കോഴിക്കോട്: ഡോ. എന്‍.എം. നമ്പൂതിരി ഗവേഷണങ്ങളിലും പഠനങ്ങളിലും കാണിച്ച ആത്മാര്‍ത്ഥത അദ്ദേഹത്തിന്റെ ജീവിതത്തില്‍ തിരിച്ചടികളുണ്ടാക്കിയതായി ഡോ. എം.ജി.എസ.് നാരായണന് അഭിപ്രായപ്പെട്ടു. അളകാപുരി ഓഡിറ്റോറിയത്തില്‍ നടന്ന എന്‍.എം. നമ്പൂതിരി അനുസ്മരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്‍.എം. നമ്പൂതിരിയെ പലരും വേട്ടയാടുകയായിരുന്നു. ഇങ്ങനെയൊരു മുന്നറിയിപ്പ് നല്‍കിയിട്ടും അദ്ദേഹം വേട്ടയാടലിനു വിധേയമായിക്കൊണ്ടിരുന്നു. എം.ജി.എസ്. കൂട്ടിച്ചേര്‍ത്തു. കല്‍പ്പറ്റ നാരായണന് അദ്ധ്യക്ഷത വഹിച്ചു. ഡോ. എം.എന്‍. കാരശ്ശേരി, പി.എന്‍. നാരായണന്, ഡോ. കെ.എം. പ്രിയദര്ശന്ലാല്, കെ.വി. തോമസ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: