ന്യൂദല്‍ഹി: വിമാനയാത്രയ്‌ക്ക് ആധാര്‍ നിര്‍ബന്ധമാക്കാന്‍ സിവില്‍ വ്യോമയാന മന്ത്രാലയം നിര്‍ദ്ദേശം നല്‍കി. ഇതിന്റെ പദ്ധതി നടത്തിപ്പിന് പ്രമുഖ ഐടി കമ്പനിയായ വിപ്രോയ്‌ക്ക് സര്‍ക്കാര്‍ ചുമതല നല്‍കി. മെയ് ആദ്യവാരത്തില്‍ വിപ്രോ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
വിമാനയാത്രയ്‌ക്ക് ടിക്കറ്റ് എടുക്കുന്ന സമയത്ത് ആധാര്‍ നമ്പറും നല്‍കണം. ആധാര്‍ മെട്രിക് സംവിധാനം യാത്രക്കാരനെ തിരിച്ചറിയാന്‍ സഹായിക്കും. പിന്നീട് ഓരോ തവണ ചെക്ക് ഇന്‍ ചെയ്യുമ്പോഴും വിരലടയാളം പതിച്ചാല്‍ ഈ വിവരങ്ങള്‍ ലഭ്യമാകുന്നതായിരിക്കും. ഇതോടെ ചെക്ക് ഇന്‍ കൗണ്ടറുകളിലെ തിരക്കു കുറയ്‌ക്കുവാനും യാത്രക്കാരുടെ ബുദ്ധിമുട്ട് കഴിയുന്നത്ര പരിഹരിക്കുവാനും സാധിക്കുമെന്നാണ് പ്രതീക്ഷ.
വിമാന കമ്പനികള്‍, എയര്‍പോര്‍ട്ട് മേധാവികള്‍ എന്നിവരുമായി കേന്ദ്ര വ്യോമയാന മന്ത്രാലയം നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. ബയോമെട്രിക് സംവിധാനം ഘടിപ്പിക്കുന്നതോടെ ഓരോ തവണയും വിശദമായ പരിശോധന നടത്തുന്നത് ഒഴിവാക്കാനാകും എന്നാണ് റിപ്പോര്‍ട്ട്.
















