Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

കർമ്മം ശുദ്ധമാക്കിയ ശേഷം ജ്ഞാനയോഗം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 25, 2017, 03:25 pm IST
inSamskriti

കേചിദ്വദന്തീതി വിതര്‍ക്കവാദിനഃ

തദപ്യസദ്ദൃഷ്ടവിരോധകാരണാത്

ദേഹാഭിമാനാദഭിവര്‍ദ്ധതേ ക്രിയാ

വിദ്യാ ഗതാഹംകൃതിതഃ പ്രസിദ്ധ്യതി.

ദേഹാഭിമാനിയായ ജീവന്‍ അഹങ്കാരത്തോടെ കര്‍മ്മം ചെയ്യുന്നു. കര്‍മ്മം നല്ലതോ ചീത്തയോ ആവാം. ഏതുതരം കര്‍മ്മമായാലും ശരി, അവയില്‍ മനുഷ്യന് കര്‍ത്തൃത്വാഭിമാനമുണ്ടാവും. ‘ഞാന്‍ ചെയ്യുന്നു,’ എന്ന അഭിമാനമാണ് അഹങ്കാരം. ഏതു കര്‍മ്മവും അഹങ്കാരത്തെ വളര്‍ത്തുകയേ ഉള്ളൂ.

അഹങ്കാരം ചുരുങ്ങുമ്പോഴാണ് ജ്ഞാനവാസന (ധ്യാനം) ആരംഭിക്കുന്നതുതന്നെ. ജ്ഞാനത്തിന്റെ പരമകാഷ്ഠയില്‍, ആത്മാസാക്ഷാത്കാരത്തില്‍ അഹങ്കാരം നിശ്ശേഷം നശിക്കുന്നു. ആത്മബോധത്തിലേക്കുണരണമെങ്കില്‍ പൂര്‍വാവസ്ഥയിലെ അഭിമാനം (അഹങ്കാരം) വെടിയണം. സ്വപ്‌നാഭിമാനിക്ക് ജാഗ്രദവസ്ഥയിലേക്ക് പ്രവേശനമില്ല; ജാഗ്രദഭിമാനിക്ക് സുഷുപ്തിയിലേക്കും. പൂര്‍വാവസ്ഥയിലെ അഭിമാനം ഉത്തരാവസ്ഥയില്‍ വിലയിക്കുന്നു. ജാഗ്രദ്‌സ്വപ്‌നസുഷുപ്ത്യഭിമാനിയായ ജീവന്‍ (അഹങ്കാരം) ആത്മസാക്ഷാത്കാരത്തില്‍ വിലയം പ്രാപിക്കാതെ വയ്യ.

അതിനാല്‍ കര്‍മ്മവും ജ്ഞാനവും ഒരേ സമയത്ത് അനുഷ്ഠിക്കണമെന്ന് പറയുന്നത് അസംബന്ധമാണ്. കര്‍മ്മമാര്‍ഗത്തില്‍ അഹങ്കാരം പ്രകടമാവാതെ വയ്യ; ജ്ഞാനമാര്‍ഗ്ഗത്തില്‍ അഹങ്കാരം അപ്രത്യക്ഷമാവാതേയും വയ്യ. ഒന്ന് മറ്റതിന് വിപരീതമാണെന്നത് സ്പഷ്ടമാണല്ലോ.

കര്‍മ്മത്തിലൂടെ നമുക്ക് അന്തഃകരണ ശുദ്ധി നേടാന്‍ കഴിയും. ധ്യാനത്തില്‍ നിഷ്ഠ കിട്ടണമെങ്കില്‍ മനസ്സ് ശുദ്ധമായിരിക്കണം. ധ്യാനാഭ്യാസം മനസ്സിനെ കുടുതല്‍ ശുദ്ധമാക്കുന്നു. മനസ്സ് ശാന്തമാവുന്നതിനനുസരിച്ച് ധ്യാനം ഗാഢമായിത്തീരും. ധ്യാനത്തില്‍ നിഷ്ഠ കിട്ടുന്നതിന്നനുസരിച്ച് മനഃശാന്തി കൂടിവരികയും ചെയ്യും.

ഈ പ്രക്രിയ തുടര്‍ന്നാല്‍ മനസ്സ് നിസ്തരംഗജലരാശിപോലെ നിശ്ചലമാവുന്ന ഒരു ഘട്ടം വരും. വൃത്തിശൂന്യമായ മനസ്സ് ബ്രഹ്മം തന്നെ. ചിത്തവൃത്തികള്‍ നിശ്ശേഷം നിലയ്‌ക്കുമ്പോള്‍ ബ്രഹ്മാനുഭൂതി സിദ്ധിക്കുമെന്നര്‍ത്ഥം. കര്‍മ്മവും ജ്ഞാനവും ഒന്നിച്ചനുഷ്ഠിക്കേണ്ടവയല്ല, വഴിക്കുവഴിയായി അനുഷ്ഠിക്കേണ്ടവയാണ്. ആദ്യ അന്തഃകരണശുദ്ധിക്കുള്ള ഉപായമെന്ന നിലയില്‍ കര്‍മ്മം ചെയ്യുക; അന്തഃകരണം ശുദ്ധമായാല്‍ കര്‍മ്മത്തില്‍നിന്ന് വിരമിച്ച് ജ്ഞാനമാര്‍ഗ്ഗം അതായത് ധ്യാനയോഗം അഭ്യസിക്കുക-ആത്മാനുസന്ധാനത്തിലൂടെ സത്യം സാക്ഷാത്കരിക്കുക. ആത്മസാക്ഷാത്കാരം നേടിയ മഹാത്മാക്കള്‍ വീണ്ടും കര്‍മ്മം ചെയ്യുന്നു-വിശ്വപ്രേമത്താല്‍ പ്രചോദിതരായി ലോകസേവാ പ്രവര്‍ത്തനങ്ങളില്‍ അവര്‍ വ്യാപരിച്ചുകൊണ്ടിരിക്കുന്നു.

(ചിന്മയാനന്ദ സ്വാമിയുടെ ശ്രീരാമഗീതാ വ്യാഖ്യാനത്തില്‍നിന്ന്)

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അത്ഭുതമുണ്ടാക്കുന്ന മഹാമനുഷ്യരുടെ നാടാണ് മലപ്പുറമെന്ന് കെ.എം ഷാജി

Kerala

ആർ ശ്രീലേഖ രാജി പിൻവലിച്ചേക്കും; വാട്സ്ആപ്പ് ഗ്രൂപ്പിലെ മെസ്സേജ് ഡിലീറ്റ് ചെയ്തു

Kerala

ഇടുക്കിയിൽ എം.ഡി.എം.എ.യുമായി മൂന്ന് മുസ്ലിം ലീഗ് പ്രവർത്തകർ അറസ്റ്റിൽ

Kerala

സൗദിയിലേയ്‌ക്ക് കൊണ്ടുപോയി , കുക്കറും ലാപ്ടോപ് ചാർജറും വച്ച് വരെ മർദ്ദനം : സ്ത്രീധനം കുറഞ്ഞതിന്റെ പേരിൽ കൊല്ലം സ്വദേശിയായ നവവധുവിനു ക്രൂരമർദനം

Gulf

ഫ്ലൈദുബായ് വിമാനത്തിലെ അക്രമിയായ സഹപൈലറ്റിനെ വിട്ടയക്കാൻ ജീവനക്കാർ ആവശ്യപ്പെട്ടു: വാക്കേറ്റവും തർക്കവും, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യാത്രക്കാർ

പുതിയ വാര്‍ത്തകള്‍

എഫ് സെഡ്1073 രക്ഷകർ ഡെഡ് ഹെഡിങ്: വിമാനത്തിലെ ഈ സംവിധാനം എന്താണ് എന്തിനാണ്?

പിറന്നാൾ ആഘോഷത്തിനിടെ രചിത റാമിന്റെ കവിളിൽ പിടിച്ച് ആരാധകൻ , ഞെട്ടി താരം

യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ സംഘര്‍ഷം : മൂന്ന് എസ് എഫ് ഐ പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍

കേന്ദ്രസർക്കാർ ജീവനക്കാര്‍ക്ക് വീണ്ടും ശമ്പള വര്‍ധന! ജനുവരി മുതലെന്ന് സൂചന

ദുഷ്ട അമേരിക്ക അവസാനിക്കും ! ഫ്ലൈ ദുബായ് ആക്രമണത്തെ പ്രശംസിച്ച് അൽ ഖ്വയ്ദ : യുഎസ്, ഇസ്രായേലി വിമാനങ്ങൾക്കെതിരെ സമാനമായ ആക്രമണങ്ങൾക്ക് ആഹ്വാനം

ഇസ്രായേൽ സ്വാതന്ത്ര്യദിന ചടങ്ങിലേക്ക് ക്യാപ്റ്റൻ സ്മിത് മച്ചാറിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ക്ഷണിച്ച് നെതന്യാഹു

ഡെഡ് ഹെഡിങ്: സ്മിത് മച്ഛാറിന്റെ സഹായത്തിനെത്തിയ ആ രണ്ട് പൈലറ്റുമാർ ആരായിരുന്നു? അതൊരു അത്ഭുതമായിരുന്നോ?

‘ആർക്കും നിങ്ങൾക്ക് ഒരു സമയപരിധി നൽകാൻ കഴിയില്ല’: ഷെയ്ഖ് ഹസീനയെ ബംഗ്ലാദേശിന് കൈമാറുന്നതിൽ നിലപാടറിയിച്ച് ഇന്ത്യ

‘സഹ പൈലറ്റ് നിസ്കരിക്കാനെന്ന വ്യാജേന എഴുന്നേറ്റ് തലയ്‌ക്ക് പിന്നിൽ ശക്‌തമായി പ്രഹരിച്ചു’ -ഭീകര നിമിഷങ്ങൾ വെളിപ്പെടുത്തി ക്യാപ്റ്റൻ സ്മിത് മച്ചാർ

സിജെപി പ്രതിഷേധങ്ങളെ അടിച്ചമർത്തി മുംബൈ പോലീസ് : 500 പേർക്കെതിരെ എഫ്‌ഐആർ ഫയൽ ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.