കാസര്‍കോട്: ജില്ലയിലെ മുഴുവന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയിലും 28ന് മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് ജില്ലാ കളക്ടറിന്റെ ചുമതലയുളള എ ഡി എം.കെ.അംബുജാക്ഷന്‍ പറഞ്ഞു. എല്ലാ പൊതുസ്ഥലങ്ങള്‍, സന്നദ്ധ സംഘടനകളുടെയും പൊതുജനങ്ങളുടെയും സഹകരണത്തോടെ ശുചീകരിക്കണം.
ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ ഓഫീസുകളിലും 27ന് ശുചീകരണം നടത്താനും വിവിധ വകുപ്പുകളുടെ ജില്ലാതല മേധാവികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഡങ്കിപ്പനി ഉള്‍പ്പെടെയുളള പകര്‍ച്ചവ്യാധികള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് ശുചീകരണപ്രവര്‍ത്തനം ശക്തമാക്കുന്നത്.
















