പാട്‌ന: ബീഹാറില്‍ സ്‌കൂള്‍ തലത്തില്‍ നടന്ന ബോര്‍ഡ് പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഗണേഷ് കുമാറിന് അടിസ്ഥാന ചോദ്യങ്ങള്‍ക്ക് പോലും ഉത്തരം പറയാനാകുന്നില്ല.
സംഗീതത്തില്‍ 70 മാര്‍ക്കില്‍ 65 മാര്‍ക്കും നേടി ഗണേഷ് ഉന്നത വിജയം നേടിയിരുന്നു. എന്നാല്‍ സംഗീതം സംബന്ധിച്ച അടിസ്ഥാന ചോദ്യങ്ങളെ കുറിച്ച് പോലും ഗണേഷിന് അവബോധമില്ല. ഈ വര്‍ഷത്തെ ബീഹാര്‍ ബോര്‍ഡ് പരീക്ഷയുടെ ഫലം ചൊവ്വാഴ്ചയാണ് പ്രസിദ്ധീകരിച്ചത്. 500ല്‍ 413 മാര്‍ക്കും നേടി ഗണേഷ് വിജയം കരസ്ഥമാക്കുകയായിരുന്നു. എന്നാല്‍ ഫലം പ്രഖ്യാപിച്ചത് മുതല്‍ ഗണേഷിനെ കാണാനില്ലായിരുന്നു.
കഴിഞ്ഞ വര്‍ഷം ബീഹാര്‍ സ്‌കൂള്‍ ബോര്‍ഡ് നടത്തിയ പരീഷയില്‍ ഹ്യുമാനിറ്റിസ് വിഷയത്തില്‍ ഉന്നത വിജയം കരസ്ഥമാക്കിയ റൂബി റായിയെയാണ് ഗണേഷിന്റെ അവസ്ഥയിലൂടെ ഓര്‍മ്മ വരുന്നത്. ‘പ്രോഡിക്കല്‍ ശാസ്ത്രം’ പാചകവുമായി ബന്ധപ്പെട്ടതാണെന്നാണ് അന്ന് റൂബി പറഞ്ഞത്.
ബീഹാറില്‍ വിദ്യാര്‍ത്ഥികള്‍ അവബോധമില്ലായ്‌മ ആവര്‍ത്തിക്കുമ്പോള്‍,സംസ്ഥാനത്ത് വിദ്യാഭാസ മേഖലയില്‍ നടക്കുന്ന അഴിമതിയും കച്ചവടവും അവസാനിച്ചിട്ടില്ലെന്നാണ് തെളിയുന്നത്.
















