ശ്രീനഗര്‍: കമാന്‍ഡര്‍ സബസാര്‍ ഭട്ട് കൊല്ലപ്പെട്ടതിന് പിന്നാലെ തങ്ങള്‍ പരിശീലനം നല്‍കുന്ന ‘ട്രെയിനി ഭീകര’രുടെ ചിത്രങ്ങള്‍ ഹിസ്ബുള്‍ പുറത്ത് വിട്ടു.
പാക്ക് അധിനിവേശ കശ്മീരിലെ മുസാഫര്‍ബാദിലെ ക്യാമ്പില്‍ നിന്നുള്ള 27 യുവാക്കളുടെ ചിത്രങ്ങളാണ് ഹിസ്ബുള്‍ പുറത്ത് വിട്ടിരിക്കുന്നത്.
ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളിലും ഇന്റര്‍നെറ്റിലും വ്യാപകമായി പ്രചരിച്ചു വരികയാണ്. ഇന്ത്യന്‍ അതിര്‍ത്തിക്ക് സമീപമായാണ് ‘ട്രെയിനി ഭീകര’രുടെ ക്യാമ്പ്.
















