Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

അര്‍ത്ഥം അറിയാന്‍ മനനം വേണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 23, 2017, 09:53 pm IST
inSamskriti

ശ്രദ്ധാന്വിതസ്തത്ത്വമസീതി വാക്യതോ

ഗുരോഃ പ്രസാദാദപി ശുദ്ധമാനസഃ

വിജ്ഞായചൈകാത്മ്യമഥാത്മജീവയോഃ

സുഖീഭവേത് മേരുരിവാപ്രകമ്പനഃ

വേദാന്തസമ്പ്രദായമനുസരിച്ച്, ഒരുത്തമാചാര്യന്‍ എന്ന നിലയില്‍ ശ്രീരാമചന്ദ്രന്‍ ആദ്ധ്യാത്മിക മാര്‍ഗ്ഗത്തിലെ വിവിധ താവളങ്ങളെ ശിഷ്യനായ ലക്ഷ്മണന് കാട്ടിക്കൊടുക്കുന്നു. നിഷ്‌കാമകര്‍മ്മങ്ങളിലൂടെ അന്തഃകരണം ശുദ്ധമാക്കിയ, സമാഹിതചിത്തനായ സാധകന് ശ്രദ്ധ-ആസ്തിക്യബുദ്ധിയും ശാസ്ത്രാര്‍ത്ഥം ഗ്രഹിക്കാനുള്ള കഴിവും വര്‍ധിച്ചുവരും. ഈ നില കൈവരിച്ച സാധകന്‍ ഗുരുമുഖത്തുനിന്ന് തത്ത്വമസി മഹാവാക്യം ശ്രവണം ചെയ്ത് അതിന്റെ അര്‍ത്ഥം മനനം ചെയ്യണം. തത്ത്വമസി മഹാവാക്യം ഗാഢമായി വിചാരം ചെയ്ത് പൊരുളറിയുമ്പോള്‍ സാധകന് അവാച്യമായ ആനന്ദം അനുഭവപ്പെടും. ഏതു സാഹചര്യത്തിലും എന്തു സംഭവിച്ചാലും പതറാതെ മഹാമേരുവെപ്പോലെ അയാള്‍ നിശ്ചലനായി നിലകൊള്ളും.

ഏകനായ പരംപൊരുള്‍തന്നെയാണ് ജീവനും ജഗത്തും ഈശ്വരനുമായി പ്രതിഭാസിക്കുന്നത്. ജീവാത്മാവും പരമാത്മാവും രണ്ടല്ല ഒന്നുതന്നെയെന്ന സത്യം സാക്ഷാത്കരിക്കലാണ്, അതായത് ജീവപരയോരൈക്യാനുഭൂതി നേടലാണ് ആദ്ധ്യാത്മിക സാധനയുടെ അന്തിമലക്ഷ്യം. ഈ പരമപദം പ്രാപിക്കുന്ന ജ്ഞാനി നിരതിശയമായ ബ്രഹ്മാനന്ദരസാനുഭൂതിയിലാറാടുന്നു. മനസ്സ് പരിശുദ്ധമായാലേ ഈ അവസ്ഥ സിദ്ധിക്കുകയുള്ളൂ.

ആദൗ പദാര്‍ത്ഥാവഗതിര്‍ ഹി കാരണം

വാക്യാര്‍ത്ഥവിജ്ഞാനവിധൗ വിധാനതഃ

തത്ത്വം പദാര്‍ത്ഥൗ പരമാത്മജീവകൗ

അസീതി ചൈകാത്മ്യമഥാനയോര്‍ഭവേത്.

തത്ത്വമസി മഹാവാക്യത്തെ വേണ്ടപോലെ ശോധന ചെയ്ത് ലക്ഷ്യാര്‍ത്ഥം ഗ്രഹിക്കേണ്ടതെങ്ങനെയെന്ന് ഇവിടെ വിവരിക്കുന്നു. പറയപ്പെട്ട മഹാവാക്യത്തിന്റെ ലക്ഷ്യാര്‍ത്ഥം ഗ്രഹിക്കുന്നതിന് ആദ്യമായി അതിലെ അവയവപദങ്ങളെ വേര്‍തിരിച്ച് പൂര്‍വ്വീകാചാര്യന്മാര്‍ അവലംബിച്ച ശാസ്ത്രസമ്മതമായ രീതിയില്‍ സൂക്ഷ്മമായി പരിശോധിച്ച് അവയുടെ താല്‍പര്യം മനസ്സിലാക്കുകയാണ് വേണ്ടത്. ഒരു വാക്യത്തിലെ ആശയം വ്യക്തമാവണമെങ്കില്‍ അതിലെ അവയവപദങ്ങളുടെ അര്‍ത്ഥം ശരിക്കറിയണമല്ലോ.

ഗണിതശാസ്ത്രമോ അതുപോലുള്ള മറ്റു ശാസ്ത്രങ്ങളോ പഠിക്കുന്ന വിദ്യാര്‍ത്ഥി തന്റെ ബുദ്ധിക്ക് യുക്തമെന്ന് തോന്നുന്ന അര്‍ത്ഥം ശാസ്ത്രസിദ്ധാന്തങ്ങള്‍ക്ക് കൊടുക്കുന്നത് ശരിയാവില്ല. ഗണിതശാസ്ത്രത്തിലെ ഓരോ ‘തിയറ’ത്തിനും അതിന്റേതായ നിശ്ചിതമാനമുണ്ട്. ഗണിതാദ്ധ്യാപകന്റെ സഹായത്തോടെ മാത്രമേ അതിന്റെ ശരിയായ അര്‍ത്ഥം അദ്ധ്യേതാവിന് ഗ്രഹിക്കാനാവൂ.

മായയാകുന്ന ഉപാധിയില്‍ സ്വേച്ഛയാ വര്‍ത്തിക്കുന്ന സര്‍വശക്തനും സര്‍വജ്ഞനും സര്‍വതന്ത്രസ്വതന്ത്രനുമായ ഈശ്വരന്‍ എന്നാണ് ”തത്” പദത്തിന്റെ വാച്യാര്‍ത്ഥം. ”ത്വം” പദത്തിന്റെ വാച്യാര്‍ത്ഥമാവട്ടെ, അവിദ്യയാകുന്ന ഉപാധിയില്‍ കുടുങ്ങിയ അല്‍പ്പശക്തനും അല്‍പ്പജ്ഞനും അസ്വന്ത്രനുമായ ജീവനെന്നും.

ഇങ്ങനെ വിരുദ്ധധര്‍മ്മങ്ങളോടുകൂടിയ ഈശ്വരനും ജീവനും ഒന്നാണെന്ന് പറയുന്നത് അസംബന്ധമല്ലേ? ഈ മഹാവാക്യം സൂചിപ്പിക്കുന്ന ജീവാത്മപരമാത്മാക്കളുടെ ഐക്യം ബോധിക്കുന്നതിനു തത്, ത്വം പദങ്ങളുടെ വാച്യാര്‍ത്ഥം സ്വീകരിച്ചാല്‍ പോര. ലക്ഷണാവൃത്തികൊണ്ടുവേണം അത് ബോധിക്കാന്‍ എന്ന്, അര്‍ത്ഥഗര്‍ഭമായ ”അഥ” ശബ്ദംകൊണ്ട് ശ്രീരാമചന്ദ്രന്‍ ഇവിടെ സൂചിപ്പിച്ചിരിക്കുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സൗദിയിലേയ്‌ക്ക് കൊണ്ടുപോയി , കുക്കറും ലാപ്ടോപ് ചാർജറും വച്ച് വരെ മർദ്ദനം : സ്ത്രീധനം കുറഞ്ഞതിന്റെ പേരിൽ കൊല്ലം സ്വദേശിയായ നവവധുവിനു ക്രൂരമർദനം

Gulf

ഫ്ലൈദുബായ് വിമാനത്തിലെ അക്രമിയായ സഹപൈലറ്റിനെ വിട്ടയക്കാൻ ജീവനക്കാർ ആവശ്യപ്പെട്ടു: വാക്കേറ്റവും തർക്കവും, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യാത്രക്കാർ

News

എഫ് സെഡ്1073 രക്ഷകർ ഡെഡ് ഹെഡിങ്: വിമാനത്തിലെ ഈ സംവിധാനം എന്താണ് എന്തിനാണ്?

Entertainment

പിറന്നാൾ ആഘോഷത്തിനിടെ രചിത റാമിന്റെ കവിളിൽ പിടിച്ച് ആരാധകൻ , ഞെട്ടി താരം

Kerala

യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ സംഘര്‍ഷം : മൂന്ന് എസ് എഫ് ഐ പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

കേന്ദ്രസർക്കാർ ജീവനക്കാര്‍ക്ക് വീണ്ടും ശമ്പള വര്‍ധന! ജനുവരി മുതലെന്ന് സൂചന

ദുഷ്ട അമേരിക്ക അവസാനിക്കും ! ഫ്ലൈ ദുബായ് ആക്രമണത്തെ പ്രശംസിച്ച് അൽ ഖ്വയ്ദ : യുഎസ്, ഇസ്രായേലി വിമാനങ്ങൾക്കെതിരെ സമാനമായ ആക്രമണങ്ങൾക്ക് ആഹ്വാനം

ഇസ്രായേൽ സ്വാതന്ത്ര്യദിന ചടങ്ങിലേക്ക് ക്യാപ്റ്റൻ സ്മിത് മച്ചാറിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ക്ഷണിച്ച് നെതന്യാഹു

ഡെഡ് ഹെഡിങ്: സ്മിത് മച്ഛാറിന്റെ സഹായത്തിനെത്തിയ ആ രണ്ട് പൈലറ്റുമാർ ആരായിരുന്നു? അതൊരു അത്ഭുതമായിരുന്നോ?

‘ആർക്കും നിങ്ങൾക്ക് ഒരു സമയപരിധി നൽകാൻ കഴിയില്ല’: ഷെയ്ഖ് ഹസീനയെ ബംഗ്ലാദേശിന് കൈമാറുന്നതിൽ നിലപാടറിയിച്ച് ഇന്ത്യ

‘സഹ പൈലറ്റ് നിസ്കരിക്കാനെന്ന വ്യാജേന എഴുന്നേറ്റ് തലയ്‌ക്ക് പിന്നിൽ ശക്‌തമായി പ്രഹരിച്ചു’ -ഭീകര നിമിഷങ്ങൾ വെളിപ്പെടുത്തി ക്യാപ്റ്റൻ സ്മിത് മച്ചാർ

സിജെപി പ്രതിഷേധങ്ങളെ അടിച്ചമർത്തി മുംബൈ പോലീസ് : 500 പേർക്കെതിരെ എഫ്‌ഐആർ ഫയൽ ചെയ്തു

‘മുസ്‌ലിം മതന്യൂനപക്ഷങ്ങളെ ചേര്‍ത്തുപിടിക്കുന്നതാണ് സിപിഎമ്മിന്റെ നിലപാട്’- എംവി ഗോവിന്ദൻ

തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ കേരളത്തിൽ വിജിലൻസ് അന്വേഷണം

ഇടിമിന്നലോടുകൂടി ശക്തമായ മഴ ; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അ‌ലർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.