ന്യൂദല്‍ഹി: കേരളത്തില്‍ കോണ്‍ഗ്രസ് ബീഫ് ഫെസ്റ്റ് നടത്തുമ്പോള്‍ പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്ന് ഗുജറാത്തിലെ കോണ്‍ഗ്രസ്. രാജ്യവ്യാപകമായി ഗോവധം നിരോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്നും ഗുജറാത്ത് കോണ്‍ഗ്രസ് പ്രസിഡണ്ട് ഭാരത് സിംഗ് സോളങ്കി ആവശ്യപ്പെട്ടു.
”പശു ഞങ്ങള്‍ക്കെല്ലാം അമ്മയാണ്. പശുവിനെ ആരാധിക്കുന്നത് സംസ്‌കാരത്തിന്റെ ഭാഗമാണ്. 1995ല്‍ ഗുജറാത്തിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രിയായിരുന്ന ചബില്‍ദാസ് മെഹ്തയാണ് ഗോവധത്തിനെതിരെ ആദ്യം നിയമം കൊണ്ടുവന്നത്. പശുക്കളെ കൊല്ലുന്നവര്‍ക്കെതിരെ കടുത്ത നടപടിയെടുക്കണം”. വിഷയത്തില്‍ ബിജെപിക്ക് ആത്മാര്‍ത്ഥതയില്ലെന്ന് വിമര്‍ശിച്ച സോളങ്കി കേരളത്തില്‍ പശുക്കുട്ടിയെ കഴുത്തറുത്ത യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ പാര്‍ട്ടി പുറത്താക്കിയതും ചൂണ്ടിക്കാട്ടി.
















