Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പരിവ്രജനം മറന്നപ്പോള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 23, 2017, 05:51 pm IST
inSamskriti

ശ്രീശങ്കരന്‍ സ്വയം മഠാധിപതി ആയിരുന്നില്ലെന്ന് പ്രത്യേകം ഓര്‍ക്കുക. അദ്ദേഹം സ്ഥാപിച്ച നാലുമഠങ്ങള്‍ നാലുദിക്കിലുള്ള ഹെഡ്ക്വാര്‍ട്ടേഴ്‌സുകളായിരുന്നു. ശ്രീകൃഷ്ണ ഭഗവാന്‍ ഭക്തിയോഗത്തില്‍ പറഞ്ഞതുപോലെ സന്യാസി ‘അനികേതഃ സ്ഥിരമതിര്‍ഭക്തിമാന്‍’ ആയിരുന്നു. അദ്ദേഹത്തിന് നികേതമില്ല. അതേസമയം ഉറച്ച മനസ്സുണ്ടുതാനും. സന്യാസിമാരാണെങ്കിലും അവര്‍ ചില കീഴ്‌വഴക്കങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും വിധേയരായിരുന്നു.

എന്നുമെന്നും നാട്ടുകാരെ സമ്പര്‍ക്കം ചെയ്തു ധര്‍മോന്മുഖരാക്കുന്ന പ്രവൃത്തി തുടര്‍ന്നു നടത്തിക്കൊണ്ടിരിക്കുമ്പോള്‍ അവരാരും തന്നെ ഒരു നാട്ടില്‍ മൂന്നു രാത്രിക്കപ്പുറം താമസിക്കരുത്, നഗരത്തില്‍ അഞ്ചു രാത്രിയ്‌ക്കപ്പുറമരുത്. അങ്ങനെ എട്ടുമാസം തുടര്‍ന്നു യാത്ര ചെയ്യണം, വര്‍ഷകാലം വരുമ്പോള്‍ മാത്രം ഒരിടത്ത് നാലുമാസം ഒതുങ്ങിയിരുന്ന് സ്വാധ്യായവും സാധനയും തുടര്‍ന്ന് സ്വന്തം ബാറ്ററി റീചാര്‍ജും ചെയ്യണം. ‘ഗ്രാമേത്രിരാത്രം നഗരേ പഞ്ചരാത്രം, അഷ്ടൗമാസാന്‍ യതിശ്ചരേത്. വര്‍ഷാ സുധ്രുവശീലേഃ’ എന്നാണ് പ്രമാണം. നാട്ടിലോ നഗരത്തിലോ സഞ്ചരിക്കുമ്പോള്‍ ഒരിക്കലും തദ്ദേശവാസികള്‍ക്ക് ഭാരമോ ശല്യമോ ആയിത്തീരാതിരിക്കാന്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധിക്കുകയും വേണം.

എങ്ങനെ? ഭിക്ഷയ്‌ക്കുവേണ്ടി നടക്കുമ്പോള്‍ അത്യാവശ്യത്തിനുവേണ്ടതേ ചോദിക്കാവൂ. ‘അല്‍പാശന’നായിരിക്കണം. കിട്ടുമെന്ന് വച്ച് മൂക്കറ്റം തട്ടരുതെന്നര്‍ത്ഥം. നാട്ടുകാര്‍ താന്‍മൂലം പട്ടിണി കിടക്കരുത്. ഭിക്ഷയ്‌ക്ക് ചെന്ന വീട്ടില്‍ പുക പൊങ്ങുന്നത് കാണരുത്. അവിടുത്തെ അടുപ്പിലെ കനല്‍ കെട്ടുപോയിക്കഴിഞ്ഞിരിക്കണം. നെല്ലും ധാന്യവും കുത്തുന്ന ഉറലൊച്ചയും ഉലക്കയടിയും നിലച്ചിരിക്കണം. വീട്ടുകാരുടെ ആഹാരം കഴിഞ്ഞിരിക്കണം. അങ്ങനത്തെ ഒരു വീട്ടില്‍ നിന്നല്ല പല വീടുകളില്‍നിന്ന് പൂവില്‍നിന്നു വണ്ടു തേനെന്നപോലെ, കുറേശ്ശയായി മേടിച്ചുകൂട്ടി കഴിക്കണം. വീടിനെക്കുറിച്ച് യാതൊരു നിബന്ധനയുമില്ല.

‘വിധൂമേ, സന്നമുസലേ

വ്യങ്ഗാരേ ഭുക്തവര്‍ജനേ

ചരേല്‍ മധുകരീം വൃത്തിം

യതിര്‍ മ്ലേച്ഛകുലാദപി’

ഇങ്ങനത്തേതായിരുന്നു യഥാര്‍ത്ഥ സന്യാസി. ലോകസംഗ്രഹത്തിനുവേണ്ടി സന്തതസഞ്ചാരിയായിരുന്ന ധര്‍മയോദ്ധാവ്. ഈ ഏര്‍പ്പാടിന്റെ വിജയമായിരിക്കണം ആദിശങ്കരന്‍ തുടങ്ങിവച്ച പുനരുദ്ധാരണ സംരംഭത്തിന്റെ വിജയം. ശ്രീശങ്കരന്റെ കാലത്തും ‘കാഷായാംബരബഹുകൃതവേഷ’ക്കാര്‍ ഉണ്ടായിരുന്നെന്ന് അദ്ദേഹത്തിന്റെ വാക്കുകളില്‍നിന്നുതന്നെ വളരെ സ്പഷ്ടമാണ്. അവര്‍ക്കെല്ലാം അത് ‘ഉദരനിമിത്ത’മായിരുന്നു. എന്നാല്‍ പുനരുദ്ധാരണ പ്രക്രിയ സഫലമായി മുന്നോട്ടുനീങ്ങിയതോടുകൂടി ‘യതീശ്വരന്‍ തന്നെ ജഗദീശ്വരന്‍’ ആയി. ഈശ്വരന്‍ വിട്ടാല്‍ ഗുരു ഉണ്ട്: ഗുരു വിട്ടാലോ ആരുമില്ല എന്നായി.

(ഹരേ രുഷ്‌ടോ ഗുരുസ്ത്രാതാ

ഗുരോ രുഷ്‌ടോ ന കശ്ചന)

എന്നാല്‍ നിര്‍ഭാഗ്യമെന്നു പറയട്ടെ, നീണ്ട ആയിരത്തി ഇരുന്നൂറില്‍പരം കൊല്ലത്തെ അടിമത്തം കാരണം മറ്റു സ്ഥാപനങ്ങളും സംരംഭങ്ങളും അധഃപതിച്ചതുപോലെ ഇതും അധഃപതിച്ചു. ആപത്തു കാലത്തു ആമ ചെയ്യുംപോലെ സന്യാസിമാരും ഉള്ളിലേക്ക് വലിഞ്ഞുവെന്നു തോന്നുന്നു. എല്ലാ പെരുമാറ്റവും പ്രതിരോധാത്മകമായി. ശതാബ്ദങ്ങളുടെ അടിമത്തം സന്യാസിമാരുടെയും ലക്ഷ്യദീക്ഷ നശിപ്പിച്ചു. പരമ്പരാഗതപീഠങ്ങള്‍ മേല്‍കഥയില്‍ സ്ഥാവരമഠങ്ങളായി പരിവ്രജനം ചെയ്യേണ്ടവര്‍ അനങ്ങാപ്പാറകളായ മഠാധിപതികളായി. അവര്‍ക്കിടയിലും സ്ഥാപിതതാല്‍പര്യവും സ്വാര്‍ത്ഥതാല്‍പര്യവും തലപൊക്കി.

ഒരു ഗുരുപരമ്പരക്കാര്‍ തന്നെ തൊട്ടടുത്താണെങ്കിലും പരസ്പരം സന്ദര്‍ശിക്കാതായി, സംസാരിക്കാതായി, മാത്രമല്ല മത്സരിക്കാന്‍ പോലും തുടങ്ങി. പഴിക്കാന്‍ സ്വന്തം ശിഷ്യഗണങ്ങളെ പരോക്ഷമായും പ്രത്യക്ഷമായും പ്രേരിപ്പിക്കാന്‍പോലും ഒരുങ്ങി. മഠങ്ങള്‍ താന്താങ്ങളുടെ കൊച്ചുകൊച്ചു സാമ്രാജ്യങ്ങള്‍ ഉയര്‍ത്തി. ജഗദ്ഗുരു പദവിക്കാരുടെ ജഗത്ത് നാട്ടിന്‍പുറത്തെ നെയ്യപ്പത്തിലെ നെയ്യുപോലെയായി. ജഗദ്ഗുരു സമുദായഗുരുവായി. ആ സമുദായം തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്തിന്റെ അതിരുകളായി അദ്ദേഹത്തിന്റെ ദിഗന്തങ്ങള്‍. അവയ്‌ക്കുള്ളില്‍ ഒതുങ്ങിനിന്നു ഗുരുവിന്റെ ദിഗ്‌വിജയം! അതോടുകൂടി നാലുവര്‍ണങ്ങള്‍ക്കും അതീതനായ സന്യാസിയേയും ജാതിപ്പിശാചു പിടികൂടി. ഓരോ ജാതിക്കും ജാതി സ്വാമി ഉണ്ടായി. ചുറ്റുപാടുകള്‍ കണ്ടറിഞ്ഞു തക്കതായ മാര്‍ഗദര്‍ശനം കൊടുക്കുന്നതിന് അവര്‍ തികച്ചും അശക്തരായി. കാലപ്പഴക്കത്താല്‍ ന്യായമായും കൊഴിഞ്ഞുപോകേണ്ട അനാചാരങ്ങള്‍ കൈവിടാതെ മുറുക്കിപ്പിടിച്ചുരമിക്കാന്‍ വെകിളികൂട്ടുന്ന യാഥാസ്ഥിതിവാദക്കാരുടെ താക്കോല്‍ സൂക്ഷിപ്പുകാരായി. അവിടെയും നിന്നില്ല.

(ആര്‍എസ്എസ് മുന്‍ അഖില ഭാരതീയ ബൗദ്ധിക് പ്രമുഖ് ആര്‍. ഹരിയുടെ ഇനി ഞാന്‍ ഉണരട്ടെ എന്ന പുസ്തകത്തില്‍ നിന്ന്)

(തുടരും)

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സേവാസേതു അഭിയാന്റെ ഭാഗമായി സംഘടിപ്പിച്ച കൗണ്‍സിലര്‍മാരുടെ ശില്പശാല തിരുവനന്തപുരം മാരാര്‍ജി ഭവനില്‍ മഹാരാഷ്ട്ര മന്ത്രി പങ്കജാ മുണ്ടെ ഉദ്ഘാടനം ചെയ്യുന്നു
Kerala

ബിജെപിയുടെ ജൈത്രയാത്ര ഭാരതത്തെ കരുത്തുറ്റ രാജ്യമാക്കി: പങ്കജാ മുണ്ടെ

Kerala

പാര്‍ട്ടിയില്‍ ആന്തരിക ചികിത്സ വേണം, ചിലപ്പോള്‍ ചവിട്ടി പിഴിയല്‍ വേണ്ടിവരും: എം.എ.ബേബി

Kerala

ദേശീയപാത അതോറിറ്റിക്കെതിരായ വിമര്‍ശനത്തിനെതിരെ സുരേഷ് ഗോപി

India

മോദിയുടെ വാക്കുകള്‍ കേട്ട് കയ്യടിച്ചും ആസ്വദിച്ചും ജെന്‍ സീ; സിജെപിക്കാരുടെ മനസ്സില്‍ തീ കോരിയിട്ട് മോദി

Kerala

വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് സംഘിന്റെ ഇടപെടല്‍: ഓണ്‍ലൈന്‍ സ്ഥലം മാറ്റം നടപ്പിലാക്കുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ശില്‍പ നിര്‍മാണം ബിജെപി കണ്ണൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ്കുമാറിന്റെ നേതൃത്വത്തിലുളള ബിജെപി നേതാക്കള്‍ വിലയിരുത്തുന്നു

മാരാര്‍ജിക്ക് പയ്യാമ്പലത്ത് സമൃതിമണ്ഡപവും ശില്‍പവും ഒരുങ്ങുന്നു

പി.പി. മുകുന്ദന്‍ സേവാ പുരസ്‌കാരം ഡോ. വി. നാരായണന്

ജന്തര്‍ മന്തറിന്റെ ദുര്‍ഗന്ധം വമിക്കുന്ന ഏഷ്യാനെറ്റിന്റെ ബിഗ് ബോസ് എട്ടാം പതിപ്പ്; രഞ്ജിനി ഹരിദാസ് ഉള്ളതുകൊണ്ട് മാത്രമല്ല….

അലക്‌സാണ്ടര്‍ സ്വരേവും കോക്കോ ഗൗഫും

യുഎസ് ഓപ്പണ്‍: ആധികാരിക ജയത്തോടെ ഗൗഫും സ്വരേവും പ്രീക്വാര്‍ട്ടറില്‍

സില്‍വര്‍ ഹില്‍സ് ട്രോഫി വനിതാ വിഭാഗത്തില്‍ ജേതാക്കളായ കോഴിക്കോട് ടീം ട്രോഫിയുമായി

18-ാമത് സില്‍വര്‍ ഹില്‍ ട്രോഫി സ്‌കൂള്‍ ബാസ്‌കറ്റ്‌ബോള്‍: സില്‍വര്‍ ഹില്‍സ്, പ്രൊവിഡന്‍സ് ജേതാക്കള്‍

ബംഗ്ലാദേശിനെതിരെ ഗോള്‍ നേടിയ ഭാരത താരം ഡാന്നി ലായിശ്രാം

അണ്ടര്‍ 20 ഫുട്‌ബോള്‍ ഏഷ്യന്‍ കപ്പ് യോഗ്യത: ഭാരതം ബംഗ്ലാദേശിനെ തകര്‍ത്തു(3-0)

സിന്ധ് വിഭജിക്കില്ലെന്ന് പിപിപി: പാകിസ്ഥാനില്‍ പുതിയ പ്രവിശ്യാ വിവാദം

ചൈനയില്‍ ചൈനീസ് ടീമിനെ വീഴ്‌ത്തി ഇന്ത്യയുടെ സാത്വിക് -ചിരാഗ് ഷെട്ടി ടീം കിരീടം നേടി

മമത എന്തുകൊണ്ട് ജയിലില്‍ ഇല്ല? ആര്‍ജി കര്‍ കേസില്‍ പൊട്ടിത്തെറിച്ച് ഇരയുടെ അമ്മ

ബിജെപി വക്താവായ ഗൗരവ് ഭാട്ടിയയുടെ ഇപ്പോഴത്തെ രൂപം (ഇടത്ത് മുകളില്‍) സമൂഹത്തോട് ഒരു പ്രതിബദ്ധതയുമില്ലാത്ത പുത്തന്‍ പണക്കാരനായ യുവാവായി എഐ ഉപയോഗിച്ച് സൃഷ്ടിച്ച ഗൗരവ് ഭാട്ടിയയുടെ വ്യാജ ഫോട്ടോ (ഇടത്ത് താഴെ)

ബിജെപി വക്താവ് ഗൗരവ് ഭാട്ടിയയുടെ എഐയില്‍ സൃഷ്ടിച്ച വ്യാജ ഫോട്ടോയും പ്രസ്താവനയും സമൂഹമാധ്യമത്തില്‍ പങ്കുവെച്ചു; സിജെപിയുടെ സൗരവ് ദാസ് മാപ്പ് പറഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.