ന്യൂദല്‍ഹി: തമിഴ്‌നാട്ടിലെ കൂടംകുളത്ത് ആണവ റിയാക്ടര്‍ പണിയാന്‍ ഇന്ത്യയും റഷ്യയും തമ്മില്‍ ധാരണയായി. പ്രധാനമന്ത്രി നരേന്ദ്രമോദിയും റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനും ഇതു സംബന്ധിച്ച കരാറില്‍ ഒപ്പു വച്ചു. റിയാക്ടറിന്റെ രണ്ടു യൂണിറ്റുകള്‍ നിര്‍മ്മിക്കാനുളള സഹായമാണ് റഷ്യ ചെയ്യുക.
കരാര്‍ ഇരുരാജ്യങ്ങളും തമ്മിലുളള ബന്ധം ശക്തിപ്പെടുത്തുമെന്ന് പുടിനുമായുളള കൂടിക്കാഴ്ചയ്‌ക്കു ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. 4.2 ദശലക്ഷം ഡോളറിന്റെ സഹായമാണ് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കായി റഷ്യ നല്‍കുക.
ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയും റഷ്യയുടെ ആറ്റംസ്‌ട്രോയ് എക്‌സ്‌പോര്‍ട്ടും ചേര്‍ന്നാണ് റിയാക്ടറുകള്‍ നിര്‍മ്മിക്കുക. 1000 മെഗാവാട്ട്് വൈദ്യുതി ഉത്പാദിപ്പിക്കാനുളള ശേഷി ഓരോ യൂണിറ്റിനും ഉണ്ടാകും. ആണവനിലയത്തിന്റെ അഞ്ചും ആറും യൂണിറ്റുകള്‍ക്കുളള നിര്‍മ്മാണസഹായത്തിന് റഷ്യയുമായി 2015-ല്‍ ധാരണയായിരുന്നു.
















