കണ്ണൂര്‍: ഐഎച്ച്ആര്‍ഡിക്കു കീഴില്‍ എംജി സര്‍വ്വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുളള കടുത്തുരുത്തി, കാഞ്ഞിരപ്പളളി, കട്ടപ്പന, കോന്നി, മല്ലപ്പളളി, മറയൂര്‍, നെടുംകണ്ടം, പയ്യപ്പാടി, പീരുമേട്, തൊടുപുഴ, പുത്തന്‍വേലിക്കര എന്നീ അപ്ലൈഡ് സയന്‍സ് കോളേജുകളിലും, കാലിക്കറ്റ് സര്‍വ്വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുളള കോഴിക്കോട്, ചേലക്കര, കുഴല്‍മന്ദം, മലമ്പുഴ, മലപ്പുറം, നാദാപുരം, നാട്ടിക, തിരുവമ്പാടി, വടക്കാഞ്ചേരി, വട്ടംകുളം, വാഴക്കാട്, അഗളി, മുതുവല്ലൂര്‍, മീനങ്ങാടി, അയലൂര്‍, താമരശ്ശേരി, കൊടുങ്ങല്ലൂര്‍ എന്നീ അപ്ലൈഡ് സയന്‍സ് കോളേജുകളിലും 2017-18 അധ്യയന വര്‍ഷത്തെ ഡിഗ്രി കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു.
അപേക്ഷാ ഫോറവും പ്രോസ്‌പെക്ടസും ംംം.ശവൃറ.മര.ശി ലഭിക്കും. രജിസ്‌ട്രേഷന്‍ ഫീസായ 200 രൂപയുടെ ഡിഡി സഹിതം (പട്ടികജാതി-പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് 100 രൂപ) പ്രവേശനം ആഗ്രഹിക്കുന്ന കോളേജിലെ പ്രിന്‍സിപ്പലിന് അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0471 2322985, 2322501.
















