Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മെട്രോ: ദല്‍ഹിയില്‍ ഹെറിറ്റേജ് ലൈനും തുറന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 30, 2017, 04:35 pm IST
in India

ന്യൂദല്‍ഹി: കേരളത്തില്‍ ആലുവ-പാലാരിവട്ടം മെട്രോ റെയില്‍ ഉദ്ഘാടനം ചെയ്യപ്പെടുന്നതോടെ ഇന്ത്യയിലെ ആകെ മെട്രോ റെയില്‍ ദൂരം 359 കിലോമീറ്ററാകും. കഴിഞ്ഞ ദിവസം ദല്‍ഹി മെട്രോയിലെ ‘ഹെറിറ്റേജ് ലൈന്‍’ തുറന്നതോടെ ദല്‍ഹി മെട്രോയുടെ ദൂരം 217 കിലോമീറ്ററായി.

ലോകത്തെ മെട്രോ റെയിലുകളില്‍ ടോക്യോ, സിയോള്‍, മോസ്‌കോ മെട്രോകളേയും മറികടക്കുന്ന തരത്തിലായി ദല്‍ഹി മെട്രോ. പതിറ്റാണ്ട് കൊണ്ട് കൈവരിച്ച വികസന നേട്ടത്തില്‍ നൂറ്റാണ്ടിന്റെ ചരിത്രം ഓര്‍മ്മിപ്പിക്കുന്ന ‘ഹെറിറ്റേജ് ലൈനാണ് ഏറ്റവും ശ്രദ്ധേയമാകുന്നത്. ഫരീദാബാദെന്ന ഹരിയാന- ദല്‍ഹി അതിര്‍ത്തിയില്‍ നിന്നുള്ള മെട്രോ ലൈന്‍, ഐടിഒ എന്ന ദല്‍ഹിയിലെ സുപ്രധാന സ്ഥലത്ത് സര്‍വ്വീസ് തീരുകയായിരുന്നു.

മൂന്നാംഘട്ട വികസന പരിപാടി പൂര്‍ത്തിയായപ്പോള്‍ അത് മൂന്ന് പ്രധാന സ്റ്റേഷനുകള്‍ ഉള്‍പ്പെടുത്തി കശ്മീരി ഗേറ്റ് വരെ നീട്ടി. ഹെറിറ്റേജ് ലൈന്‍, ദല്‍ഹി ഗേറ്റ്, ജുമാമസ്ജിദ്, റെഡ്‌ഫോര്‍ട്ട് എന്നിവിടങ്ങളിലൂടെ കശ്മീരി ഗേറ്റിലവസാനിക്കും. പഞ്ചാബിലേക്കുള്ള അന്തര്‍സംസ്ഥാന ബസ് ടെര്‍മിനലിന്റെ സമീപമാണ് മെട്രോ കശ്മീരി ഗേറ്റ്. വിനോദ സഞ്ചാരികള്‍ ഏറ്റവും അധികം എത്തിച്ചേരുന്ന സ്ഥലങ്ങളാണ് ജമാമസ്ജിദ്, റെഡ്‌ഫോര്‍ട്ട് സ്‌റ്റേഷനുകള്‍. ഇവിടെ സ്‌റ്റേഷനില്‍, ദല്‍ഹിയുടെ ചരിത്രം രേഖപ്പെടുത്തി, സ്ഥാപിച്ചിട്ടുള്ള പ്രദര്‍ശിനിയാണ് സ്റ്റേഷനെ ഏറ്റവും ആകര്‍ഷകമാക്കുന്നത്.

പഴയ ദല്‍ഹിയുടേയും ദല്‍ഹിയുടെ വളര്‍ച്ചയുടേയും ചരിത്രം ചരിത്രങ്ങളായും ഫോട്ടോകളായും ചേര്‍ത്തിരിക്കുന്നു. ദല്‍ഹി മെട്രോയും ഇന്ത്യന്‍ നാഷണല്‍ ട്രസ്റ്റ് ഫോര്‍ ആര്‍ട്ട് ആന്‍ഡ് കള്‍ച്ചറല്‍ ഹെറിറ്റേജ് (ഇന്‍ടാക്) ചേര്‍ന്നാണിത് ഒരുക്കിയിരിക്കുന്നത്.

കൂറ്റന്‍ പാനലുകളാണ് സ്റ്റേഷന്‍ മുഖ്യകവാടത്തിന്. പഴയ ദല്‍ഹി, മുഗള്‍ ചരിത്രം, 1857ലെ ശിപായി ലഹള എന്ന ആദ്യ സ്വാതന്ത്ര്യ സമരം, ജുമാമസ്ജിദ്, വിവിധ മതാരാധനാലയങ്ങള്‍ തുടങ്ങിയവ ചരിത്രത്തിലാക്കി സ്റ്റേഷന്‍ അലങ്കരിച്ചിരിക്കുന്നു. ഗ്ലാസ് വെയ്സ്റ്റുകള്‍, ഫോട്ടോകള്‍, ശില്പങ്ങള്‍, തുടങ്ങിയവ കൊണ്ടാണ് ചരിത്രം പുന: സൃഷ്ടിച്ചിരിക്കുന്നത്. 48 ത്രി ഡി പാനലുകളുണ്ട്. ദല്‍ഹി മെട്രോ സ്‌റ്റേഷനിലെ ഈ കാഴ്ചകള്‍ കാണാന്‍ പോലും യാത്ര ചെയ്ത് ആളുകള്‍ എത്തുന്നുവെന്നതാണ് ഇതിന്റെ വിജയം. മൂന്നാം ഘട്ടത്തിലെ ഈ ഹെറിറ്റേജ് ലൈന്‍ പൂര്‍ണമായും ഭൂഗര്‍ഭപാതയാണ്. ഒരു മണിക്കൂര്‍ വേണമായിരുന്നു റോഡ് മാര്‍ഗ്ഗം സ്വകാര്യ വാഹനത്തില്‍ ഐടിഒയില്‍ നിന്ന് കശ്മീരി ഗേറ്റിലെത്താന്‍. മെട്രോ മാര്‍ഗ്ഗം അത് 15 മിനിറ്റായി!

കൊച്ചി മെട്രോയുടെ ആദ്യ ഭാഗം പ്രവര്‍ത്തനമാകുന്നതോടെ രാജ്യത്തെ നിലവിലുള്ള 346 കിലോമീറ്റര്‍ ദീര്‍ഘമുള്ള പാത 359 ആകും. 530 കിലോമീറ്റര്‍ മെട്രോ പാത നിര്‍മാണത്തിലാണ്. 800 കിലോമീറ്റര്‍ പാതയ്‌ക്ക് വിവിധ സംസ്ഥാനങ്ങളില്‍ അനുമതി കൊടുക്കാന്‍ കേന്ദ്ര നഗര വികസന മന്ത്രാലയം ആലോചിക്കുന്നുണ്ട്. ദല്‍ഹി മെട്രോയുടെ പണി തുടങ്ങിയത് 1998ലാണ്. ആദ്യ കമ്മീഷനിംഗ് 2006ല്‍ നടന്നു. രണ്ടാംഘട്ടം 2011ലും മൂന്നാംഘട്ടം 2017 മെയ് 27നും. ഇന്ന് ദല്‍ഹി മെട്രോ ഗ്രാമ നഗര വാസികളുടെ ജീവിത രീതിയായി. അവരുടെ ജീവിത ശൈലി തന്നെ മാറ്റി കൊണ്ടിരിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അന്നും തെരഞ്ഞെടുപ്പ് കമ്മീഷനെ കുറ്റപ്പെടുത്തി കോൺഗ്രസ് ; ഒടുവിൽ പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിംഗ് പറഞ്ഞത് ‘ ഞാൻ ആത്മഹത്യ ചെയ്യും‘

India

എന്തുകൊണ്ട് മോദി പത്രക്കാരെ കാണുന്നില്ല? ന്യൂസിലാന്‍റിലെ ജേണലിസ്റ്റിന് ചുട്ട മറുപടി നല്‍കി ഇന്ത്യന്‍ നയതന്ത്രജ്ഞനായ രുദ്രേന്ദ്ര ടാണ്ടന്‍

Kerala

വിദ്യാര്‍ത്ഥികള്‍ക്കുള്ള ബസ് കണ്‍സെഷന്‍ 27 വയസ്സുവരെ, പാര്‍ട്ട് ടൈംകാര്‍ക്കില്ല, നിബന്ധനകള്‍ കര്‍ക്കശമാക്കി

Sports

‘വള്ളം തുഴയുന്ന വേഴാമ്പല്‍’ നെഹ്‌റുട്രോഫി ഭാഗ്യചിഹ്നം, വിജയി ‘റാം c/o ആനന്ദി’യുടെ കവര്‍ ചെയ്ത ഹരിണ്‍

India

‘ അബു സലീം കൊണ്ടുവന്ന ആയുധങ്ങളിൽ ചിലത് സഞ്ജയ് ദത്ത് സൂക്ഷിച്ചിരുന്നു , അദ്ദേഹം വിചാരിച്ചിരുന്നെങ്കിൽ മുംബൈ ബോംബാക്രമണം തടയാമായിരുന്നു ‘

പുതിയ വാര്‍ത്തകള്‍

പൊലീസ് സ്റ്റേഷനുകള്‍ക്ക് ഒരേനിറം, പരാതികളില്‍ ഓഡിറ്റിംഗ്… പല പല പരിഷ്‌കാരങ്ങളുമായി ആഭ്യന്തരമന്ത്രി

57 തവണ ലിസ്റ്റ് ചെയ്തു, 40 തവണ മാറ്റി, അതിനിടെ കാന്‍സര്‍ബാധിത മരിച്ചു, കോടതിയുടെ കണ്ണുതുറപ്പിച്ച കത്ത് ഹര്‍ജിയായി സ്വീകരിച്ചു

10000 ബംഗ്ലാദേശികളെ നാടുകടത്തിയെന്ന് സുവേന്ദു അധികാരി, മറ്റൊരു 1800 പേരെ ഉടന്‍ നാടുകടത്തും:: സുവേന്ദു അധികാരി

പ്രസവാവധി സ്ത്രീകളുടെ അന്തസ്സില്‍ അധിഷ്ഠിതമായ അവകാശം, ദാനമല്ലെന്ന് കോടതി

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വന്‍ തിരക്ക്, ഞായറാഴ്ച ക്ഷേത്രസന്നിധിയില്‍ 185 വിവാഹം

ആര്‍ക്കെങ്കിലും എന്തെങ്കിലും വാഗ്ദാനം ചെയ്തിട്ടുണ്ടോ?, ഗൗതം അദാനി സത്യവാങ്മൂലം നല്‍കണമെന്ന് യു. എസ്. കോടതി

ആറന്മുള വിമാനത്താവളത്തിനായി ഡ്രോണ്‍ സര്‍വേ : കളക്ടര്‍ അടിയന്തര റിപ്പോര്‍ട്ട് തേടി

പെരുന്ന ശുദ്ധീകരിക്കപ്പെടും: ദല്‍ഹിയിലെ മന്നം സ്മൃതി മണ്ഡപ ഉദ്ഘാടനച്ചടങ്ങില്‍ സുരേഷ് ഗോപി

വൈവാഹിക തര്‍ക്കങ്ങളില്‍ വ്യാജ ലൈംഗിക പീഡന ആരോപണം വര്‍ദ്ധിക്കുന്നുവെന്ന് ദല്‍ഹി ഹൈക്കോടതി

വിദ്യാര്‍ഥിയെ കാണാനില്ലെന്ന് പരാതി; സംഭവം പാലക്കാട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.