കൊച്ചി: സൈന്യത്തിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് നടത്തിയ പ്രസ്താവന ആഘോഷമാക്കി പാക് പത്രങ്ങള്‍. പ്രമുഖ പത്രങ്ങള്‍ ദി നേഷനും, ദി എക്സ്പ്രസ് ട്രൈബ്യൂണുമാണ് ഇന്ത്യന്‍ സൈന്യത്തിനെതിരെ പ്രചാരണം നടത്താന്‍ കോടിയേരുടെ വാക്കുകള്‍ ഉപയോഗിക്കുന്നത്.
‘ഇന്ത്യന്‍ സൈന്യം സ്ത്രീകളെ തട്ടിക്കൊണ്ടുപോകും, ബലാത്സംഗം ചെയ്യും: കേരള നേതാവ്’ എന്ന തലക്കെട്ടില്‍ കോടിയേരിയുടെ ചിത്രം സഹിതമാണ് വാര്‍ത്ത നല്‍കിയിട്ടുള്ളത്. വാര്‍ത്താഏജന്‍സിയായ എഎന്‍ഐയുടെ വിവരങ്ങളാണ് ഇവര്‍ ഉപയോഗിച്ചിട്ടുള്ളത്.
കണ്ണൂരില്‍ സൈനിക നിയമം അഫ്സ്പ പ്രയോഗിക്കണമെന്ന ബിജെപിയുടെ ആവശ്യത്തിനുള്ള മറുപടിയെന്നോണമാണ് സൈന്യത്തിനെതിരെ കോടിയേരി സംസാരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: