അമ്പലപ്പുഴ: പുരാണ പാരായണക്കാര്‍ക്കു ലഭിച്ചുകൊണ്ടിരുന്ന പെന്‍ഷന്‍ നിര്‍ത്തലാക്കാന്‍ സര്‍ക്കാരിന് അവകാശമില്ലെന്നു കെ.സി.വേണുഗോപാല്‍ എംപി. കേരള പുരാണപാരായണ കലാസംഘടനയുടെ ജില്ലാ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു.
ജില്ലാ പ്രസിഡന്റ് താമല്ലാക്കല്‍ രമണിയമ്മ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് പള്ളിപ്പാട് അശോകന്‍, സെക്രട്ടറി ജി.രാധമ്മ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഭാരവാഹികള്‍: വളവനാട് മോഹനന്‍ നായര്‍ (പ്രസി), സുധര്‍മ ശശി (സെക്ര), തുറവൂര്‍ ശിവന്‍കുറുപ്പ്, വളവനാട് ജഗദമ്മ (വൈസ് പ്രസി), ചന്ദ്രിക സുരേന്ദ്രന്‍, സിന്ധു അജി (ജോ. സെക്ര), ജലജകുമാരി (ട്രഷ).
















