Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

കേരളം എന്ന മരണക്കയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 31, 2017, 12:04 pm IST
in Vicharam

കേരളത്തില്‍ ഇപ്പോള്‍ മൃത്യുദേവന്റെ വിളയാട്ടമാണ്. റോഡപകടമരണങ്ങള്‍ സംസ്ഥാനത്തിന്റെ ദാരുണവിപത്താണ്. റോഡപകടങ്ങളില്‍ മരിക്കുന്നതില്‍ പകുതിയും 20 നും 25 നും ഇടയിലുള്ള, കുടുംബ വരുമാനത്തിന്റെ ആണിക്കല്ലായവരാണ് എന്നതാണ് ഏറ്റവും ദുഃഖകരം. ഒപ്പം പിഞ്ചുകുഞ്ഞുങ്ങളും മാതാപിതാക്കളും. കുടുംബവരുമാനത്തിന്റെ സ്രോതസ്സായ കുടുംബനാഥന്റെ ആകസ്മിക മരണം ഏല്‍പ്പിക്കുന്ന ആഘാതം പറഞ്ഞറിയിക്കാന്‍ വയ്യ.

റോഡപകട മരണങ്ങള്‍ എപ്പോഴും ചര്‍ച്ചാ വിഷയമാണ്. യുവാക്കളുടെ, പ്രത്യേകിച്ച് ഇരുചക്രവാഹനങ്ങളുടെ മത്സരയോട്ടം, ലോറിയുടെയും മറ്റും ഡ്രൈവര്‍മാരുടെ മദ്യപിച്ചുള്ള വണ്ടിയോടിക്കല്‍, ശരിയായ വാഹനമോടിക്കല്‍ ശീലമില്ലാത്തത്, സ്വകാര്യ ബസ്സുകളുടെയും ടിപ്പര്‍ ലോറികളുടെയും ഡ്രൈവര്‍മാരുടെ ഉറക്കംതൂങ്ങല്‍- പ്രത്യേകിച്ച് അര്‍ദ്ധരാത്രിയോടടുക്കുമ്പോള്‍. അമിതവേഗതയില്‍ വണ്ടിഓടിക്കുക, റോഡുകളിലെ കുണ്ടും കുഴികളും, റോഡിലെ ട്രാഫിക് സൈനുകളുടെ അഭാവം, റോഡിന്റെ ശോച്യാവസ്ഥ അറിയാതെയുള്ള ഡ്രൈവിങ്, സീറ്റ് ബെല്‍റ്റോ ഹെല്‍മറ്റോ ധരിക്കാതെയുള്ള ഓടിക്കല്‍-ഇതെല്ലാം മരണക്കയത്തിലേക്കുള്ള പ്രയാണമായി മാറുന്നു.

റോഡുകള്‍ ഒരു ഡ്രൈവര്‍ക്ക് മാത്രം സ്വന്തമല്ലെന്നും മറ്റ് വാഹനങ്ങള്‍ക്കും സഞ്ചരിക്കാനുള്ളതാണെന്നും തിരിച്ചറിയാത്ത ധാരാളം ഡ്രൈവര്‍മാരുണ്ട്. പക്ഷെ മത്സര ഓട്ടത്തില്‍ ഇതെല്ലാം അവഗണിക്കപ്പെടുന്നു. മറ്റൊരു മഹാവിപത്ത് വാഹനങ്ങള്‍ ഓടിക്കുന്നവര്‍ വഴിയാത്രക്കാരെ അവഗണിക്കുന്നു എന്നതാണ്. വേഗപരിധി അനുസരിക്കാറില്ല.

ഇതെല്ലാം കാരണം ദേശീയതലത്തിലെ റോഡപകടമരണങ്ങളില്‍ 4.6 ശതമാനം വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്.

ഓരോ ദിവസവും 400 പേര്‍ ഇങ്ങനെ മരണപ്പെടുന്നു. കേരളത്തില്‍ 39014, യുപിയില്‍ 32385, ആന്ധ്രയില്‍ 24258. കേരളമാണ് മുന്നില്‍- 2013 ല്‍ 1,37,000 പേര്‍ റോഡപകടങ്ങളില്‍ മരിച്ചുവത്രെ. റോഡപകടമരണങ്ങള്‍ ഏറ്റവുമധികം തമിഴ്‌നാട്ടിലാണെന്നത് നമുക്ക് ആശ്വാസം പകരുന്നില്ല. 2016 ല്‍ ഒരു ദിവസം 15 നും 34 നും ഇടയില്‍ പ്രായമുള്ള 12 പേരാണ് കേരളത്തില്‍ മരിച്ചത്.

കേരളത്തില്‍ ഇന്ന് മുങ്ങിമരണങ്ങളും ഏറിവരുകയാണ്. 44 നദികളും അനേകം കുളങ്ങളുമുള്ള കേരളത്തില്‍ പണ്ട് എല്ലാവര്‍ക്കും നീന്തല്‍ വശമായിരുന്നു. വെള്ളം കാണുമ്പോള്‍ ഹരംകേറി നദികളിലും കുളത്തിലും ഇറങ്ങുന്ന കുട്ടികള്‍ മരണത്തിന് കീഴടങ്ങുന്നു. ഇപ്പോള്‍ കരിങ്കല്‍ ക്വാറികളും മരണക്കെണി ഒരുക്കുന്നു. മുങ്ങിമരണങ്ങള്‍ പത്രങ്ങളിലെ സ്ഥിരം വാര്‍ത്തയാണ്.

ലോകാരോഗ്യ സംഘടനയുടെ കണക്കുപ്രകാരം ഒരു ദശലക്ഷം ആളുകള്‍ ഒരു കൊല്ലം അപകടമരണങ്ങളില്‍പ്പെടുന്നു.

കുട്ടികള്‍, യുവാക്കള്‍, വൃദ്ധര്‍, ജോലിയില്ലാത്തവരും ഉള്ളവരും, ധനികരും അല്ലാത്തവരും, രോഗികളും ആരോഗ്യമുള്ളവരും മരണത്തിന് കീഴടങ്ങുന്നു. ആത്മഹത്യകളും കേരളത്തില്‍ പെരുകുകയാണ്. ആത്മഹത്യ ഒരു സഹായാഭ്യര്‍ത്ഥനയാണെന്ന് പറയാറുണ്ട്. മനോവേദന അസഹനീയമാകുമ്പോഴാണ് ആത്മഹത്യാ മുനമ്പില്‍ എത്തുന്നത്. എന്‍സിആര്‍ബി കണക്കുപ്രകാരം രാജ്യത്ത് ഒരു ദിവസം 1627 ആത്മഹത്യകള്‍ നടക്കുന്നുണ്ടത്രെ.

തിരുവനന്തപുരം, കൊല്ലം, തൃശൂര്‍ എന്നിവ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിലാണ്. ദാരിദ്ര്യം, നഷ്ടപ്രേമം, പരീക്ഷാ തോല്‍വി മുതലായവയാണ് കാരണങ്ങളായി പറയപ്പെടുന്നത്.

കേരളം ആത്മഹത്യയില്‍ ഇന്ത്യയില്‍ തന്നെ ഒന്നാം സ്ഥാനത്താണ്. 32 പേരെങ്കിലും ഒരു ദിവസം ആത്മഹത്യ ചെയ്തിരിക്കും. ബാങ്കില്‍നിന്നും ലോണ്‍ കിട്ടിയില്ലെങ്കില്‍, കടക്കെണിയില്‍ കുടുങ്ങുമ്പോള്‍, പെണ്‍കുട്ടികള്‍ ഒളിച്ചോടുമ്പോള്‍ എല്ലാം കുടുംബ ആത്മഹത്യകള്‍ ഉണ്ടാകുന്നു.

മലയാളി എപ്പോഴും കടക്കെണിയിലാണ്.

തനിക്ക് താങ്ങാവുന്നതിലും അധികം പണം കടംവാങ്ങുന്നത് മദ്യപാനത്തിനും ആര്‍ഭാടങ്ങള്‍ക്കും മറ്റുമാണ്. മലയാളിയുടെ ഒരു പ്രത്യേക മനഃസ്ഥിതി മത്സരബുദ്ധിയാണ്. അയല്‍ക്കാരന്‍ തന്നെക്കാള്‍ മെച്ചപ്പെട്ടാല്‍ അത് അവര്‍ക്ക് ഹൃദയഭേദകമാണ്.

സ്ത്രീകളുടെ ആഡംബര ഭ്രമമവും മരണകാരണം ആകുന്നു. അയല്‍ക്കാരോട്, കൂട്ടുകാരികളോട് എല്ലാം മത്സരിക്കുന്ന സ്വഭാവമുള്ള സ്ത്രീകള്‍ സാരികളും ആഭരണങ്ങളും വാങ്ങാന്‍പോലും കടം വാങ്ങും.

ഒരിടക്ക് കേരളത്തില്‍ ബ്ലേഡ് കമ്പനികള്‍ വിലസിയിരുന്നപ്പോഴായിരുന്നു ഏറ്റവുമധികം ആത്മഹത്യകള്‍. ബ്ലേഡുകാര്‍ ലോണ്‍ നിര്‍ബന്ധിച്ച് എടുപ്പിക്കുമ്പോള്‍ വാങ്ങുന്നവര്‍ അറിയുന്നില്ല അവര്‍ മരണത്തിന്റെ മുനയിലേക്കാണ് കയറുന്നതെന്ന്. ഇപ്പോള്‍ ബ്ലേഡ് സാന്നിദ്ധ്യം കുറഞ്ഞിട്ടുണ്ട്.

മലയാളിയുടെ മനസ്സ് ദുര്‍ബലമാണ്. അയാളുടെ സന്തോഷത്തിന്റെ അളവുകോല്‍ വ്യത്യസ്തമാണ്. നടന്‍ മോഹന്‍ലാല്‍ അഭിനയിച്ച ഒരു ചിത്രത്തില്‍ അയാളുടെ അച്ഛന്‍ തിലകന്‍ മകനെ പുറത്താക്കിയത് അയല്‍വീട്ടിലെ പോലീസുകാരന്റെ മകനെക്കാള്‍ മാര്‍ക്ക് കുറഞ്ഞതിനായിരുന്നല്ലോ. ഗണിതാദ്ധ്യാപകനായ അച്ഛന്‍ അങ്ങനെ മകനെ ‘ആടു തോമ’ ആക്കി-ആടിനെ കൊന്ന് രക്തം കുടിയ്‌ക്കുന്നവന്‍.

പല തരത്തിലുള്ള ലോണുകള്‍ ഇന്ന് ലഭ്യമാണ്. വീട് പണിയാന്‍, കാര്‍ വാങ്ങാന്‍, സ്‌കൂള്‍ തുറക്കുമ്പോള്‍ കുട്ടികള്‍ക്ക് യൂണിഫോം, കുട, പുസ്തകം മുതലായവ വാങ്ങാന്‍- ഇതെല്ലാം സാമ്പത്തികശേഷിയില്ലാത്തവരുടെയും ബാധ്യതകളാണല്ലോ.

കൗമാരക്കാരും യുവാക്കളും മദ്യപിച്ച് പുറത്തിറങ്ങുമ്പോഴാണ് സ്ത്രീപീഡനം വഴിയില്‍ അരങ്ങേറുന്നത്. സ്ത്രീപീഡനം ഇന്ന് സ്വാഭാവികമാണ് കേരളത്തില്‍. സ്ത്രീസുരക്ഷ കടലാസിലൊതുങ്ങുന്നു.

കഴിഞ്ഞദിവസം ചില മുസ്ലിം സംഘടനകള്‍ കൊച്ചിയില്‍ ഹര്‍ത്താല്‍ ആചരിച്ചതുതന്നെ മുസ്ലിം യുവാവിനെ വിവാഹം കഴിച്ച പെണ്‍കുട്ടിയെ കോടതി മാതാപിതാക്കള്‍ക്കൊപ്പം വിട്ടതിനാണ്. സ്വന്തം മതമാണ്, ജനക്ഷേമമല്ല ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്ക് പ്രധാനം.

കേരളീയരില്‍ നല്ലൊരു ശതമാനത്തിന് നിരാശാബോധമുണ്ട്. നിരാശാബോധവും ആത്മഹത്യക്ക് പ്രേരണയാണ്.

അമിതപ്രതീക്ഷ വച്ചുപുലര്‍ത്തുന്നവര്‍ക്കാണ് കാര്യം വിചാരിച്ചത്ര സഫലമായില്ലെങ്കില്‍ നിരാശാബോധം ഉണ്ടാകുന്നത്. ഭര്‍ത്താവിന്റെയോ കുട്ടിയുടെയോ മരണം, അപകടമരണം എല്ലാം സ്ത്രീകളില്‍ നിരാശാബോധം ജനിപ്പിക്കുന്നു. പ്രതീക്ഷക്കൊത്ത് ജീവിതനിലവാരം ഉയര്‍ന്നില്ലെങ്കില്‍, കുട്ടികള്‍ക്ക് റാങ്ക് കിട്ടിയില്ലെങ്കില്‍, രോഗം മൂര്‍ച്ഛിക്കുമ്പോള്‍… മലയാളി നിരാശയ്‌ക്കടിമപ്പെടുന്നു.

കേരളം എന്നും മാതൃകാസംസ്ഥാനമായി അറിയപ്പെട്ടിരുന്നത് മലയാളിയുടെ വിദ്യാഭ്യാസം, ജീവിതരീതി മുതലായ ഘടകങ്ങള്‍ കണക്കിലെടുത്താണ്. മലയാളിക്ക് കിട്ടിയ ആഗോളപ്രശംസ ഇപ്പോള്‍ അവരെ അപകടത്തിലേക്ക് തള്ളിവിടുകയാണ്. ഇന്നത്തെ മലയാളി അഭ്യസ്തവിദ്യനാണെങ്കിലും പലരും മനോധൈര്യമില്ലാത്തവനും മദ്യപാനിയും സ്ത്രീപീഡകനും മറ്റുമായി മാറി. പിണറായി മന്ത്രിസഭയിലെ ഒരു മന്ത്രിപോലും രാജിവയ്‌ക്കേണ്ടിവന്നത് സ്ത്രീവിഷയത്തിലാണല്ലോ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വി കുഞ്ഞികൃഷ്ണന്റെ വീട്ടിലെത്തി പി വി അന്‍വര്‍, കൂടിക്കാഴ്ച വിമത കൂട്ടായ്‌മ ഉണ്ടാക്കാനുള്ള ശ്രമത്തിനിടെ

India

തട്ടിപ്പിന് സഹായികളായി മൂന്ന് ഭാര്യമാരും, രണ്ട് കാമുകിമാരും , അമ്മായിയമ്മമാരും ; റഹ്മാൻ ഷംസി നടത്തിയത് 8 കോടിയുടെ തട്ടിപ്പ്

പാകിസ്ഥാന്‍ സെനറ്റര്‍ മുഷാഹിദ് ഹുസൈന്‍(ഇടത്ത്) ഇന്ത്യന്‍ പ്രധാനമന്ത്രി മോദി യുഎഇ ഭരണാധികാരിക്കൊപ്പം (വലത്ത്)
India

ഇന്ത്യ-യുഎഇ അടുപ്പം കണ്ട് അസൂയ പൂണ്ട പാകിസ്ഥാന്റെ സെനറ്റര്‍ പറഞ്ഞത് കേട്ടോ? ഇന്ത്യ യുഎഇയെ അഖണ്ഡഭാരതത്തിന്റെ ഭാഗമാക്കുമെന്ന്

Kerala

വാല്‍പ്പാറ ബസ് അപകടം:ഇന്‍ഷ്വറന്‍സ് പരിരക്ഷ ഇല്ലാത്ത 5 പേരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം

India

നിരന്തരമായ ശാരീരിക പീഡനം, ഭീഷണി; ലിവ് — ഇൻ പങ്കാളിയെ യുവതി വെടിവച്ചുകൊന്നു‌

പുതിയ വാര്‍ത്തകള്‍

അജിത്തിന്റെ റേസിംഗ് ജീവിതം വെള്ളിത്തിരയിലേക്ക്; ‘ഗ്ലാഡിയേറ്റേഴ്സ് – ഇൻ പഴ്സ്യൂട്ട് ഓഫ് ചലഞ്ചസ്’ ഡോക്യുമെന്ററി ടീസർ പുറത്ത്

തൃണമൂൽ പ്രവർത്തകർ ഭീഷണിപ്പെടുത്തുന്നു; പ്രതിഷേധവുമായി നാട്ടുകാർ

2018-ലെ പ്രളയത്തിന് കാരണമായ സര്‍ക്കാര്‍ ഗൂഢാലോചന അന്വേഷിക്കണം; ഡിജിപിക്ക് പരാതി നല്‍കി ബിജെപി

ഡി. വിനോദിന് ‘മലയാളി മുദ്ര’ പുരസ്‌കാരം

തളയ്‌ക്കാന്‍ ആകാഞ്ഞ പ്രതിഭ; സാഹിത്യത്തിലേക്കും ചുവടുവച്ച് ആതിര ഹരികുമാര്‍

ഇടിമിന്നലോടുകൂടിയ മഴയ്‌ക്ക് സാധ്യത, ഈ ജില്ലകളിൽ യെല്ലോ അലർട്ട്

ആദി പമ്പ തോടായി മാറി; നദീ മധ്യത്തില്‍ മണ്‍പുറ്റ്, നദീതീരത്തെ കിണറുകളില്‍ പോലും വെള്ളമില്ലാത്ത അവസ്ഥ

വീരേന്ദ്രകുമാര്‍ പുരസ്‌കാരം സുനിത കൃഷ്ണന്

തിരുവനന്തപുരം മൃഗശാലയില്‍ കടുവ ചത്തു

സ്ത്രീകളുടെയും കുട്ടികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് വിൽപന; മലപ്പുറത്ത് യുവാവ് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.