കണ്ണൂര്‍: രാജീവ്ജി മെമ്മോറിയല്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ സാംസ്‌കാരിക സമ്മേളനവും ട്രസ്റ്റിന്റെ മാനവ സേവാ വിദ്യാജ്യോതി പുരസ്‌കാര വിതരണവും നാളെ നടക്കും. രാവിലെ 10.30 ന് ഐഎംഎ ഹാളില്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യും. മാനവ സേവാ പുരസ്‌കാരം റവ. ഫാദര്‍ ഡോ സ്‌കറിയ കല്ലൂരിനും വിദ്യാജ്യോതി പുരസ്‌കാരം ഗോവിന്ദന്‍ പട്ടുവത്തിനുമാണ് നല്‍കുക. പതിനായിരത്തിയൊന്ന് രൂപയും ഫലകവും പ്രശസ്തിപത്രവുമടങ്ങിയതാണ് പുരസ്‌ക്കാരം. വാര്‍ത്താസമ്മേളനത്തില്‍ എ.പ്രേമരാജന്‍ അത്താഴക്കുന്ന്, കുട്ടിനേഴത്ത് വിജയന്‍, വി.പുരുഷോത്തമന്‍, രാധാകൃഷ്ണന്‍ കടൂര്‍, സുമിത്ര എന്നിവര്‍ പങ്കെടുത്തു.
















