കുറ്റിയാട്ടൂര്‍: പഴശ്ശി ഞാലിവട്ടംവയല്‍ സോപാനും കലാകായിക വേദിയുടെയും നെഹ്‌റു യുവകേന്ദ്ര, ആര്‍ട്ട് കാന്‍ കെയര്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ 4ന് കുറ്റിയാട്ടൂര്‍ ശ്രീശങ്കര വിദ്യാനികേതന്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ കാന്‍സര്‍ ബോധവല്‍ക്കരണ ക്യാമ്പ് നടത്തും. കെ.കെ.ശ്രീപ്രസാദിന്റെ അധ്യക്ഷതയില്‍ ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി.വസന്തകുമാരി ഉദ്ഘാടനം ചെയ്യും. എബി എന്‍. ജോസഫ് മുഖ്യപ്രഭാഷണം നടത്തും. ഉന്നതവിജയംനേടിയ വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ ആദരിക്കും.
















