ആലപ്പുഴ: ജില്ലയിലെ ഒന്നു മുതല്‍ അഞ്ചു വരെ ക്ലാസുകളിലെ 13,358 വിദ്യാര്‍ത്ഥികള്‍ക്കായി 41,000 മീറ്റര്‍ കൈത്തറി യൂണിഫോം വിതരണം ചെയ്യുന്നു.
ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍ നിര്‍വഹിച്ചു. ജില്ലയിലെ ഉപജില്ല വിദ്യാഭ്യാസ ഓഫീസുകളുടെ നേതൃത്വത്തില്‍ 12 കേന്ദ്രങ്ങളിലായി യൂണിഫോം തുണി വിതരണം 25നകം പൂര്‍ത്തിയാക്കും.
ആറു മുതല്‍ എട്ടു വരെ ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് യൂണിഫോമിനുള്ള തുകയായി 400 രൂപ വീതം വിതരണം ചെയ്യും.
സര്‍വ്വശിക്ഷ അഭിയാനും സര്‍ക്കാരും ചേര്‍ന്നാണ് ഈ തുക നല്കുന്നത്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദലീമ ജോജോ അദ്ധ്യക്ഷത വഹിച്ചു.
















