ന്യൂദല്‍ഹി; മാനനഷ്ടക്കേസുകളില്‍ ഹാജരാകുന്നതിന് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളില്‍ നിന്ന് പണം ഒന്നും വാങ്ങില്ലെന്ന് പ്രമുഖ അഭിഭാഷകന്‍ റാം ജെഠ്‌മലാനി. പാവപ്പെട്ടവരില്‍ നിന്ന് ഞാന്‍ ഫീസ് വാങ്ങാറില്ല. കേജ്‌രിവാളിനെ പാവപ്പെട്ടവനായി കണക്കാക്കി അദ്ദേഹത്തിന് നിന്ന് ഫീസൊന്നും വാങ്ങില്ല – ജെഠ്‌മലാനി പറഞ്ഞു.
ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയടക്കം പലര്‍ക്കും എതിരെ വായില്‍തോന്നുതെല്ലാം വിളിച്ചുപറഞ്ഞ് കേജ്‌രിവാള്‍ നിരവധി മാനനഷ്ടക്കേസുകള്‍ പിടിച്ചു വാങ്ങിവച്ചിട്ടുണ്ട്. അവയില്‍ ഹാജരാകുന്നത് മലാനിയാണ്.
ഫീസിനത്തില്‍ 3.86 കോടി രൂപയാണ് കേജ്‌രിവാള്‍ ജെഠ്‌മലാനിക്ക് നല്‍കാനുള്ളത്. ഈ തുക ദല്‍ഹി സര്‍ക്കാരിനെക്കൊണ്ട് കൊടുപ്പിക്കാനുള്ള മുഖ്യമന്ത്രി കേജ്‌രിവാളിന്റെ നീക്കം ലഫ്. ഗവര്‍ണ്ണര്‍ കഴിഞ്ഞ ദിവസം തടഞ്ഞിരുന്നു. ഇതേത്തുടര്‍ന്നാണ് ജെഠ്‌മലാനിയുടെ പ്രതികരണം.
















