അമ്പലപ്പുഴ: സിഗ്‌നല്‍ ലൈറ്റ് ശ്രദ്ധിക്കാതെ അമിത വേഗതയില്‍ എത്തിയ ലോറി നിര്‍ത്തിയിട്ട കാറിന്റെ പിന്‍ഭാഗം ഇടിച്ചു തകര്‍ത്തു. ദേശീയപാതയില്‍ അരമണിക്കൂറോളം ഗതാഗതം മുടങ്ങി. ഇന്നലെ ഉച്ചയക്ക് പന്ത്രണ്ട് മണിയോടെ അമ്പലപ്പുഴ കച്ചേരിമുക്കിലായിരുന്നു സംഭവം. വടക്കുഭാഗത്ത് ചുവപ്പ് ലൈറ്റ് വീണതിനാല്‍ തെക്കുനിന്നു വടക്കോട്ട് പോകേണ്ട വാഹനങ്ങള്‍ നിര്‍ത്തിയിട്ടിരിക്കേ ഇത് വകവെയ്‌ക്കാതെ അമിത വേഗതയില്‍ എത്തിയ ലോറി നിര്‍ത്തിയിട്ട കാറിന്റെ പിന്‍ഭാഗത്ത് ഇടിച്ചു നിര്‍ത്തുകയായിരുന്നു. സംഭവ സ്ഥലത്തിനു സമീപം തന്നെ പോലീസ് സ്റ്റേഷന്‍ ഉണ്ടങ്കിലും ഇവര്‍ എത്താതിരുന്നതിനെ തുടര്‍ന്ന് ദേശീയ പാതയില്‍ അര മണിക്കൂറോളം ഗതാഗതകുരുക്ക് ഉണ്ടായി. പിന്നീട് പോലീസ് എത്തി കാറും, ലോറിയും സ്റ്റേഷനില്‍ എത്തിച്ചു.
















