Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഓരോ അമ്മയും അണിചേരണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 23, 2017, 05:17 am IST
in Vicharam

മറ്റേതൊരു സ്ത്രീ പീഡനത്തെക്കാളും ക്രൂരമായ പീഡനവും അധിക്ഷേപവുമാണ്, മകന്റെ മരണത്തിനിടയാക്കിയ, കുറ്റവാളികളെ കണ്ടെത്തണമെന്ന ആവശ്യവുമായി പോലീസ് ആസ്ഥാനത്തെത്തിയ ജിഷ്ണുവിന്റെ അമ്മ മഹിജക്ക് നേരിടേണ്ടിവന്നത്.

അവര്‍ പറയുന്നതെല്ലാം കള്ളമാണെന്ന് സ്ഥാപിക്കാന്‍ സര്‍ക്കാര്‍ ഖജനാവില്‍ നിന്നും ലക്ഷങ്ങള്‍ മുടക്കി മാദ്ധ്യമങ്ങളില്‍ പരസ്യം ചെയ്തു. അടിവയറ്റില്‍ പോലീസ് ചവിട്ടിയെന്ന് മഹിജയും സഹോദരനും ആണയിട്ട് പറയുമ്പോഴും, അടിവയറ്റില്‍ ക്ഷതമേറ്റിട്ടുണ്ടെന്ന് അവരെ പരിശോധിക്കുന്ന ഡോക്ടര്‍മാര്‍ രേഖപ്പെടുത്തുമ്പോഴും അതിന്റെ ദൃശ്യങ്ങള്‍ കാണണമെന്ന നിര്‍ബന്ധത്തിലാണ് ഭരണകൂടം. മകന്‍ നഷ്ടപ്പെട്ട ഒരമ്മക്ക് ഇതില്‍പ്പരം എന്ത് പീഡനമാണ് നേരിടാനുള്ളതെന്ന് കേരളത്തിലെ അമ്മമാര്‍ കൂട്ടായി ചിന്തിക്കണം.

സര്‍ക്കാര്‍ നല്‍കിയ പരസ്യത്തിലെ നിജസ്ഥിതി ജിഷ്ണുവിന്റെ കുടുംബം നിഷേധിച്ചു. ഇത്തരമൊരു പരസ്യം ആരെ സംരക്ഷിക്കാന്‍ വേണ്ടിയാണ് എന്ന സംശയത്തിലായിരുന്നു ജനങ്ങള്‍. പോലീസും കോടതിയും അന്വേഷിക്കുന്ന ഒരു കേസിനെ സംബന്ധിച്ച് സര്‍ക്കാര്‍ പരസ്യം നല്‍കിയതിലെ നിയമലംഘനം കോടതിയലക്ഷ്യം പോലുമാവാം.

ആരെയാണ് ഈ സര്‍ക്കാര്‍ സംരക്ഷിക്കാന്‍ ശ്രമിക്കുന്നതെന്ന് ജിഷ്ണുവിന്റെ അമ്മ മഹിജയോടൊപ്പംനിന്ന് കേരളത്തിലെ ഓരോ അമ്മയും ചിന്തിക്കണം.

മക്കളെ പഠിക്കാന്‍ വിടുന്ന സ്വാശ്രയ കോളജുകളില്‍ ‘ഇടിമുറി’യുണ്ടോ എന്നന്വേഷിക്കേണ്ടത് ഭരണ സംവിധാനത്തിന്റെ ഉത്തരവാദിത്വമാണെന്ന് ബോദ്ധ്യപ്പെടുത്താന്‍ ഓരോ അമ്മയും മുന്നിട്ടിറങ്ങിയേ മതിയാകൂ. നെഹ്‌റു കോളജില്‍ മാത്രമല്ല ഇടിമുറികള്‍ ഉള്ളത് എന്ന യാഥാര്‍ഥ്യം കേരളത്തിലെ ഭരണസംവിധാനം മറച്ചുവെക്കുകയാണ്. സ്വാശ്രയ കോളജുകളിലെ ‘ഇടിമുറികള്‍’, സംസ്ഥാനത്തെ ക്രമസമാധാനനില സംരക്ഷിക്കാന്‍ ബാധ്യതപ്പെട്ട സംസ്ഥാന സര്‍ക്കാര്‍ എന്തുകൊണ്ടാണ് കാണാതെ പോകുന്നത്?

നെഹ്‌റു കോളജിലെ ഇടിമുറിയിലെ കഴുകിക്കളഞ്ഞ രക്തക്കറ മായുംമുമ്പേ, മകന്റെ മരണത്തിനിരയായവരെ കണ്ടെത്തണമെന്നും മാതൃകാപരമായി ശിക്ഷിക്കണമെന്നുമുള്ള നിലവിളിയുമായി അധികാരികളെ സമീപിച്ച ഒരമ്മ ക്രൂരമായി ഉപദ്രവിക്കപ്പെടുകയും നടുറോഡില്‍ വലിച്ചിഴക്കപ്പെടുകയും ചെയ്തത് ആഭ്യന്തരമന്ത്രിയുടെ മൂക്കിന് മുന്നില്‍. മനഃസാക്ഷിക്കുത്തില്ല എന്നദ്ദേഹം പറയുമ്പോള്‍, നിരപരാധികളുടെ രക്തക്കറ വീണ മണ്ണില്‍ ചവിട്ടിനിന്നുകൊണ്ട് കൊടുംകുറ്റവാളികളെ സംരക്ഷിക്കാന്‍ ബദ്ധപ്പെടുന്ന ഭരണസംവിധാനമാണ് മലയാള മണ്ണിലുള്ളതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

കേരളപ്പിറവിയുടെ അറുപതാം വാര്‍ഷികത്തില്‍, അകാലത്തില്‍ നഷ്ടപ്പെട്ട മകന്റെ വേര്‍പാടിന് കാരണക്കാരായവരെ ശിക്ഷിക്കണമെന്ന പരാതിയുമായി പോലീസ് ആസ്ഥാനത്തെത്തിയ ഒരമ്മയെ നടുറോഡില്‍ വലിച്ചിഴക്കുമ്പോള്‍, പെണ്‍കുഞ്ഞുങ്ങള്‍ ക്രൂരമായി പീഡിപ്പിക്കപ്പെടുമ്പോള്‍, അഞ്ചുവയസ്സുകാരിയും എഴുപതു വയസ്സുകാരിയും ലൈംഗികമായി ആക്രമിക്കപ്പെടുമ്പോള്‍, ഇതെല്ലാം കണ്ട് ഉത്തരവാദപ്പെട്ടവര്‍ മുഖംതിരിച്ചുനില്‍ക്കുമ്പോള്‍ മലയാളി സമൂഹം ചോദിച്ചുപോകുന്നു, ‘ആരെ സംരക്ഷിക്കാനാണ് ഈ ഭരണസംവിധാനം?’ ആര്‍ക്കുവേണ്ടിയാണ് ഈ ഒത്തുകളികള്‍?

സാധാരണക്കാരന്റെ നൊമ്പരങ്ങള്‍ കണ്ടില്ലെന്ന് നടിക്കാന്‍ അധികാരക്കസേരയിലേറിയവര്‍ക്ക് എത്രയെളുപ്പം കഴിയും എന്നത് കേരളപ്പിറവിയുടെ അറുപതാം വാര്‍ഷികത്തില്‍ നാം നേരിട്ടറിയുകയാണ്.

ജനാധിപത്യം ഉറപ്പുനല്‍കുന്ന സാമാന്യ സ്വാതന്ത്ര്യമാണ് പരാതിപറയാന്‍ പോലീസ് ആസ്ഥാനത്തെത്തിയ മഹിജയെ വലിച്ചഴച്ചതിലൂടെ നമുക്ക് നഷ്ടപ്പെട്ടത്. കേരള നിയമസഭയിലേക്കും രാജ്ഭവനിലേക്കും മറ്റേതൊരു ഔദേ്യാഗിക സ്ഥാപനത്തിനു മുന്നിലേക്കും സമാധാനപരമായി പ്രതിഷേധ പ്രകടനം നടത്താനുള്ള സ്വാതന്ത്ര്യം ജനാധിപത്യ സംവിധാനത്തില്‍ ഭരണഘടന ഉറപ്പുനല്‍കുന്നുണ്ട്. സംഭാഷണ സ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും (19/1എ/ബി) അതിന്റെഭാഗമാണ്. ഏതൊരു സര്‍ക്കാര്‍ ഓഫീസിലും പരാതിയുമായി കടന്നുചെല്ലാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ട് എന്നുള്ളതാണ് ജനാധിപത്യം നിലനില്‍ക്കുന്നതിന്റെ അടിസ്ഥാനം. മകന്റെ മരണത്തിന്റെ ദുരൂഹതയെക്കുറിച്ച്, പ്രതികള്‍ സംരക്ഷിക്കപ്പെടുന്നതിനെക്കുറിച്ച് ഒരമ്മയ്‌ക്കുള്ള പരാതികേള്‍ക്കാന്‍ തയ്യാറല്ലാത്ത ജനാധിപത്യം നമുക്കാവശ്യമില്ല എന്നുപറയാന്‍ കേരളത്തിലെ അമ്മമാര്‍ ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങേണ്ടതിലേക്കാണ് ജിഷ്ണുവിന്റെ മാതാവിനുണ്ടായ ദുരനുഭവം വിരല്‍ചൂണ്ടുന്നത്.

‘ഹൃദയംകൊണ്ട് വളര്‍ത്തിയ’ ഏക മകന്‍ അകാലത്തില്‍ നഷ്ടപ്പെട്ടതിന്റെ നിജസ്ഥിതി അറിയുവാനും, പോലീസ് നടപടികളിലുള്ള പ്രതിഷേധം രേഖപ്പെടുത്താനും അധികാരികളുടെ അടുത്തേക്കെത്താന്‍ ശ്രമിച്ച ഒരമ്മക്കും ബന്ധുക്കള്‍ക്കും നേരെ കൊടും കുറ്റവാളികളോടെന്നവണ്ണം പെരുമാറിയ പൊലീസിന്റെ ക്രൂരതകള്‍ക്കാണ് കേരളം അറുപതാം വര്‍ഷത്തില്‍ സാക്ഷിയാകേണ്ടിവന്നത്. മകന്‍ നഷ്ടപ്പെട്ട ഒരമ്മക്ക് ഭരണകൂടത്തിന്റെയും നിയമപാലകരുടെയും പക്കല്‍നിന്നും ലഭിക്കേണ്ട സാന്ത്വനത്തിന്റെയും സമാശ്വാസത്തിന്റെയും സ്ഥാനത്താണ് കൊടുംകുറ്റവാളികളോടെന്നപോലുള്ള ക്രൂരമായ പെരുമാറ്റം ഉണ്ടായത്. നിസ്സഹായയായ ഒരമ്മയെ, നിരപരാധിയായ ഒരു സ്ത്രീയെ കുറ്റവാളിയെയെന്നപോലെ പൊതുനിരത്തില്‍ വലിച്ചിഴക്കുന്നത് ദൃശ്യമാദ്ധ്യമങ്ങളിലൂടെ കണ്ടു കേരള സമൂഹം മരവിച്ചുനിന്നുപോയി.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദിയോട് തോല്‍ക്കാന്‍ വിധിക്കപ്പെട്ട കെജ്രിവാള്‍…മോദിയുടെ കൗണ്ട് ഡൗണ്‍ പ്രവചിച്ച് വീട്ടില്‍ എത്തിയപ്പോള്‍ തന്റെ ഏഴ് എംപിമാർ ബിജെപിയിൽ

World

ഇസ്രയേലിന് 6500 ടൺ ആയുധങ്ങൾ എത്തിച്ച് അമേരിക്ക : യുദ്ധം കനക്കുമോ ? 

Kerala

ഡോക്ടറെന്ന് വിശ്വസിപ്പിച്ച് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി:തിരുവനന്തപുരത്ത് യുവതി അറസ്റ്റില്‍

Kerala

ചിത്രഗുപ്തനെ ആരാധിക്കുന്ന ഇടുക്കിയിലെ മംഗളാദേവീക്ഷേത്രം, തൊഴാനെത്തുന്നവരുടെ കര്‍മ്മദോഷങ്ങള്‍ ഇല്ലാതാക്കുന്ന ക്ഷേത്രം

India

ഡി എം കെയെ വിമര്‍ശിച്ച് മുന്നണിയിലെ സഖ്യകക്ഷിയായ സി പി എം

പുതിയ വാര്‍ത്തകള്‍

ഫാള്‍ട്ട മണ്ഡലത്തിലെ തൃണമൂല്‍ സ്ഥാനാര്‍ത്ഥിയും ഗുണ്ടാനേതാവുമായ ജഹാംഗീര്‍ ഖാന്‍ (വലത്ത്)

ജഹാംഗീര്‍ ഖാന്റെ ഗുണ്ടകള്‍ ഫാള്‍ട്ടയില്‍ അഴിഞ്ഞാടി;താമര ചിഹ്നം മറച്ച് തൃണമൂല്‍ ഗുണ്ടകള്‍; വോട്ട് ചെയ്യാന്‍ കഴിയാതെ 500 ഹിന്ദുവോട്ടര്‍മാര്‍

കോലഞ്ചേരിയില്‍ പളളിയില്‍ യാക്കോബായ- ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ ഏറ്റുമുട്ടി

മാധ്യമ പ്രവര്‍ത്തകന്‍ ഉണ്ണി എസ് നായര്‍ അന്തരിച്ചു

ഇന്ത്യയുടെ നയതന്ത്രവിജയം; ഹോര്‍മുസ് കടലിടുക്ക് കടന്ന് മറ്റൊരു ഇന്ത്യന്‍ എല്‍പിജി ടാങ്കര്‍ മെയ് 13ന് എത്തും

2026 വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിനെ ഹര്‍മന്‍പ്രീത് കൗര്‍ നയിക്കും

കൂത്താട്ടുകുളത്ത് സിപിഎമ്മില്‍ കൂട്ടരാജി, നേതാക്കളടക്കം നിരവധി പ്രവര്‍ത്തകര്‍ സിപിഐയില്‍

പേരാമ്പ്രയില്‍ നിര്‍മാണ തൊഴിലാളിക്ക് സൂര്യാഘാതമേറ്റു

ദല്‍ഹിയില്‍ ജഡ്ജി വീടിനുള്ളിലെ കുളിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍

മുസ്ലിംലീഗ് ഫാസിസം തുടങ്ങിയോ? മുണ്ടക്കൈ ചൂരല്‍മലക്കാര്‍ക്ക് ലീഗ് കൊടുത്ത വീടുകളിലേക്ക് പുറത്തുനിന്നും പ്രവേശനം നിരോധിച്ചെന്ന് ചന്ദ്രിക

അന്ന് അവർ ട്രെയിനിൽനിന്ന് ‘ചാടി’ച്ചു; കുൽദീപ് ചാടിക്കാണിച്ചു, ദാ ഇങ്ങനെ, പോൾവാൾട്ടിൽ സർവ്വകാല റിക്കാർഡിട്ട്…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.