ചിറക്കല്‍: ചിറക്കല്‍ ദീനദയാല്‍ ചാരിറ്റബിള്‍ ട്രസ്റ്റും മാരാര്‍ജി വായനശാലയും സംയുക്തമായി നടത്തുന്ന മഴക്കാല രോഗങ്ങളെക്കുറിച്ചുള്ള ബോധവല്‍ക്കരണവും എസ്എസ്എല്‍സി, പ്ലസ് ടു ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള അനുമോദനവും 4 ന് കാലത്ത് 10 മണിക്ക് പുതിയതെരു രാമഗുരു യുപി സ്‌കൂളില്‍ നടക്കും. ചിറക്കല്‍ പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ഡോക്ടര്‍ കെ.ആനന്ദ് ബോധവല്‍ക്കരണ ക്ലാസ് നടത്തും. അമ്മ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ കെ.ജി.ബാബു അധ്യക്ഷത വഹിക്കും. അഡ്വ.എ.വി.കേശവന്‍ മുഖ്യപ്രഭാഷണം നടത്തും. കെ.പി.അരുണ്‍ മാസ്റ്റര്‍, പി.സതി, എം.കെ.ദിവാകരന്‍ മാസ്റ്റര്‍, ഡോ.വിദ്യോത് കുമാര്‍ എന്നിവര്‍ സംസാരിക്കും. ചിറക്കല്‍ പഞ്ചായത്തിലെ 7, 9, 10, 11 വാര്‍ഡുകളിലെ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെയാണ് ആദരിക്കുക.
















