ന്യൂദല്‍ഹി: ആകാശത്തു വച്ച് വുമാനത്തിന്റെ വാതില്‍ തുറക്കാന്‍ ശ്രമിച്ച റഷ്യന്‍ യാത്രക്കാരന്‍ അറസ്റ്റില്‍. എയ്‌റോ ഫ്‌ളോട്ട് വിമാനം ദല്‍ഹിയില്‍ ഇറങ്ങിയ ഉടന്‍ പോലീസെത്തി ഇയാളെ പിടികൂടി.
പിന്നീട് കോടതി ഇയാളെ 50,000 രൂപ പിഴ ഈടാക്കി വിട്ടയച്ചു. മെയ് 22ന് മോസ്‌ക്കോയില്‍ നിന്ന് വരികയായിരുന്ന വിമാനത്തിന്റെ വാതിലാണ് ആകാശത്തു വച്ച് തുറക്കാന്‍ ശ്രമിച്ചത്. ജോലിക്കാര്‍ ഇത് തടയാന്‍ ശ്രമിച്ചപ്പോള്‍ മദ്യപിച്ച് ലക്കുകെട്ടിരുന്ന ഇയാള്‍ ബഹളം വച്ചു.
















