കാലടി: കാഞ്ഞൂര്‍ പഞ്ചായത്തിലെ പ്രധാന ജംഗ്ഷനില്‍ അപകടാവസ്ഥയിലായ വൈദ്യുതി പോസ്റ്റ് നീക്കണമെന്ന് ബിജെപി കാഞ്ഞൂര്‍ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. കാഞ്ഞൂര്‍ കപ്പേളക്കു സമീപത്തെ പോസ്റ്റ് വാഹനങ്ങള്‍ക്കും, കാല്‍നടയാത്രക്കാര്‍ക്കും വലിയ ഭീഷണിയാണ്. വിനു പൈപ്പുംമഠം അദ്ധ്യക്ഷനായി. ടി.എന്‍. അശോകന്‍ ഇതുസംബന്ധിച്ച് പ്രമേയം അവതരിപ്പിച്ചു. പി.ആര്‍ രഘു അജയന്‍ പറക്കാട് പ്രജീഷ് തുറവുങ്കര വിഷ്ണുരാജ്, കെ.കെ.ശശി, ഷേര്‍ളി ഡിക്കോത്ത് തുടങ്ങിയവര്‍ സംസാരിച്ചു.
















