മാഡ്രിഡ്: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലെ ഇന്ത്യന്‍ എംബസിക്കു സമീപമുണ്ടായ സ്‌ഫോനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അപലപിച്ചു. ബുധനാഴ്ച രാവിലെ ഉണ്ടായ സ്‌ഫോടനത്തില്‍ 50 പേര്‍ കൊല്ലപ്പെടുകയും 300ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
ആക്രമണത്തില്‍ ഇരകളായവര്‍ക്കു വേണ്ടിയും അവരുടെ കുടുംബത്തിനു വേണ്ടിയും പ്രാര്‍ഥിക്കുന്നുവെന്നു മോദി ട്വിറ്ററില്‍ കുറിച്ചു. ഭീകരതയ്‌ക്കേതിരെ അഫ്ഗാനിസ്ഥാന്‍ സ്വീകരിക്കുന്ന നിലപാടുകള്‍ക്ക് ഇന്ത്യയുടെ പൂര്‍ണ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.
യൂറോപ്യന്‍ യാത്രയുടെ ഭാഗമായി പ്രധാനമന്ത്രി സ്‌പെയിനിലാണ്. നേരത്തെ ഇന്ത്യന്‍ എംബസിയിലെ ഉദ്യോഗസ്ഥരെല്ലാം സുരക്ഷിതരാണെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അറിയിച്ചിരുന്നു.
















