മാഡ്രിഡ്: ചതുര്‍രാഷ്‌ട്ര സന്ദര്‍ശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി സ്‌പെയിനിലെത്തി. സാമ്പത്തിക- സാംസ്‌കാരിക മേഖലകളില്‍ സ്‌പെയിനുമായി യോജിച്ചു പ്രവര്‍ത്തിക്കാനുതകുന്ന തരത്തിലുള്ള ചര്‍ച്ചകള്‍ക്കാണ് പ്രാമുഖ്യം നല്‍കുകയെന്ന് അദ്ദേഹം ട്വീറ്ററിലൂടെ അറിയിച്ചു. സ്‌പെയിന്‍ രാജാവ് ഫിലിപ്പ് ആറാമനുമായി അദ്ദേഹം ബുധനാഴ്ച കൂടിക്കാഴ്ച നടത്തും.
അതിവേഗ റെയില്‍വേ പദ്ധതി, അടിസ്ഥാന സൗകര്യ വികസനം തുടങ്ങി വിവിധ മേഖലകളില്‍ സഹകരണം ഉറപ്പുവരുത്താന്‍ സന്ദര്‍ശനം സഹായകമാകുമെന്നാണ് പ്രതീക്ഷ. 1988നു ശേഷം സ്‌പെയിന്‍ സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് മോദി.
ആറു ദിവസം കൊണ്ട് ജര്‍മനി, ഫ്രാന്‍സ്, സ്‌പെയിന്‍, റഷ്യ എന്ന മോദി ഔദ്യോഗിക സന്ദര്‍ശനം നടത്തുന്നത്. ജര്‍മന്‍ സന്ദര്‍ശനത്തിനിടെ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ അടക്കമുള്ള പ്രമുഖരുമായി അദ്ദേഹം ചര്‍ച്ച നടത്തിയിരുന്നു
















