ചെന്നൈ: ഐഐടിയില്‍ ബീഫ് ഫെസ്റ്റിവല്‍ നടത്തിയതിനെത്തുടര്‍ന്നുണ്ടായ സംഘര്‍ഷം തെരുവിലേക്ക്. ബീഫ് ഫെസ്റ്റിവല്‍ നടത്തിയവരാണ് വിഷയം തെരുവിലേക്ക് വലിച്ചിഴക്കുന്നത്. ഇന്നലെ അവര്‍ കാംപസിനു പുറത്ത് പ്രതിഷേധ പ്രകടനം നടത്തി.
ചൊവ്വാഴ്ചയാണ് ഒരു വിഭാഗം വിദ്യാര്‍ഥികള്‍ ബീഫ് ഫെസ്റ്റിവല്‍ സംഘടിപ്പിച്ചത്. എബിവിപിയുടെ നേതൃത്വത്തിര്‍ ഇതിനെ എതിര്‍ത്തു. ഇത് സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. സംഘര്‍ഷത്തില്‍ മലപ്പുറം സ്വദേശി സൂരജിന് പരിക്കേറ്റു. ഇതുമായി ബന്ധപ്പെട്ട ഒന്‍പതു പേര്‍ക്ക് എതിരെ കേസെടുത്തു.
പ്രതിഷേധ പ്രകടനം നടത്തുകയും സംഘര്‍ഷത്തിന് ശ്രമിക്കുകയും ചെയ്ത എസ്എഫ്‌ഐക്കാരെ അറസ്റ്റു ചെയ്തതായി പോലീസ് അറിയിച്ചു. മനീഷ് കുമാര്‍ എന്നയാളുടെ പരാതിയെത്തുടര്‍ന്ന് സൂരജിനെതിരെയും കേസ് എടുത്തു.
















