇന്ത്യയില്‍ ഏറ്റവും അധികം ആളുകള്‍ പാചകത്തിനായി ഉപയോഗിക്കുന്നത് ചാണകവരളിയാണ്.ചാണകത്തില്‍നിന്നുള്ള ബയോഗ്യാസ് ഉത്പാദനം പാചകോര്‍ജ്ജവും വൈദ്യുതിയും ലഭ്യമാകുന്നതിനും, തദ്വാരാ ഗ്രാമീണവികസനത്തിനുമുള്ള അനന്തസാധ്യതകള്‍ കാണിച്ചുതരുന്നു. വന്‍തോതിലുള്ള ഗോവധം ഈ മേഖലകളില്‍നിന്നും വരുമാനം കണ്ടെത്തുന്ന ദശലക്ഷക്കണക്കിന് ഗ്രാമീണരുടെ ജീവിതം ഇതിനകം വഴിമുടക്കിയിരിക്കുന്നുവെന്നും, വന്‍തോതിലുള്ള രാസവളപ്രയോഗംമൂലം മണ്ണില്‍നിന്നും നഷ്ടപ്പെട്ട ഫലഭൂയിഷ്ഠതയെ വീണ്ടെടുക്കാന്‍ നിലവില്‍ ലഭ്യമാകുന്നതിനേക്കാള്‍ അധികം ചാണകത്തിന്റെ ആവശ്യകതയുണ്ടെന്നും ഗോവധം അതിന് വിലങ്ങുതടിയാണെന്നും നാഷണല്‍ കമ്മീഷന്‍ പ്രസ്താവിക്കുന്നു.

ഇരുന്നൂറു വര്‍ഷം മുന്‍പ് മലബാറിലെയും തമിഴ്‌നാട്ടിലെയും ചില പ്രദേശങ്ങളില്‍നിന്ന് കിട്ടിയ വിളവ് ഇന്ന് ജപ്പാനില്‍നിന്നുള്ള വിളവിനേക്കാളും എത്രയോ അധികമായിരുന്നുവത്രേ. ഇതിനു പ്രധാന കാരണം പശുവിനെയും കാളയെയും കൃഷിയില്‍ ഉപയോഗപ്പെടുത്തിയതുകൊണ്ടായിരുന്നു എന്നും നാഷണല്‍ കമ്മീഷണ്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഇതെല്ലാം സൗകര്യപൂര്‍വം മറക്കുകയാണ് ഇന്ന് പലരും. പശുവിനെക്കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ പാലും ബീഫും തോലും മാത്രം ചര്‍ച്ചയ്‌ക്കെടുക്കുന്നു. എന്നിട്ട് കറവവറ്റിയ പശുവിനെ കൊല്ലുന്നതാണ് സാമ്പത്തിക പ്രതിവിധി എന്നു നിര്‍ദേശിക്കുന്നു.

ഭാരതത്തില്‍ ട്രാക്റ്ററിന്റെ വരവോടെ ഉഴാന്‍ കാളകളുടെ ആവശ്യമില്ലാതായിക്കൊണ്ടിരിക്കുന്നു എന്നും, അപ്പോള്‍ ഇനി കാളകളെ കശാപ്പുചെയ്താലും കുഴപ്പമില്ലെന്നും ചില സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

എന്നാല്‍ ഭാരതത്തിലെ കൃഷിനിലം മുഴുവന്‍ ഉഴാന്‍ വേണ്ടിമാത്രം ചുരുങ്ങിയത് 16 മില്ല്യണ്‍ ട്രാക്റ്ററുകള്‍ വേണം. എന്നാല്‍ ഇന്ന് ഇന്ത്യയിലാകെ 4.3 മില്യണ്‍ ട്രാക്റ്ററുകള്‍ മാത്രമാണുള്ളത്. മൊത്തം സ്റ്റീല്‍ ഉത്പാദനത്തിന്റെ ഒരു വലിയ ഭാഗം ട്രാക്റ്റര്‍ നിര്‍മ്മാണത്തിനായി നീക്കിവെക്കുകയും അത്രയും ട്രാക്റ്ററുകള്‍ ഉത്പാദിപ്പിക്കുകയും ചെയ്താലും ഈ പ്രശ്‌നം പരിഹരിക്കപ്പെടില്ല. കാരണം ട്രാക്റ്റര്‍കൊണ്ടുള്ള കൃഷി ലാഭകരമാകണമെങ്കില്‍ ചുരുങ്ങിയത് അഞ്ച് ഹെക്ടര്‍ കൃഷിഭൂമിയെങ്കിലും വേണമെന്നാണ് നാഷണല്‍ കമ്മീഷന്‍ അഭിപ്രായപ്പെടുന്നത്. എന്നാല്‍ ഭാരതത്തില്‍ 83.4 മില്ല്യണ്‍ കൃഷിയിടങ്ങള്‍ അതായത് ആകെയുള്ളതിന്റെ 78% വും രണ്ട് ഹെക്റ്ററില്‍ കുറവു വിസ്തൃതിയുള്ളതാണ്. മാത്രമല്ല വെള്ളക്കെട്ടുള്ള ഇടങ്ങളിലോ കുന്നിന്‍ പ്രദേശങ്ങളിലോ ഒന്നും ട്രാക്റ്റര്‍ ഉപയോഗിക്കാനുമാവില്ല എന്നതും ഇന്ത്യന്‍ കാര്‍ഷിക മേഖലയില്‍ കാള എന്ന ജീവിയുടെ പ്രാധാന്യം മാറ്റമില്ലാതെ തുടരുന്നതിന് കാരണമാകുന്നു. ഐഐടി ദല്‍ഹിയിലെ റൂറല്‍ ഡെവലപ്‌മെന്റ് ആക്ഷന്‍ ഗ്രൂപ്പിന്റെ പഠനത്തിലും ട്രാക്ടറിന്റെ ലഭ്യതയും ഉപയോഗവും സാധാരണ കര്‍ഷകരുടെ സാമ്പത്തികസ്ഥിതിക്ക് താങ്ങാവുന്നതല്ലെന്നു പറയുന്നുണ്ട്.

കാളയില്‍നിന്നും മറ്റും ലഭിക്കുന്ന ഊര്‍ജ്ജത്തിന്റെ മൂല്യം കണക്കാക്കിയാല്‍ അത് 90000 കോടി രൂപയോളം വരും. പ്രതിവര്‍ഷം 4000 കോടിയോളം രൂപയുടെ പെട്രോളിയം ഇതിലൂടെ ലാഭിക്കാമെന്ന് നാഷണല്‍ കമ്മീഷന്‍ പറയുന്നു. ലൈവ്‌സ്റ്റോക്ക് സെന്‍സസ് അനുസരിച്ച് 2007ല്‍ ഭാരതത്തില്‍ 5.08 മില്യണ്‍ കാളകളെ കാളവണ്ടി ആവശ്യത്തിനുപയോഗിക്കുന്നുണ്ട്. ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സ്റ്റീല്‍ ഡെവലപ്പ്‌മെന്റ് ആന്റ് ഗ്രോത്ത് അഭിപ്രായപ്പെടുന്നത് ഭാരതത്തില്‍ 30 വര്‍ഷമായി കാളവണ്ടികളുടെ എണ്ണത്തില്‍ കാര്യമായ കുറവൊന്നും വന്നിട്ടില്ലെന്നാണ്. എന്നാല്‍ 2007ല്‍ കേരളത്തില്‍ 1287 കാളകള്‍ മാത്രമാണ് കാളവണ്ടി ആവശ്യത്തിനായി ഉപയോഗിച്ചത്. അതിനാല്‍തന്നെ ‘ഭാരതത്തില്‍ കാളവണ്ടി ഏതാണ്ട് അപ്രത്യക്ഷമായെന്ന്’ അഭിപ്രായപ്പെടുന്ന കേരളത്തിലെ സാമ്പത്തിക വിദഗ്ധര്‍ കേരളത്തിന്റെ മാത്രം പരിതഃസ്ഥിതികളെ ഭാരതത്തിനുമേലൊട്ടാകെ ആരോപിക്കുകയാണ് ചെയ്യുന്നത്.

1820 ല്‍ ബ്രിട്ടീഷ് മേജര്‍ ജനറല്‍ സര്‍ അലക്‌സാണ്ടര്‍ വാള്‍ക്കര്‍ ‘ഭാരതത്തിന്റെ കൃഷി’ എന്ന തലക്കെട്ടില്‍ ഒരു പ്രബന്ധം തയ്യാറാക്കി. അതില്‍ അദ്ദേഹം വാചാലനാകുന്നത് മലബാറിന്റെ (ഇന്നത്തെ കേരളത്തിന്റെ) കൃഷിയെക്കുറിച്ചാണ്. അതോടൊപ്പം അതിനു വഴിയൊരുക്കിയ കേരളത്തിന്റെ കന്നുകാലിസമ്പത്തിനെയും അതിനെ സംരക്ഷിച്ച ‘വിശുദ്ധപശു’ സങ്കല്‍പത്തെയും അദ്ദേഹം വിവരിക്കുന്നു. എന്നാല്‍ ആ കന്നുകാലിസമ്പത്തിനെയും കാര്‍ഷികസമൃദ്ധിയെയും നഷ്ടപ്പെടുത്തിയ കേരളത്തെ മാതൃകയാക്കാന്‍ നിര്‍ദേശിക്കുകയാണ് കേരളത്തിലെ സാമ്പത്തിക വിദഗ്ധര്‍ ചെയ്യുന്നത്. കേരളത്തില്‍നിന്നും പ്രചോദനമുള്‍ക്കൊണ്ട് സങ്കരയിനങ്ങളെ അപേക്ഷിച്ച് കുറച്ചു പാല്‍ തരുന്ന നാടന്‍ പശുക്കളെ കൊല്ലാനിറങ്ങിയാല്‍ അതു മറ്റൊരു രീതിയിലും കൃഷിയെ ബാധിക്കും. നിലമുഴാനുള്ള ശേഷി കൂടുതലുള്ളത് നാടന്‍കാളകള്‍ക്കായതിനാല്‍ അവയെയാണ് കൃഷിയില്‍ കൂടുതലായി ഉപയോഗിച്ചുവരുന്നത് എന്നതാണ് ഇതിനു കാരണം.

കര്‍ഷകര്‍ക്ക് വേണ്ടിയാണ് തങ്ങള്‍ എന്നവകാശപ്പെടുന്നവര്‍ സാമ്പത്തികപ്രതിവിധിയുമായി വരുമ്പോള്‍ അത് കര്‍ഷകരെ കൊലയ്‌ക്കുകൊടുക്കുന്നരീതിയിലുള്ളതാവരുത്. രാഷ്‌ട്രത്തെ സാരമായി ബാധിക്കുന്ന ഇത്തരം വിഷയങ്ങള്‍ കൈകാര്യം ചെയ്യുമ്പോഴെങ്കിലും രാഷ്‌ട്രീയ മുന്‍വിധികളെ മാറ്റിനിര്‍ത്തേണ്ടതായിരുന്നു. 1951െല കണക്കനുസരിച്ച് 1000 ആളുകള്‍ക്ക് 430 കന്നുകാലികള്‍ എന്ന രീതിയിലായിരുന്നുെവങ്കില്‍ 2012ലത് 1000 ആളുകള്‍ക്ക് 154 കന്നുകാലി എന്ന നിലയിേലക്ക് താഴ്ന്നിരിക്കുന്നു. ഇതില്‍ത്തെന്ന നാടന്‍പശുക്കളുെട തിേരാധാനം ദ്രുതഗതിയിലാണ് നടക്കുന്നത്.

വര്‍ദ്ധിച്ച തോതിലുള്ള ഗോവധം തടഞ്ഞാലേ തങ്ങളുടെ സമ്പദ്‌വ്യവസ്ഥയെ മെച്ചപ്പെടുത്താന്‍ കഴിയൂ എന്ന് തിരിച്ചറിഞ്ഞതിനാലാണ് ക്യൂബയില്‍ അവിടത്തെ ജനങ്ങളെ ഗോവധം ചെയ്യുന്നതില്‍നിന്നും നിയമപരമായി വിലക്കിയത്. ഇന്ത്യയേക്കാള്‍ പ്രതിശീര്‍ഷ മാംസോപഭോഗം അഞ്ചിരട്ടിയിലധികമായിരുന്നു അന്നവിടെ. ഫിദല്‍ കാസ്‌ട്രോയുടെ ഈ തീരുമാനത്തിനുപുറകിലും ഭാരതത്തിന്റെ ഗോമാതാസങ്കല്‍പത്തിന് ഏറിയ സ്വാധീനം ഉണ്ടായിരുന്നിരിക്കണം. ഫിദല്‍ കാസ്‌ട്രോയുടെ നിര്‍ദ്ദേശപ്രകാരം 1959 ല്‍ ഏണസ്റ്റോ ചെഗുവേര ഇന്ത്യയിലെത്തി ഗ്രാമപ്രദേശങ്ങളില്‍ ചെന്ന് ഇവിടുത്തെ കാര്‍ഷിക മേഖലയെക്കുറിച്ച് നേരിട്ട് കണ്ടുമനസ്സിലാക്കി. ഇവിടുത്തെ സാംസ്‌കാരിക പൈതൃകത്തെ അടുത്തറിഞ്ഞു. ക്യൂബയിലേക്ക് മടങ്ങിയെത്തിയതിനുശേഷം, ‘വൈശിഷ്ട്യങ്ങളുടെ നാട്’ എന്ന തലക്കെട്ടില്‍ ചെഗുവേര ഭാരതത്തെക്കുറിച്ച് എഴുതി.

തന്നെ ഏറ്റവും സ്വാധീനിച്ച ഒരുവസ്തുതയെക്കുറിച്ച് ‘വിശുദ്ധമൃഗ’മെന്ന ഉപശീര്‍ഷകത്തില്‍ അദ്ദേഹം എഴുതിയത് കാണുക:

”പ്രാചീന ഭാരതീയര്‍ക്ക് എന്തുകൊണ്ടാണ് പശു ഒരു വിശുദ്ധ മൃഗമായി മാറിയതെന്ന് ആര്‍ക്കും എളുപ്പം മനസ്സിലാക്കാവുന്നതാണ്; അത് വയലില്‍ പണിയെടുത്തു, പാലു തന്നു, മാത്രമല്ല അവയുടെ വിസര്‍ജ്ജ്യമായ ചാണകത്തിന് പ്രകൃതിവാതകങ്ങള്‍ക്ക് പകരം നില്‍ക്കാനും സാധിച്ചു എന്നതും വളരെ പ്രധാനപ്പെട്ടതാണ്. എന്നാല്‍ അത്തരത്തിലുള്ള ഒരു സാഹചര്യം ഇവിടെ (ക്യൂബയില്‍) ഇല്ല. എന്തുകൊണ്ടാണ് അവിടത്തുകാരുടെ മതവിശ്വാസം ഈ വിലമതിക്കാവതല്ലാത്ത മൃഗത്തെ കൊല്ലാതിരിക്കാന്‍ കര്‍ഷകനെ പ്രേരിപ്പിച്ചതെന്ന് ഇതു മനസ്സിലാക്കിത്തരുന്നു. അതിനുള്ള ഒരേയൊരു വഴി അതിനെ വിശുദ്ധമായി ഗണിക്കുക എന്നതായിരുന്നു. അത്തരമൊരു ദീര്‍ഘവീക്ഷണത്തോടെയാണ് ആ മതവിശ്വാസം ഭക്ഷ്യോത്പാദനത്തിന് ഏറ്റവും ഉപകാരപ്രദമെന്ന് സമൂഹമെണ്ണിയ ആ ഘടകത്തെ ബഹുമാനിച്ചുപോന്നത്.”

പാശ്ചാത്യരുടെ വാക്കുകള്‍കേട്ട് നാം കൈവിട്ട പാരമ്പര്യജൈവകൃഷി സമ്പ്രദായത്തെ തിരിച്ചുകൊണ്ടുവരാന്‍ രാജ്യമൊട്ടാകെ ഒരുങ്ങുമ്പോള്‍ പണ്ട് ആ കൃഷിസമ്പ്രദായത്തെ സംരക്ഷിച്ചുനിലനിര്‍ത്തിയ ഗോമാതാസങ്കല്‍പ്പവും രാഷ്‌ട്രീയനാടകങ്ങള്‍ക്കും വിദ്വേഷങ്ങള്‍ക്കുമുപരിയായി മാനിക്കപ്പെടുമെന്ന് നമുക്ക് പ്രത്യാശിക്കാം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നിരന്തരമായ ശാരീരിക പീഡനം, ഭീഷണി; ലിവ് — ഇൻ പങ്കാളിയെ യുവതി വെടിവച്ചുകൊന്നു‌

Entertainment

അജിത്തിന്റെ റേസിംഗ് ജീവിതം വെള്ളിത്തിരയിലേക്ക്; ‘ഗ്ലാഡിയേറ്റേഴ്സ് – ഇൻ പഴ്സ്യൂട്ട് ഓഫ് ചലഞ്ചസ്’ ഡോക്യുമെന്ററി ടീസർ പുറത്ത്

India

തൃണമൂൽ പ്രവർത്തകർ ഭീഷണിപ്പെടുത്തുന്നു; പ്രതിഷേധവുമായി നാട്ടുകാർ

Kerala

2018-ലെ പ്രളയത്തിന് കാരണമായ സര്‍ക്കാര്‍ ഗൂഢാലോചന അന്വേഷിക്കണം; ഡിജിപിക്ക് പരാതി നല്‍കി ബിജെപി

Kozhikode

ഡി. വിനോദിന് ‘മലയാളി മുദ്ര’ പുരസ്‌കാരം

പുതിയ വാര്‍ത്തകള്‍

തളയ്‌ക്കാന്‍ ആകാഞ്ഞ പ്രതിഭ; സാഹിത്യത്തിലേക്കും ചുവടുവച്ച് ആതിര ഹരികുമാര്‍

ഇടിമിന്നലോടുകൂടിയ മഴയ്‌ക്ക് സാധ്യത, ഈ ജില്ലകളിൽ യെല്ലോ അലർട്ട്

ആദി പമ്പ തോടായി മാറി; നദീ മധ്യത്തില്‍ മണ്‍പുറ്റ്, നദീതീരത്തെ കിണറുകളില്‍ പോലും വെള്ളമില്ലാത്ത അവസ്ഥ

വീരേന്ദ്രകുമാര്‍ പുരസ്‌കാരം സുനിത കൃഷ്ണന്

തിരുവനന്തപുരം മൃഗശാലയില്‍ കടുവ ചത്തു

സ്ത്രീകളുടെയും കുട്ടികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് വിൽപന; മലപ്പുറത്ത് യുവാവ് പിടിയിൽ

ഐഐഎംസി: മലയാളം ജേര്‍ണലിസം അപേക്ഷ മെയ് 18 വരെ

ഭാരതീയ വിചാരകേന്ദ്രം ‘പൂര്‍ണം’: വിദ്യാര്‍ത്ഥികള്‍ക്ക് ദ്വിദിന പഠന പരിപാടി

തപസ്യ അക്ഷരോത്സവം 2026: സ്വാഗതസംഘമായി

അനു സിത്താരയും സംഘവും അമേരിക്കയിൽ; ഒപ്പം അതുല്യ പ്രകടനങ്ങളിലൂടെ മായാജാലം സൃഷ്‌ടിക്കാൻ കുറെ കലാകാരന്മാരും കാലകാരികളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.