ന്യൂദല്‍ഹി: തെരഞ്ഞെടുപ്പ് യന്ത്രങ്ങളില്‍ കൃത്രിമം കാട്ടാമെന്ന ആരോപണം പൊളിച്ചുകാട്ടാനൊരുങ്ങി തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഈ വെല്ലുവിളി സ്വീകരിക്കുകയാണ്. അതിനൊരു ദിവസം നിശ്ചയിക്കും. അന്ന് ആരോപണം ശരിയല്ലെന്ന് പരസ്യമായി തെളിയിക്കും.
2009ലും ഇങ്ങനെ ചെയ്തിട്ടുണ്ട്. കമ്മീഷന്‍ വ്യക്തമാക്കി.യന്ത്രത്തിന്റെ സത്യസന്ധതയില്‍ സംശയമുള്ളവരെയല്ലാം ക്ഷണിച്ചുവരുത്തിയാകും ഇത്.കേജ്‌രിവാളിനെയും മായാവതിയെയും ക്ഷണിക്കുമെന്ന് വ്യക്തമാക്കി കമ്മീഷന്‍ വക്താവ് പറഞ്ഞു.
സാങ്കേതിക വിദഗ്ധരെയും ശാസ്ത്രജ്ഞരെയും എല്ലാം ക്ഷണിക്കും. അവരുടെ മുന്‍പില്‍ വച്ചാകും യന്ത്രം കുറ്റമറ്റതാണെന്ന് തെളിയിക്കുക. വോട്ടിങ്ങ് യന്ത്രത്തില്‍ കൃത്രിമം കാട്ടാനാകുമെന്നും താന്‍ അത് തെളിയിക്കാമെന്നും കേജ്‌രിവാള്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
















