കണ്ണൂര്‍: പട്ടികജാതിക്കാരുടെ ജാതി സര്‍ട്ടിഫിക്കറ്റിന് ആധികാരിക രേഖ നല്‍കുക, അര്‍ഹരായ മുഴുവന്‍ ആളുകളെയും ബിപിഎല്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് പട്ടികജാതി അവകാശ സംരക്ഷണ സമരസമിതിയുടെ നേതൃത്വത്തില്‍ കലക്‌ട്രേറ്റ് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. കേരള ദളിത് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡണ്ട് പി.രാമഭദ്രന്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. പുരുഷോത്തമന്‍ ചെറുക്കുനിയില്‍ അധ്യക്ഷത വഹിച്ചു. കെ.വേണുഗോപാല്‍, പത്മനാഭന്‍ മൊറാഴ, മുണ്ടേരി ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഡോ.സുനില്‍കുമാര്‍ സ്വാഗതവും മോഹന്‍ദാസ് ഉണ്ണിക്കുളം നന്ദിയും പറഞ്ഞു.
















