Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

മധുമലയിലെ ബിവറേജസിനെതിരെ നാട്ടുകാര്‍ സമരത്തിന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 27, 2017, 08:19 pm IST
in Pathanamthitta

പത്തനംതിട്ട: ഇലന്തൂര്‍ പഞ്ചായത്തിലെ 40-ാം വാര്‍ഡില്‍ മധുമലയില്‍ ബിവറേജസ് ഔട്ട്‌ലെറ്റ് തുടങ്ങാനുള്ള നീക്കത്തിനെതിരെ നാട്ടുകാര്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു. നാട്ടുകാര്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്ന ഔട്ട്‌ലെറ്റ് ഇവിടെ തുടങ്ങരുതെന്നാവശ്യപ്പെട്ട് ജില്ലാകളക്ടര്‍ക്കും എക്‌സൈസ് കമ്മീഷണര്‍ക്കും പരാതി നല്‍കിക്കഴിഞ്ഞു.

ജനകീയ സമരസമിതിയുടെ നേതൃത്വത്തിലാണ് പ്രക്ഷോഭപരിപാടികള്‍. ലക്ഷംവീട് കോളനി, മധുമല പട്ടംതറ കോളനി എന്നിവ ഉള്‍പ്പെടുന്ന സാധാരണക്കാരായ തൊഴിലാളികളും കൂലിപ്പണിക്കാരും തിങ്ങിപ്പാര്‍ക്കുന്ന പ്രദേശമാണ് ഇവിടം. ജനങ്ങളുടെ എതിര്‍പ്പിനെ അവഗണിച്ച് ഇവിടെ ബിവറേജസ് ഷോപ്പ് തുടങ്ങാനുള്ള നീക്കത്തെ ഭീതിയോടെയാണ് നാട്ടുകാര്‍ കാണുന്നത്.

വര്‍ഷങ്ങളായി ജനങ്ങള്‍ ആരാധനയും ഉത്സവവും നടത്തിവരുന്ന മധുമല മലനട ക്ഷേത്രത്തിനു സമീപമാണ് മദ്യശാല തുടങ്ങുന്നത്. ജനങ്ങളുടെ സൈ്വര്യജീവിതം തകര്‍ക്കുന്ന മദ്യശാലയ്‌ക്ക് അനുമതി നല്‍കരുതെന്ന് പ്രദേശവാസികള്‍ അധികൃതരോട് ആവശ്യപ്പെട്ടിരുന്നെങ്കിലും അത് വകവയ്‌ക്കാതെയാണ് ഇപ്പോള്‍ തുടങ്ങുവാനുള്ള തീരുമാനം.

ദ്രാവിഡ ആരാധനാ രീതികള്‍ പിന്തുടരുന്ന പ്രാചീന ക്ഷേത്രമാണ് മധുമല മലനട ക്ഷേത്രം. എല്ലാ വര്‍ഷവും ശിവരാത്രിയോടനുബന്ധിച്ച് കെട്ടുകാഴ്ചയും ഘോഷയാത്രയുമായി ആയിരങ്ങള്‍ പങ്കെടുക്കുന്ന ഉത്സവമാണ് ഇവിടെ നടത്താറുള്ളത്. ഈ ക്ഷേത്രത്തിന്റെ നൂറ് മീറ്റര്‍ പരിധിക്കുള്ളിലാണ് മദ്യശാല തുടങ്ങുന്നത്. എന്നാല്‍ ക്ഷേത്രത്തിനെതിരെ, വിശ്വാസികളുടെ വികാരങ്ങളെ ഹനിക്കുന്ന തരത്തിലാണ് വില്ലേജ് ഓഫീസര്‍ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. ഈ ക്ഷേത്രം അബ്കാരി നിയമത്തില്‍ വിവക്ഷിക്കുന്ന ക്ഷേത്രത്തിന്റെ പരിധിയില്‍ വരില്ലെന്നാണ് വില്ലേജ് ഓഫീസറുടെ റിപ്പോര്‍ട്ട്. ക്ഷേത്രത്തെ തകര്‍ക്കാനുള്ള ഗൂഢ തന്ത്രമാണിതിനു പിന്നിലെന്ന് സമരസമിതി ആരോപിച്ചു.

ലക്ഷംവീട് കോളനിയില്‍ അന്‍പതിലധികം വീടുകളും പട്ടംതറ കോളനിയില്‍ എണ്‍പതിലധികം വീടുകളുമാണുള്ളത്. സാധാരണക്കാരായ കൂലിപ്പണിക്കാരാണ് ഇവിടുത്തെ താമസക്കാര്‍. ഇവരെ നിത്യ ദാരിദ്ര്യത്തിലേക്കും സമാധാനമില്ലാത്ത ജീവിതത്തിലേക്കും തള്ളിവിടുന്ന നടപടിയാണ് മദ്യശാല സ്ഥാപിക്കല്‍. സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ ഭീതിയിലാണ് ഇപ്പോള്‍ കഴിയുന്നത്.

അധികാരികള്‍ ഇടപെട്ട് ഇവിടെ മദ്യശാല സ്ഥാപിക്കാനുള്ള തീരുമാനം തിരുത്തുന്നതുവരെ പ്രക്ഷോഭവുമായി മുന്നോട്ടു പോകാനാണ് ജനകീയ സമരസമിതിയുടെ തീരുമാനം. നാരങ്ങാനം 11-ാം വാര്‍ഡ് മെമ്പര്‍ ജയ്‌മോന്‍ കാക്കനാട്, ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത് 21-ാം വാര്‍ഡ് മെമ്പര്‍ സീമസജി എന്നിവരുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ഇരുന്നൂറോളം കുടുംബങ്ങളും കുടുംബശ്രീ പ്രവര്‍ത്തകരും പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കശുവണ്ടി അഴിമതി കേസ് പ്രതി കെ എ രതീഷിനോട് ഖാദി ബോര്‍ഡ് സെക്രട്ടറി സ്ഥാനം രാജിവയ്‌ക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചെന്ന് സൂചന

Kottayam

 കോട്ടയം ജില്ലയില്‍ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ബാധിച്ചത് 28 വില്ലേജുകളെ

Kerala

ഞായറാഴ്ച 12 ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

News

രാജസ്ഥാനിൽ വ്യാജ സൈനിക യൂണിഫോം റാക്കറ്റ് സംഘം അറസ്‌റ്റിൽ : 1000 മീറ്റർ വ്യാജ യുദ്ധ വസ്ത്രങ്ങൾ പിടികൂടി

India

നെറ്റിയില്‍ പൊട്ടുതൊട്ടതിന് വിമര്‍ശിക്കാന്‍ വന്നവര്‍ക്ക് എന്തുകൊണ്ട് ഭാരതീയര്‍ പശുവിനെ ആദരിക്കുന്നത് എന്നതിന് വരെ മറുപടി നല്‍കി ഡോ. കരിഷ്മ

പുതിയ വാര്‍ത്തകള്‍

മഴക്കെടുതി: മലയോര മേഖലകളില്‍ ജാഗ്രത തുടരണം, ധനസഹായവും ചികിത്സയും ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി

കോമണ്‍വെല്‍ത്ത് ഗെയിംസ് ബോക്സിംഗില്‍ ഇന്ത്യയ്‌ക്ക് ഇരട്ട സ്വര്‍ണം

അയ്യായിരം മീറ്റർ ഉയരത്തിൽ നിന്നുള്ള കൃത്യമായ ആക്രമണങ്ങൾ, ട്രാക്ക് ചെയ്യാൻ പ്രയാസം : അണിയറയിൽ ഒരുങ്ങുന്നത് ഡിആർഡിഒയുടെ കില്ലിങ് സ്ലേവ് ഡ്രോണുകൾ  

പി.ആര്‍.ഡി മുന്‍ ഡയറക്ടറും എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ തോട്ടം രാജശേഖരന്‍ അന്തരിച്ചു

പ്രതിഫലം ഒന്നരക്കോടിയോ? ഇതേക്കുറിച്ച് പ്രതികരിച്ച് നടന്‍ സൈജു കുറുപ്പ്

ജെന്‍സീ യുവാവ് പ്രധാനമന്ത്രിയെ ശകാരിക്കുന്നത് കണ്ട് എന്റെ കണ്ണുകൾ നിറഞ്ഞു; അദ്ദേഹം അനുഭവിച്ച കഷ്ടപ്പാടുകള്‍ ഇവര്‍ക്കറിയുമോ?: പവന്‍കല്യാണ്‍

ഹേമന്ത് സോറൻ രാജിവയ്‌ക്കണം : പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരെ ജാർഖണ്ഡിൽ വൻ വിദ്യാർത്ഥി പ്രതിഷേധം ; ഞെട്ടി കോൺഗ്രസ്

മഴ: ഞായറാഴ്ചത്തെ സെറ്റ് പരീക്ഷ മാറ്റി,ശനിയാഴ്ച പരീക്ഷ എഴുതാന്‍ ആകാത്ത ഉദ്യോഗാര്‍ഥികള്‍ക്ക് വീണ്ടും അവസരം

പുണ്യഭൂമിയായ ഹരിദ്വാറിലെ സർക്കാർ ഭൂമിയിൽ അനധികൃത ദർഗകളുടെ എണ്ണം പെരുകുന്നു ;  രാജാജി ടൈഗർ റിസർവിലെ വനംവകുപ്പ് ഭൂമിയിലും കയ്യേറ്റം  

ബോംബുകൾ എങ്ങനെ നിർമ്മിക്കാം’ വിശദമായ കുറിപ്പെഴുതി ലാബിൽ സൂക്ഷിച്ചു ; അയോധ്യ മെഡിക്കൽ കോളേജ് വിദ്യാർത്ഥി സർഫറാസ് ഖാനെ കുടുക്കിയത് സഹപ്രവർത്തകൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.