ഇരിട്ടി: എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ഇരിട്ടി നഗരസഭ അനുമോദിച്ചു. പരിപാടി വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ വി.കെ. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ഇരിട്ടി നഗരസഭാ ചെയര്‍മാന്‍ പി.പി. അശോകന്‍ അദ്ധ്യക്ഷത വഹിച്ചു. കെ.സരസ്വതി, സി.മുഹമ്മദലി, പി.വി.മോഹനന്‍, എന്‍,കെ. ഇന്ദുമതി, പി.കെ. ബള്‍ക്കീസ്, ടി.സി. റോസമ്മ, രത്‌നാകരന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
















