Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

മലയാളത്തിന് മനംനിറയെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 23, 2017, 09:51 pm IST
in Vicharam

അറുപത്തിനാലാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചപ്പോള്‍ മനംനിറഞ്ഞത് മലയാളത്തിന്. മികച്ച നടിക്കും തിരക്കഥയ്‌ക്കുമുള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങളാണ് മലയാളത്തെ തേടിയെത്തിയത്. മിന്നാമിനുങ്ങ് എന്ന ചിത്രത്തിലെ അഭിനയത്തിന് സുരഭിയ്‌ക്കും, മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിന് തിരക്കഥയെഴുതിയ ശ്യാം പുഷ്‌കരനുമാണ് അസുലഭമായ അംഗീകാരങ്ങള്‍ ലഭിച്ചത്. മികച്ച മലയാളചിത്രമായും മഹേഷിന്റെ പ്രതികാരം തെരഞ്ഞെടുക്കപ്പെട്ടു. മികച്ച സൗണ്ട് ഡിസൈനറായി ജയദേവന്‍ ചക്കാടത്ത് (കാട് പൂക്കുന്ന നേരം), സംഘട്ടന സംവിധായകന്‍ പീറ്റര്‍ ഹെയ്ന്‍ (പുലിമുരുകന്‍), മികച്ച ബാലതാരങ്ങളിലൊരാളായി ആദിഷ് പ്രവീണ്‍ (കുഞ്ഞുദൈവം) എന്നിവരും പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹരായി. ഇവയ്‌ക്കു പുറമെ മലയാളത്തിന്റെ മഹാനടനായ മോഹന്‍ലാലിന് ജനതാഗാരേജ്, പുലിമുരുകന്‍, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്നിവയിലെ അഭിനയമികവ് കണക്കിലെടുത്ത് പ്രത്യേക ജൂറി പരാമര്‍ശവും ലഭിച്ചു. ഡോക്യുമെന്ററിക്കുള്ള പുരസ്‌കാരം ‘ചെമ്പൈ- മൈ ഡിസ്‌കവറി ഓഫ് ലെജന്റ്’ എടുത്ത സൗമ്യ സദാനന്ദനെ തേടിയെത്തിയെന്നതും ശ്രദ്ധേയമാണ്. സംവിധായകന്‍ പ്രിയദര്‍ശന്‍ അധ്യക്ഷനായ ജൂറി റുസ്തം എന്ന ഹിന്ദി ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനായി അക്ഷയ് കുമാറിനെയും, മികച്ച സിനിമയായി കാസവ് എന്ന മറാഠി ചിത്രവും തെരഞ്ഞെടുത്തു.

മോഹന്‍ലാലിനോട് മത്‌സരിച്ച് കമ്മട്ടിപ്പാടത്തെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം നേടിയ വിനായകന് ദേശീയ പുരസ്‌കാരം ലഭിച്ചേക്കുമെന്ന് ചിലര്‍ പ്രതീക്ഷ ്രപകടിപ്പിച്ചിരുന്നു. എന്നാല്‍ അത് സംഭവിച്ചില്ല. വിനായകന് പ്രത്യേക ജൂറിപരാമര്‍ശമെങ്കിലും ലഭിക്കുമെന്ന് കരുതപ്പെട്ടിരുന്നു. അത് ലഭിച്ചതാകട്ടെ മോഹന്‍ലാലിനും. സംസ്ഥാന തലത്തില്‍ മികച്ച ചിത്രമായി തെരഞ്ഞെടുത്ത മാന്‍ഹോളോ, മികച്ച സംവിധായികയ്‌ക്കുള്ള പുരസ്‌കാരം ലഭിച്ച വിധു വിന്‍സന്റോ ദേശീയ ജൂറിയുടെ പരിഗണനയില്‍ വന്നില്ല. പകരം സംവിധായകന്‍ ആര്‍.എസ്. വിമല്‍ ഉള്‍പ്പെട്ട ജൂറി മലയാളത്തില്‍നിന്ന് തെരഞ്ഞെടുത്ത ചിത്രങ്ങളില്‍ ഒറ്റയാള്‍പാത, പിന്നെയും, മഹേഷിന്റെ പ്രതികാരം എന്നിവയാണ് വിവിധ വിഭാഗങ്ങളില്‍ മത്‌സരിച്ചത്. ഡോ.ബിജുവിന്റെ കാട് പൂക്കുന്നനേരം സംസ്ഥാന തലത്തില്‍ അഞ്ച് പുരസ്‌കാരങ്ങള്‍ നേടിയിരുന്നു. ദേശീയതലത്തില്‍ ഒരു പുരസ്‌കാരം മാത്രമാണ് ലഭിച്ചത്.

ഇതില്‍നിന്ന് ഒരു കാര്യം വ്യക്തമാണ്.

ആരുടെയെങ്കിലും പ്രേരണയ്‌ക്കോ ഏതെങ്കിലും തരത്തിലുള്ള സ്വാധീനത്തിനോ വശംവദരാകാതെ നിഷ്പക്ഷമായ സമീപനമാണ് ദേശീയ ജൂറി സ്വീകരിച്ചത്. മലയാള ചലച്ചിത്രങ്ങളിലെ ശ്രദ്ധേയമായ പ്രതിഭകളെയും അവരുടെ സംഭാവനകളെയും അംഗീകരിക്കാന്‍ മടി കാട്ടാതിരുന്നപ്പോള്‍, ഇതരഭാഷാ ചിത്രങ്ങളിലെ മേന്മകളെ തിരിച്ചറിയാനും കഴിഞ്ഞിരിക്കുന്നു. എന്തെങ്കിലും തരത്തിലുള്ള അവാര്‍ഡ് ലഭിച്ച ചിത്രങ്ങളുടെ നിര പരിശോധിക്കുമ്പോള്‍ ഒരു ‘പാന്‍ ഇന്ത്യന്‍’ സമീപനം തെളിഞ്ഞുകാണാം. അതേസമയം ആരെയെങ്കിലും തൃപ്തിപ്പെടുത്താന്‍ യാന്ത്രികമായ പ്രാതിനിധ്യത്തിന് ശ്രമിച്ചിട്ടുമില്ല. അവാര്‍ഡ് പ്രഖ്യാപനത്തിന്റെ, അത് സംസ്ഥാനതലത്തിലായാലും ദേശീയതലത്തിലായാലും കൂടപ്പിറപ്പാണ് പരാതികളും ആക്ഷേപങ്ങളും വിവാദങ്ങളും. കലയുടെ മാനദണ്ഡം വച്ച് മികവ് കണ്ടെത്തുന്നതിനുപകരം ഇഷ്ടക്കാരുടെയും വിധേയന്മാരുടെയും ഇംഗിതങ്ങള്‍ക്ക് വഴങ്ങി അര്‍ഹരല്ലാത്തവരുടെമേല്‍ അംഗീകാരങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന രീതി വിരളമല്ല. അവാര്‍ഡ് ലഭിക്കുന്നതിനേക്കാള്‍ അത് വാങ്ങിയെടുക്കാന്‍ വിരുതുള്ളവര്‍ മലയാള സിനിമാരംഗത്തുംതിക്കിത്തിരക്കുന്നത് പതിവ് കാഴ്ചയാണല്ലോ.

അഭിനയ സാമ്രാട്ടായിരുന്ന തിലകനെ ബോധപൂര്‍വം തഴഞ്ഞ് ഹിന്ദിസിനിമയിലെ ഒരു താരരാജാവിന് ഭരത് അവാര്‍ഡ് നല്‍കിയ ചരിത്രമുണ്ട്. ഒരു പ്രത്യേക രാഷ്‌ട്രീയപ്പാര്‍ട്ടിയില്‍ ഈ താരത്തെ ഉറപ്പിച്ചുനിര്‍ത്താനായിരുന്നുവത്രെ ഇത്. ഇങ്ങനെയെന്തെങ്കിലും ആക്ഷേപത്തിന് ഇടനല്‍കാതെ കലയുടെ മാനദണ്ഡമനുസരിച്ചാണ് ഇപ്പോഴത്തെ പുരസ്‌കാരനിര്‍ണയം നടത്തിയിരിക്കുന്നതെന്ന് ഒറ്റനോട്ടത്തില്‍ മനസിലാവും. ഇത് മറ്റ് പുരസ്‌കാര നിര്‍ണയങ്ങള്‍ക്ക് മാത്രമല്ല, മലയാള സിനിമാരംഗത്തിന് മൊത്തത്തില്‍ മാതൃകയാവേണ്ടതാണ്. തെറ്റായ ചില പ്രവണതകള്‍ മലയാള സിനിമാരംഗത്ത് വേരുറപ്പിച്ചിരിക്കുന്നു.

കലാബാഹ്യമായ താല്‍പര്യങ്ങളും തിട്ടൂരങ്ങളും അരങ്ങുതകര്‍ക്കുകയാണ്. സിനിമയില്‍ മാത്രമല്ല, ജീവിതത്തിലും അഭിനയിക്കുന്നവര്‍ ഫ്യൂഡല്‍ മാടമ്പിമാരെപ്പോലെ കല്‍പ്പനകള്‍ പുറപ്പെടുവിച്ച് ഈ രംഗത്തെ ശ്വാസംമുട്ടിക്കുകയാണെന്ന് അനുഭവസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നു. ഇതില്‍നിന്നൊക്കെ മുക്തമാകുമ്പോഴാണ് ഒരു കലാരൂപം എന്ന നിലയ്‌ക്ക് സിനിമ അതിന്റെ സ്വാഭാവിക വളര്‍ച്ച നേടൂ. അര്‍ഹതയുടെ പേരില്‍ ലഭിച്ചിരിക്കുന്ന ഇപ്പോഴത്തെ അംഗീകാരം അതിന് വഴിയൊരുക്കുമെന്ന് പ്രത്യാശിക്കാം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദിയോട് തോല്‍ക്കാന്‍ വിധിക്കപ്പെട്ട കെജ്രിവാള്‍…മോദിയുടെ കൗണ്ട് ഡൗണ്‍ പ്രവചിച്ച് വീട്ടില്‍ എത്തിയപ്പോള്‍ തന്റെ ഏഴ് എംപിമാർ ബിജെപിയിൽ

World

ഇസ്രയേലിന് 6500 ടൺ ആയുധങ്ങൾ എത്തിച്ച് അമേരിക്ക : യുദ്ധം കനക്കുമോ ? 

Kerala

ഡോക്ടറെന്ന് വിശ്വസിപ്പിച്ച് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി:തിരുവനന്തപുരത്ത് യുവതി അറസ്റ്റില്‍

Kerala

ചിത്രഗുപ്തനെ ആരാധിക്കുന്ന ഇടുക്കിയിലെ മംഗളാദേവീക്ഷേത്രം, തൊഴാനെത്തുന്നവരുടെ കര്‍മ്മദോഷങ്ങള്‍ ഇല്ലാതാക്കുന്ന ക്ഷേത്രം

India

ഡി എം കെയെ വിമര്‍ശിച്ച് മുന്നണിയിലെ സഖ്യകക്ഷിയായ സി പി എം

പുതിയ വാര്‍ത്തകള്‍

ഫാള്‍ട്ട മണ്ഡലത്തിലെ തൃണമൂല്‍ സ്ഥാനാര്‍ത്ഥിയും ഗുണ്ടാനേതാവുമായ ജഹാംഗീര്‍ ഖാന്‍ (വലത്ത്)

ജഹാംഗീര്‍ ഖാന്റെ ഗുണ്ടകള്‍ ഫാള്‍ട്ടയില്‍ അഴിഞ്ഞാടി;താമര ചിഹ്നം മറച്ച് തൃണമൂല്‍ ഗുണ്ടകള്‍; വോട്ട് ചെയ്യാന്‍ കഴിയാതെ 500 ഹിന്ദുവോട്ടര്‍മാര്‍

കോലഞ്ചേരിയില്‍ പളളിയില്‍ യാക്കോബായ- ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ ഏറ്റുമുട്ടി

മാധ്യമ പ്രവര്‍ത്തകന്‍ ഉണ്ണി എസ് നായര്‍ അന്തരിച്ചു

ഇന്ത്യയുടെ നയതന്ത്രവിജയം; ഹോര്‍മുസ് കടലിടുക്ക് കടന്ന് മറ്റൊരു ഇന്ത്യന്‍ എല്‍പിജി ടാങ്കര്‍ മെയ് 13ന് എത്തും

2026 വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിനെ ഹര്‍മന്‍പ്രീത് കൗര്‍ നയിക്കും

കൂത്താട്ടുകുളത്ത് സിപിഎമ്മില്‍ കൂട്ടരാജി, നേതാക്കളടക്കം നിരവധി പ്രവര്‍ത്തകര്‍ സിപിഐയില്‍

പേരാമ്പ്രയില്‍ നിര്‍മാണ തൊഴിലാളിക്ക് സൂര്യാഘാതമേറ്റു

ദല്‍ഹിയില്‍ ജഡ്ജി വീടിനുള്ളിലെ കുളിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍

മുസ്ലിംലീഗ് ഫാസിസം തുടങ്ങിയോ? മുണ്ടക്കൈ ചൂരല്‍മലക്കാര്‍ക്ക് ലീഗ് കൊടുത്ത വീടുകളിലേക്ക് പുറത്തുനിന്നും പ്രവേശനം നിരോധിച്ചെന്ന് ചന്ദ്രിക

അന്ന് അവർ ട്രെയിനിൽനിന്ന് ‘ചാടി’ച്ചു; കുൽദീപ് ചാടിക്കാണിച്ചു, ദാ ഇങ്ങനെ, പോൾവാൾട്ടിൽ സർവ്വകാല റിക്കാർഡിട്ട്…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.