കണ്ണൂര്‍: വിരമിച്ച സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നല്‍കിവരുന്ന ആനകൂല്യങ്ങള്‍ കേരളത്തിലെ വിരമിച്ച പത്രപ്രവര്‍ത്തകര്‍ക്കും സംസ്ഥാന സര്‍ക്കാര്‍ നടപ്പക്കണമെന്ന് സീനിയര്‍ ജേണലിസ്റ്റ് ഫോറം കേരള കണ്ണൂര്‍ ജില്ലാ വാര്‍ഷിക ജനറല്‍ബോഡിയോഗം ആവശ്യപ്പെട്ടു. ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളില്‍ വിരമിച്ച പത്രപ്രവര്‍ത്തകര്‍ക്ക് വിരമിച്ച സര്‍ക്കാര്‍ ജീവനക്കാരുടെ എല്ലാ ആനുകൂല്യങ്ങളും നടപ്പിലാക്കിക്കഴിഞ്ഞതായി യോഗം സര്‍ക്കാറിനെ ഓര്‍മ്മിപ്പിച്ചു.
യോഗം സംസ്ഥാന പ്രസിഡണ്ട് ഡോ.നടുവട്ടം സത്യശീലന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് എം.അബ്ദുറഹിമാന്‍ അധ്യക്ഷതവഹിച്ചു. പി.ഗോപി, ഒ.അരുണ്‍, ഒ.ഉസ്മാന്‍, പി.ദിവാകരന്‍, മുണ്ടേരി മുഹമ്മദ്, ഹനീഫ കരിക്കളകത്ത്, എടക്കാട് ലക്ഷ്മണന്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി എ.മാധവന്‍ സംഘടനാ തല കാര്യങ്ങള്‍ വിശദീകരിച്ചു. ജില്ലാ സെക്രട്ടറി എം.വി.രവീന്ദ്രന്‍ സ്വാഗതവും ജോ.സെക്രട്ടറി സിബി മുഹമ്മദലി നന്ദിയും പറഞ്ഞു.
















